Wednesday, August 1, 2012

നന്ദി ട്യൂറിങ്, കമ്പ്യൂട്ടര്‍ സാധ്യമായതിന്



ഇരു­പ­താം നൂ­റ്റാ­ണ്ടി­ലെ വി­പ്ല­വ­ക­ര­മായ ഒരു കണ്ടു­പി­ടി­ത്ത­മാ­യി­രു­ന്നു കമ്പ്യൂ­ട്ട­റു­ക­ളെ­ന്ന­തു് തര്‍­ക്ക­മി­ല്ലാ­ത്ത വസ്തു­ത­യാ­ണു്. ജീ­വി­ത­ത്തി­ന്റെ സമ­സ്ത­മേ­ഖ­ല­ക­ളി­ലെ­യും സ്പര്‍­ശി­ച്ചു കൊ­ണ്ടു് അതി­വേ­ഗ­ത്തി­ലു­ള്ള നവീ­ക­ര­ണ­ത്തി­ന്റെ പാ­ത­യി­ലാ­ണു് കമ്പ്യൂ­ട്ടര്‍ സയന്‍­സ്. മനു­ഷ്യ­മ­ന­സ്സി­നെ ഒരു യന്ത്ര­ത്തി­ലേ­യ്ക്ക് പകര്‍­ത്താ­മോ, അതിനെ മനു­ഷ്യ­ബു­ദ്ധി­ക്കു സമാ­ന­മായ കഴി­വു­ള്ള­താ­ക്കി­മാ­റ്റാ­മോ എന്ന അന്വേ­ഷ­ണ­ത്തി­ന്റെ ആദ്യ­ത്തെ വി­ജ­യ­ക­ര­മായ ഉത്ത­ര­ങ്ങ­ളാ­ണു് കമ്പ്യൂ­ട്ട­റു­ക­ളാ­യി നമ്മു­ടെ ജീ­വി­ത­ത്തില്‍ ഇടം പി­ടി­ച്ചി­രി­ക്കു­ന്ന­തു്. ഈ അന്വേ­ഷ­ണ­ത്തി­ന്റെ ചരി­ത്രം അന്വേ­ഷി­ക്കു­ന്ന ആര്‍­ക്കും അലന്‍ ട്യൂ­റി­ങ് എന്ന അസാ­മാ­ന്യ ശാ­സ്ത്ര­പ്ര­തി­ഭ­യെ മറ­ക്കാ­നാ­വി­ല്ല. പ്ര­സി­ദ്ധ ഗണി­ത­ശാ­സ്ത്ര­ജ്ഞന്‍, കമ്പ്യൂ­ട്ടര്‍­സ­യന്‍­സ്, ആര്‍­ട്ടി­ഫി­ഷ്യല്‍ ഇന്റ­ലി­ജന്‍­സ് എന്നി­വ­യു­ടെ പി­താ­വു്, രണ്ടാം­ലോക മഹാ­യു­ദ്ധ­കാ­ല­ത്തെ രഹ­സ്യ­സ­ന്ദേ­ശ­ങ്ങ­ളെ മന­സ്സി­ലാ­ക്കി­യെ­ടു­ത്തു് ചരി­ത്ര­ത്തെ സ്വാ­ധീ­നി­ച്ച വ്യക്തി എന്നി­ങ്ങ­നെ പല മേ­ഖ­ല­ക­ളില്‍ ഒരേ­സ­മ­യം കഴി­വു് തെ­ളി­യി­ക്കു­ക­യും അതേ സമയം വി­ധി­യു­ടെ ക്രൂ­ര­ത­യില്‍ നാല്‍­പ­ത്തൊ­ന്നാം വയ­സ്സില്‍ ജീ­വ­നൊ­ടു­ക്കേ­ണ്ടി­യും വന്ന പ്ര­തിഭ. അദ്ദേഹത്തിന്റെ ജന്മശതാബ്ദിയായ 2012 ട്യൂറിങ് വര്‍ഷം എന്ന പേരില്‍ ആചരിയ്ക്കുന്നു.

1912 ജൂണ്‍ 23 നാണു് അലന്‍ ട്യൂ­റി­ങ് ജനി­ക്കു­ന്ന­തു്. ബ്രി­ട്ടീ­ഷ് ഇന്ത്യ­യില്‍ മദ്രാ­സ് റെ­യില്‍­വെ­യില്‍ ചീഫ് എന്‍­ജി­നി­യ­റാ­യി­രു­ന്ന ജൂ­ലി­യ­സ് മാ­ത്തി­സ­ന്റെ­യും ഈതല്‍ സാറാ ട്യൂ­റി­ങ്ങി­ന്റെ­യും രണ്ടാ­മ­ത്തെ­യും അവ­സാ­ന­ത്തെ­യും പു­ത്ര­നാ­യി­രു­ന്നു ട്യൂ­റി­ങ്. രക്ഷി­താ­ക്ക­ളു­ടെ ജോലി ഒറീ­സ­യി­ലെ ചി­ത്രാ­പു­റി­ലാ­യി­രു­ന്നെ­ങ്കി­ലും ട്യൂ­റി­ങ് ജനി­ച്ച­തു് ലണ്ട­ണിലാണ്. ചെ­റു­പ്പ­ത്തി­ലെ ശാ­സ്ത്ര­ത്തോ­ടു് ആഭി­മു­ഖ്യം പു­ലര്‍­ത്തി­യി­രു­ന്നെ­ങ്കി­ലും പഠി­ച്ചി­രി­ന്ന ഇം­ഗ്ലീ­ഷ് പബ്ലി­ക് സ്കൂള്‍ അങ്ങ­നെ­യു­ള്ള­വര്‍­ക്കു് പറ്റി­യ­താ­യി­രു­ന്നി­ല്ല. സയന്‍­സി­ലാ­ണു് താ­ത്പ­ര്യ­മെ­ങ്കില്‍ വേറെ സ്കൂള്‍ നോ­ക്കാന്‍ ട്യൂ­റി­ങ്ങി­ന്റെ അമ്മ­യോ­ടു് ഹെഡ് മാ­സ്റ്റര്‍ ഉപ­ദേ­ശി­ക്കു­ക­കൂ­ടി ഉണ്ടാ­യി. ഗണി­ത­ശാ­സ്ത്ര­ത്തി­ലാ­യി­രു­ന്നു ട്യൂ­റി­ങ്ങി­നു താ­ത്പ­ര്യം. ഇരു­പ­ത്തി­ര­ണ്ടാം വയ­സ്സില്‍ കി­ങ്ങ്സ് കോ­ളേ­ജില്‍ നി­ന്ന് സാ­ദ്ധ്യ­താ സി­ദ്ധാ­ന്ത­ത്തി­നോ­ടു് ബന്ധ­പ്പെ­ട്ടു് ട്യൂ­റി­ങ്ങി­നു് ഫെ­ല്ലോ­ഷി­പ്പ് കി­ട്ടി­യി­രു­ന്നെ­ങ്കി­ലും അദ്ദേ­ഹ­ത്തി­ന്റെ താ­ത്പ­ര്യം അവിടെ നി­ന്നി­ല്ല.
ട്യൂ­റി­ങ് മെ­ഷീന്‍
കമ്പ്യൂ­ട്ട­റി­ന്റെ മു­ന്നില്‍ നി­ങ്ങ­ളി­രി­ക്കു­മ്പോള്‍ മി­ക്ക­വാ­റും നി­ങ്ങ­ള­റി­ഞ്ഞി­ട്ടു­ണ്ടാ­വി­ല്ല അതൊരു ട്യൂ­റി­ങ് മെ­ഷീ­നാ­ണെ­ന്നു്! എന്താ­ണു് ട്യൂ­റി­ങ് മെ­ഷീന്‍ എന്ന­റി­യ­ണ­മെ­ങ്കില്‍ നമു­ക്കു് കു­റ­ച്ചു് ചരി­ത്രം അറി­യേ­ണ്ടി­യി­രി­ക്കു­ന്നു. ഗണി­ത­ശാ­സ്ത്ര പ്ര­ശ്ന­ങ്ങ­ളി­ലൂ­ടെ മനു­ഷ്യന്‍ യാ­ന്ത്രിക കണ­ക്കു­കൂ­ട്ട­ലു­കള്‍ നട­ത്താ­നു­ള്ള വഴി കണ്ടു­പി­ടി­ച്ച ചരി­ത്രം.
=റസ്സല്‍ വി­രോ­ധാ­ഭാ­സം (Russel's Paradox)
സ്വയം അം­ഗ­മ­ല്ലാ­ത്ത എല്ലാ ഗണ­ങ്ങ­ളു­ടെ­യും ഒരു ഗണ­മാ­ണു് R എന്നി­രി­ക്ക­ട്ടെ. R എന്ന ഈ ഗണ­ത്തില്‍ R ഒരം­ഗ­മാ­വു­മോ? പറ്റി­ല്ല - കാരണം R ല്‍ R സ്വയം അം­ഗ­മാ­ണെ­ങ്കില്‍ അതു് R ന്റെ നിര്‍­വ­ച­ന­ത്തി­നെ­തി­രാ­ണു്. അപ്പോള്‍ R ല്‍ R ഇല്ല. പക്ഷേ അതെ­ങ്ങ­നെ ശരി­യാ­വും. സ്വയം അം­ഗ­മി­ല്ലാ­ത്ത എല്ലാ ഗണ­ങ്ങ­ളും R ല്‍ ഉണ്ടെ­ങ്കില്‍ , R തീര്‍­ച്ച­യാ­യും R ല്‍ വേ­ണ്ടേ? ഈ വി­രോ­ധാ­ഭാ­സ­മാ­ണു് റസ്സല്‍ വി­രോ­ധാ­ഭാ­സം. അടി­സ്ഥാ­ന­സി­ദ്ധാ­ന്ത­ങ്ങള്‍ പലതും ഗണ­സി­ദ്ധാ­ന്ത­മു­പ­യോ­ഗി­ച്ചു് തെ­ളി­യി­ച്ചി­രു­ന്ന കാ­ല­ത്തു് ഗണ­സി­ദ്ധാ­ന്ത­ത്തി­ലെ ഈ വി­രോ­ധാ­ഭാ­സം ഗണി­ത­ശാ­സ്ത്ര­ത്തി­ന്റെ തല­വേ­ദ­ന­യാ­യി­രു­ന്നു. ഇങ്ങ­നെ ഒരു പ്ര­ശ്നം ഉണ്ടാ­യ­തു് അടി­ത്ത­റ­യില്‍ എവി­ടെ­യോ പി­ഴ­ച്ച­തു­കൊ­ണ്ട­ല്ലേ എന്ന ചോ­ദ്യം ഉയര്‍­ന്നി­രു­ന്നു.
സമാ­ന­വും രസ­ക­ര­വു­മായ വേ­റൊ­ന്നു്: ഗ്രാ­മ­ത്തി­ലെ സ്വയം താ­ടി­വ­ടി­ക്കാ­ത്ത ആണു­ങ്ങ­ളു­ടെ­യെ­ല്ലാം താ­ടി­വ­ടി­ക്കു­ന്ന­തു് ക്ഷു­ര­ക­നാ­ണു്. അപ്പോള്‍ ക്ഷു­ര­ക­ന്റെ താടി ആരു വടി­ക്കും? ക്ഷു­ര­കന്‍ തന്നെ­യാ­ണെ­ങ്കില്‍ ആദ്യം പറ­ഞ്ഞ­തു് തെ­റ്റി- സ്വയം താ­ടി­വ­ടി­ക്കാ­ത്ത­വ­രെ മാ­ത്ര­മേ ക്ഷു­ര­കന്‍ വടി­ക്കു­ന്നു­ള്ളൂ. വേ­റൊ­രാ­ളാ­ണെ­ങ്കി­ലോ? ആ ഗ്രാ­മ­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അതു് ക്ഷു­ര­കന്‍ തന്നെ­യാ­ണു്. ഇതു് ക്ഷു­രക വി­രോ­ധാ­ഭാ­സം (Barber Paradox) എന്ന­റി­യ­പ്പെ­ടു­ന്നു.
പത്തൊ­മ്പ­താം നൂ­റ്റാ­ണ്ടി­ന്റെ അവ­സാ­ന­ത്തി­ലും ഇരു­പ­താം നൂ­റ്റാ­ണ്ടി­ന്റെ ആദ്യ ദശ­ക­ങ്ങ­ളി­ലും ഗണിത ശാ­സ്ത്ര­ത്തി­ന്റെ കെ­ട്ടു­റ­പ്പി­നെ­പ്പ­റ്റി­യു­ള്ള നി­ര­വ­ധി ചര്‍­ച്ച­കള്‍ നട­ക്കു­ക­യു­ണ്ടാ­യി. കണ­ക്കി­ലെ സി­ദ്ധാ­ന്ത­ങ്ങള്‍ തെ­ളി­യി­ക്കാന്‍ പല ആക്സി­യ­ങ്ങള്‍ (Axiom) അഥവാ മൗലികതത്വ­ങ്ങള്‍ ഉപ­യോ­ഗി­ക്കു­ന്ന­തു് എല്ലാ­വര്‍­ക്കും അറി­യു­ന്ന­താ­ണ­ല്ലോ. ഇല്ലെങ്കില്‍ ലളി­ത­മാ­യി പറയാം. ഒരു സി­ദ്ധാ­ന്തം തെ­ളി­യി­ക്കാന്‍ അതിനു മു­ന്നേ തെ­ളി­യി­ച്ച പല സി­ദ്ധാ­ന്ത­ങ്ങ­ളെ­യും നമ്മള്‍ കൂ­ട്ടു­പി­ടി­ക്കും. പക്ഷേ ആ കൂ­ട്ടു­പി­ടി­ച്ച സി­ദ്ധാ­ന്ത­ങ്ങ­ളും തെ­ളി­യി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തു് വേറെ പല­തി­ന്റെ­യും അടി­സ്ഥാ­ന­ത്തി­ലാ­വും. ഇങ്ങ­നെ നമ്മള്‍ പു­റ­കോ­ട്ടു് പോ­യാല്‍ ഒരു കൂ­ട്ടം അടി­സ്ഥാ­ന­പ്ര­മാ­ണ­ങ്ങള്‍ തെ­ളി­വു­ക­ളൊ­ന്നു­മി­ല്ലാ­തെ, സാ­മാ­ന്യ­ബു­ദ്ധി­യു­ടെ അടി­സ്ഥാ­ന­ത്തില്‍ ഗണിത ശാ­സ്ത്ര­ത്തി­ലു­ള്ള­താ­യി­ക്കാ­ണാം. ഉദാ­ഹ­ര­ണ­ത്തി­നു് "ഒരു വസ്തു­വി­നു് തു­ല്യ­മായ വസ്തു­ക്ക­ളെ­ല്ലാം പര­സ്പ­രം തു­ല്യ­ങ്ങ­ളാ­യി­രി­ക്കും", “മു­ഴു­വ­നെ­ക്കാള്‍ ചെ­റു­താ­ണു് ഭാ­ഗി­കം" തു­ട­ങ്ങി­യവ. ഈ അടി­സ്ഥാന പ്ര­മാ­ണ­ങ്ങ­ളു­ടെ ഉറ­പ്പി­ലാ­ണു് ഗണി­ത­ത്തില്‍ സങ്കീര്‍­ണ്ണ­മായ സി­ദ്ധാ­ന്ത­ങ്ങള്‍ പടു­ത്തു­യര്‍­ത്തു­ന്ന­തു്. ഇവ­യി­ലൊ­ന്നു തെ­റ്റാ­ണെ­ങ്കി­ലോ?* ഗണിത ശാ­സ്ത്ര­ത്തി­നു വരു­ന്ന വലിയ വി­പ­ത്താ­വി­ല്ലേ അതു്? സത്യ­ത്തില്‍ അത്ത­രം ചില പ്ര­ശ്ന­ങ്ങള്‍ കണ­ക്കില്‍ ഉണ്ടാ­യി­രു­ന്നു. ഉദാ­ഹ­ര­ണ­ത്തി­നു് റസ്സല്‍ വി­രോ­ധാ­ഭാ­സം (Russel's Praradox). അതു­കൊ­ണ്ടു് തെ­റ്റി­ല്ലാ­ത്ത­തെ­ന്നു് നൂ­റു­ശ­ത­മാ­ന­വും ഉറ­പ്പി­ച്ചു­പ­റ­യാ­വു­ന്ന ഒരു കൂ­ട്ടം സി­ദ്ധാ­ന്ത­ങ്ങള്‍ ഉണ്ടാ­ക്കാന്‍ ഡേ­വി­ഡ് ഹില്‍­ബര്‍­ട്ട് എന്ന പ്ര­ശ­സ്ത ജര്‍­മന്‍ ഗണിത ശാ­സ്ത്ര­ജ്ഞന്‍ ശ്രമം തു­ട­ങ്ങി­യി­രു­ന്നു.
പ്ര­ശ്ന­നിര്‍­ദ്ധാ­ര­ണ­ത്തി­നും സി­ദ്ധാ­ന്ത­ങ്ങള്‍ തെ­ളി­യി­ക്കു­ന്ന­തി­നും കൃ­ത്യ­മായ ഒരു മാര്‍­ഗ്ഗ­രേ­ഖ­യു­ണ്ടാ­ക്കലും ഹില്‍­ബര്‍­ട്ടി­ന്റെ ലക്ഷ്യ­മാ­യി­രു­ന്നു. സി­ദ്ധാന്ത­ങ്ങ­ളെ­ക്കു­റി­ച്ചു് വി­ശ­ക­ല­നം നട­ത്തു­മ്പോ­ളും തെ­ളി­യി­ക്കു­മ്പോ­ഴും ഉണ്ടാ­വു­ന്ന മനു­ഷ്യ­സ­ഹ­ജ­മായ തെ­റ്റു­കള്‍ ഒഴി­വാ­ക്കാന്‍ തക്ക­വ­ണ്ണം എങ്ങ­നെ ഒരു ഗണി­ത­ക്രി­യ­യെ ലളി­ത­വും കൃ­ത്യ­വു­മാ­ക്കാം എന്നാ­യി­രു­ന്നു അദ്ദേ­ഹ­ത്തി­ന്റെ ചിന്ത.
David Hilbert
ഡേ­വി­ഡ് ഹില്‍­ബര്‍­ട്ട്
ഇതി­നാ­യി ഹില്‍­ബര്‍­ട്ട് 23 ചോ­ദ്യ­ങ്ങള്‍ ആവി­ഷ്ക­രി­ച്ചു. കെ­ട്ടു­റ­പ്പു­ള്ള ആക്സി­യ­ങ്ങ­ളെ ലക്ഷ്യ­മി­ട്ട ഹില്‍­ബര്‍­ട്ടി­ന്റെ പദ്ധ­തി­യ്ക്കു് വന്‍ ആഘാ­ത­മാ­യി 1931 ല്‍ കുര്‍­ട് ഗൊദല്‍ (Kurt Friedrich Gödel) എന്ന 25 വയ­സ്സു­ണ്ടാ­യി­രു­ന്ന ആസ്ട്രിയന്‍ ഗണി­ത­ശാ­സ്ത്ര­ജ്ഞന്‍ ഗൊദല്‍ അപൂര്‍­ണ്ണ­താ സി­ദ്ധാ­ന്തം (Incompleteness theorem) അവ­ത­രി­പ്പി­ച്ചു. ഇത­നു­സ­രി­ച്ചു് ആക്സി­യ­ങ്ങ­ളെ അടി­സ്ഥാ­ന­മാ­ക്കി­യു­ള്ള ഒരു ഗണിത ശാ­സ്ത്ര സം­വി­ധാ­നം (axiomatic system) ഒരി­ക്ക­ലും നി­ല­നില്‍­ക്കു­ന്ന­ത­ല്ല. അതിലെ ഒരു ആക്സി­യ­മെ­ങ്കി­ലും ആ സം­വി­ധാ­ന­ത്തി­നു പു­റ­ത്തു് തെ­ളി­യി­ക്കേ­ണ്ടി­വ­രും. അതാ­യ­തു് സം­വി­ധാ­ന­ത്തി­ന­ക­ത്തെ ആക്സി­യ­ങ്ങ­ളെ­ല്ലാം ശരി­യെ­ന്നി­രി­ക്കി­ലും അല്ലെ­ങ്കില്‍ ശരി­യെ­ന്നു തെ­ളി­യി­ക്കാ­മെ­ങ്കി­ലും (Consistant system) അങ്ങ­നെ തെ­ളി­യി­ക്ക­ണ­മെ­ങ്കില്‍ ബാ­ഹ്യ­മായ ഒരു ആക്സി­യം അതി­നാ­വ­ശ്യ­മാ­വും.
ഹില്‍­ബര്‍­ട്ടി­ന്റെ ചോ­ദ്യാ­വ­ലി­യി­ലെ രണ്ടാ­മ­ത്തെ ചോ­ദ്യം ഇതാ­യി­രു­ന്നു: “അങ്ക­ഗ­ണി­ത­ത്തി­ലെ (Arithmetics) ആക്സി­യ­ങ്ങ­ളെ­ല്ലാം കെ­ട്ടു­റ­പ്പു­ള്ള­താ­ണെ­ന്നു തെ­ളി­യി­ക്കാ­മോ?” (Prove that the axioms of arithmetic are consistent.). അതു­പ­റ്റി­ല്ലെ­ന്നു തെ­ളി­യി­ക്ക­പ്പെ­ട്ടു!
ആധു­നിക ഗണി­ത­ത്തി­ലെ നി­ല­പാ­ട് ആക്സി­യ­ങ്ങൾ പരിപൂർണ്ണ­മാ­യും സത്യ­മാ­ണെ­ന്ന­ല്ല, മറി­ച്ച് അവ സത്യ­മെ­ന്നു സ്വീ­ക­രി­ക്ക­പ്പെ­ട്ട­വ­യാ­ണെ­ന്നും അവ സത്യ­മാ­കു­ന്നി­ട­ത്തെ­ല്ലാം അവയിൽ നി­ന്നു സി­ദ്ധി­ച്ച പ്ര­മേ­യ­ങ്ങ­ളും സത്യ­മാ­യി­രി­ക്കും എന്നും മാ­ത്ര­മാ­ണ്.
ഹില്‍­ബര്‍­ട്ടി­ന്റെ പദ്ധ­തി­യെ­പ്പ­റ്റി­യും ഗൊദ­ലി­ന്റെ സി­ദ്ധാ­ന്ത­ങ്ങ­ളെ­പ്പ­റ്റി­യും ട്യൂ­റി­ങ്ങി­ന­റി­യാ­മാ­യി­രു­ന്നു. 1935 ല്‍ ഹില്‍­ബര്‍­ട്ടി­ന്റെ നിര്‍­ണ്ണ­യ­താ ചോ­ദ്യ­ത്തി­നു് (Decidability) ആരും ഉത്ത­രം കണ്ടെ­ത്തി­യി­ട്ടി­ല്ല എന്നു ട്യൂ­റി­ങ് മന­സ്സി­ലാ­ക്കി. ഒരു ഗണി­ത­ശാ­സ്ത്ര നി­ഗ­മ­നം ശരി­യെ­ന്നു തെ­ളി­യി­ക്കാന്‍ കൃ­ത്യ­മായ ഒരു രീ­തി­യോ പ്ര­ക്രി­യ­യോ തത്വ­ത്തി­ലെ­ങ്കി­ലും നി­ല­നില്‍­ക്കു­ന്നു­ണ്ടോ എന്ന­താ­യി­രു­ന്നു ആ ചോ­ദ്യം. ഇതു­കൊ­ണ്ടു് ഹില്‍­ബര്‍­ട്ട് ഉദ്ദേ­ശി­ച്ച­തു് ഒരു ഗണി­ത­ശാ­സ്ത്ര പ്ര­ക്രി­യ­യെ ഒരു യാ­ന്ത്രിക പ്ര­ക്രി­യ­യാ­ക്കി മാ­റ്റാന്‍ മാര്‍­ഗ്ഗ­ങ്ങ­ളെ­ന്തെ­ങ്കി­ലു­മു­ണ്ടോ എന്നാ­ണെ­ന്നു മന­സ്സി­ലാ­ക്കാം. യാ­ന്ത്രിക പ്ര­ക്രിയ എന്നാല്‍ മനു­ഷ്യ­ന്റെ ബു­ദ്ധി­യു­ടെ ഇട­പെ­ട­ലി­ല്ലാ­തെ കൃ­ത്യ­മാ­യി നിര്‍­വ­ചി­ച്ചി­രി­ക്കു­ന്ന പടി­പ­ടി­യായ പ്ര­ക്രി­യ­ക­ളി­ലൂ­ടെ ഗണി­ത­ക്രി­യ­ക­ളോ നി­ഗ­മ­ന­ങ്ങ­ളോ സാ­ദ്ധ്യ­മാ­വു­മോ എന്നാ­ണു്.
അങ്ങ­നെ­യു­ള്ള ഒരു യാ­ന്ത്രിക പ്ര­ക്രി­യ­യെ എങ്ങ­നെ നിര്‍­വ­ചി­ക്കും? ഇതാ­ണു് ആ നിര്‍­വ­ച­നം:
  1. നിര്‍­വ­ചി­യ്ക്കാ­വു­ന്ന എണ്ണം ചി­ഹ്ന­ങ്ങള്‍ അട­ങ്ങിയ നിര്‍­വ­ചി­യ്ക്കാ­വു­ന്ന എണ്ണം നിര്‍­ദ്ദേ­ശ­ങ്ങ­ളു­ടെ കൂ­ട്ട­മാ­ണു് ആ പ്ര­ക്രിയ.
  2. ഈ നിര്‍­ദ്ദേ­ശ­ങ്ങള്‍ തെ­റ്റു­കൂ­ടാ­തെ ഒരു നി­ശ്ചിത എണ്ണം പടി­പ­ടി­യാ­യി നട­പ്പി­ലാ­ക്കി­യാല്‍ ഉദ്ദേ­ശി­ച്ച ഫല­ത്തില്‍ നാം എത്തി­ച്ചേ­രും.
  3. ഈ നിര്‍­ദ്ദേ­ശ­ങ്ങള്‍ ഒരു മനു­ഷ്യ­നു് ഒരു യന്ത്ര­ത്തി­ന്റെ­യും സഹാ­യ­മി­ല്ലാ­തെ പേ­പ്പ­റും പെന്‍­സി­ലു­മു­പ­യോ­ഗി­ച്ചു് ചെ­യ്യാന്‍ കഴി­യും.തത്വ­ത്തില്‍ മാ­ത്ര­മ­ല്ല, പ്രാ­യോ­ഗി­ക­മാ­യും ചെ­യ്യാന്‍ കഴി­യ­ണം.
  4. ഈ നിര്‍­ദ്ദേ­ശ­ങ്ങ­ളു­ടെ നട­ത്തി­പ്പി­നു് നട­പ്പി­ലാ­ക്കു­ന്ന ആളുടെ ബു­ദ്ധി­യോ­ടോ കഴി­വി­നോ­ടോ അനു­ഭ­വ­പ­രി­ച­യ­മാ­യോ ഒരു ബന്ധ­വു­മി­ല്ല.
1920 നോടകം തന്നെ ഈ നിര്‍­വ­ച­നം (Effective Methods) ഗണി­ത­ലോ­ക­ത്തി­നു് പരി­ചി­ത­മാ­യി­രു­ന്നു. കമ്പ്യൂ­ട്ട­റു­കള്‍ പ്ര­യോ­ഗ­ത്തില്‍ വരു­ന്ന­തി­നു ഏറെ മു­മ്പ്! ഇന്നു് അല്‍­ഗോ­രി­തം എന്ന­റി­യ­പ്പ­ടു­ന്ന കമ്പ്യൂ­ട്ടര്‍ പ്രോ­ഗ്രാ­മി­ന്റെ നട­പ­ടി­ക്ര­മം തന്നെ­യ­ല്ലേ ഇതു്? ഈ പ്ര­ക്രിയ നമു­ക്ക് അത്ര അപ­രി­ചി­ത­മൊ­ന്നു­മ­ല്ല. വലിയ സം­ഖ്യ­ക­ളെ ഗു­ണി­യ്ക്കാ­നും ഹരി­ക്കാ­നും,ഉസാഘലസാഗു എന്നിവ കാ­ണാ­നും ഒക്കെ ചെറിയ ക്ലാ­സു­ക­ളില്‍ നാം ശീ­ലി­ച്ച 'വഴി­കള്‍' ആണി­തു്. വഴി­യെ­ഴു­തി ക്രിയ ചെ­യ്യുക എന്ന കണ­ക്കു­ചോ­ദ്യ­ങ്ങള്‍ ഓര്‍­മ്മ­യി­ല്ലേ? ഈ നിര്‍­വ­ച­ന­ത്തി­ലെ മൂ­ന്നാം ഭാഗം നോ­ക്കുക. അത­നു­സ­രി­ച്ചു് ഈ പ്ര­ക്രിയ ഒരു മനു­ഷ്യ­നു് ചെ­യ്യാ­നു­ള്ള­താ­ണു്. തെ­റ്റു­ക­ളും അബ­ദ്ധ­ങ്ങ­ളു­മി­ല്ലാ­തെ ആര്‍­ക്കും കൃ­ത്യ­മാ­യി ഉത്ത­ര­ത്തി­ലെ­ത്തി­ച്ചേ­രാ­നു­ള്ള പ്ര­ക്രിയ- നാലാം ഭാ­ഗ­മ­നു­സ­രി­ച്ചു് ബു­ദ്ധി­യു­ടെ­യും പരി­ച­യ­ത്തി­നെ­യും ഒന്നും ആശ്ര­യി­ക്കാ­തെ. എന്നു­വെ­ച്ചാല്‍ അവ­നൊ­രു വെറും ജൈവ യന്ത്ര­മ­ല്ലേ? ആ മനു­ഷ്യന്‍ ചെ­യ്യു­ന്ന­തു് ഒരു യന്ത്ര­ത്തി­നെ കൊ­ണ്ടു് ചെ­യ്യി­ക്കാ­നാ­വു­മോ? ട്യൂ­റി­ങ് ഈ പ്ര­ശ്ന­ത്തി­നു­ത്ത­രം കണ്ടെ­ത്താന്‍ ശ്ര­മി­ച്ചു.
അതി­നാ­യി ട്യൂ­റി­ങ് ആദ്യം ചി­ന്തി­ച്ച­തു് മനു­ഷ്യന്‍ എങ്ങ­നെ ഒരു ഗണി­ത­ക്രിയ ചെ­യ്യു­ന്നു എന്നാ­ണു്. പേ­പ്പ­റും പെന്‍­സി­ലും വേ­ണ­മെ­ന്നു പറ­ഞ്ഞ­ല്ലോ, ഈ പേ­പ്പര്‍ പു­സ്ത­ക­ത്തി­ന്റെ പേജ് പോ­ലി­രി­ക്ക­ണോ, അതോ ഒരു നാ­ട­പോ­ലെ ഇരു­ന്നാല്‍ മതിയോ? ട്യൂ­റി­ങ് ആദ്യം അതിനെ ഒരു നാ­ട­യാ­യി സങ്കല്‍­പി­ച്ചു. ഇട­ത്തോ­ട്ടും വല­ത്തോ­ടും എഴു­താ­വു­ന്ന നാട. ഇതി­നെ­ത്ര നീളം വേ­ണ്ടി­വ­രും? നിര്‍­ദ്ദേ­ശ­ങ്ങ­ളെ­ല്ലാം ചെ­യ്തു തീരും വരെ പേ­പ്പര്‍ തീ­രാന്‍ പാ­ടി­ല്ല. സൌ­ക­ര്യ­ത്തി­നാ­യി ഈ നാ­ട­യ്ക്ക് അന­ന്ത­മായ നീ­ള­മു­ണ്ടെ­ന്നു കരു­താം- ഇട­ത്തോ­ട്ടും വല­ത്തോ­ട്ടും. പെന്‍­സില്‍ ഒരി­ക്ക­ലും തേ­ഞ്ഞു തീ­രാ­ത്ത­തും! ആവ­ശ്യാ­നു­സ­ര­ണം പേ­പ്പ­റി­ലെ­ഴു­തി­യ­തു് മാ­യ്ക്കു­ക­യും ചെ­യ്യാം. വേ­ണ്ടാ­ത്ത സങ്കീര്‍­ണ്ണ­ത­കള്‍ ഒഴി­വാ­ക്കാന്‍ ഈ മനു­ഷ്യ­നു് വി­ശ­പ്പും ദാ­ഹ­വു­മി­ല്ല, ആരും ശല്യ­പ്പെ­ടു­ത്തു­ന്നു­മി­ല്ല. മടി­യെ­ന്തെ­ന്നു് ഇവ­ന­റി­യി­ല്ല.
x സംഖ്യബൈ­ന­റി­യില്‍
00
11
210
311
4100
5101
6110
7111
വളരെ ലളി­ത­മാ­യി ഒന്ന്, രണ്ട്, മൂ­ന്ന് എന്നി­ങ്ങ­നെ സം­ഖ്യ­കള്‍ തു­ടര്‍­ച്ച­യാ­യി എഴു­തു­ന്ന­താ­ണു നമ്മു­ടെ പ്ര­ക്രിയ എന്നി­രി­ക്ക­ട്ടെ. അതെ­ങ്ങ­നെ­യി­രി­ക്കും? നമു­ക്കു നോ­ക്കാം. സൌ­ക­ര്യാര്‍­ത്ഥം ബൈ­ന­റി­യി­ലാ­ണു് - ഒന്നും പൂ­ജ്യ­വും ഉപ­യോ­ഗി­ച്ചു­ള്ള സം­ഖ്യാ­സ­മ്പ്ര­ദാ­യ­ത്തി­ലാ­ണു് നമ്മള്‍ എഴു­തു­ന്ന­തു്. ടേ­ബിള്‍ നോ­ക്കുക. പേ­പ്പ­റി­ലൊ­ന്നു­മി­ല്ലെ­ങ്കില്‍ നമു­ക്ക­തി­നെ 000 എന്നു­പ­റ­യാം. ഇതു പൂ­ജ്യ­മാ­ണ്. ഇതി­ന്റെ കൂടെ 1 കൂ­ട്ട­ണം. ബൈനറി അക്ക­ങ്ങള്‍ നോ­ക്കി­യാല്‍ മന­സ്സി­ലാ­വും 000 എന്ന­തി­ലെ അവ­സാ­ന­ത്തെ 0 മാ­യി­ച്ചു­ക­ള­ഞ്ഞ് 1 എന്നെ­ഴു­തി­യാല്‍ മതി. 2, അതാ­യ­തു് 10, അവ­സാ­ന­ത്തെ 1 മാ­യി­ച്ചു­ക­ള­ഞ്ഞ് 0 എഴു­തു­ക­യും നാട വല­ത്തോ­ട്ട് നീ­ക്കി 1 എന്നെ­ഴു­തു­ക­യും വേണം. ഈ പ്ര­ക്രി­യ­യെ സ്വാ­ധീ­നി­ക്കു­ന്ന ഘട­ക­ങ്ങള്‍ എന്തൊ­ക്കെ­യാ­ണു്?
  1. അവ­സ്ഥ­കള്‍- ഒരു തു­ട­ക്കം, ഒരു അവ­സാ­നം, അതി­നി­ട­യ്ക്കു­ള്ള അവ­സ്ഥ­കള്‍. എവിടെ എത്തി എന്ന­തു­ത­ന്നെ.
  2. നാ­ട­യില്‍ എന്തെ­ങ്കി­ലും എഴു­യി­ട്ടു­ണ്ടോ? എന്താ­ണ­തു്
  3. നാ­ട­യില്‍ എന്തെ­ങ്കി­ലും എഴു­താ­നു­ണ്ടോ? ഉണ്ടെ­ങ്കി­ല­തു്. അതു് നാ­ട­യില്‍ ഇപ്പോള്‍ ഉള്ള­തു തന്നെ­യാ­ണെ­ങ്കില്‍ ഒന്നും ചെ­യ്യേ­ണ്ട.
  4. അടു­ത്ത ക്രി­യ­ക്കു മു­മ്പ് നാട ഇട­ത്തോ­ട്ടോ വല­ത്തോ­ട്ടോ നീ­ക്ക­ണോ? അതോ നി­ന്നി­ട­ത്തു തന്നെ നില്‍­ക്ക­ണോ?
  5. ക്രിയ ചെ­യ്ത­ശേ­ഷം(എന്നു­വെ­ച്ചാല്‍ നാ­ട­യില്‍ എഴു­താ­നു­ണ്ടെ­ങ്കില്‍ എഴു­തി­യ­ശേ­ഷം) ഏത­വ­സ്ഥ­യി­ലേ­ക്ക് പോകണം.
പേ­പ്പ­റും പെന്‍­സി­ലും ഒക്കെ കള­ഞ്ഞു് ഈ പ്ര­ക്രി­യ­കള്‍ ഒരു യന്ത്ര­ത്തെ­ക്കൊ­ണ്ടു ചെ­യ്യി­ച്ചാല്‍ അതൊരു "എണ്ണല്‍" യന്ത്ര­മാ­യി­ല്ലേ? മേല്‍­പ്പ­റ­ഞ്ഞ­തില്‍ മനു­ഷ്യ­നു­മാ­ത്രം ചെ­യ്യാന്‍ പറ്റും യന്ത്ര­ത്തി­നു ചെ­യ്യാന്‍ കഴി­യി­ല്ല എന്ന രീ­തി­യില്‍ എന്തെ­ങ്കി­ലു­മു­ണ്ടോ? ഇല്ല. അപ്പോള്‍ ഇനി ഈ യന്ത്ര­ത്തി­ലെ­ന്തൊ­ക്കെ വേണം? നാട. വളരെ നീണ്ട നാട. അതു നമു­ക്ക് ഒരു മോ­ട്ടോ­റില്‍ ഇട്ടു് ഇട­ത്തോ­ട്ടും വല­ത്തോ­ട്ടും നീ­ക്കാം. നാ­ട­യില്‍ എഴു­തി­യ­തു് വാ­യി­ച്ചു്, എഴു­താന്‍ കഴി­യു­ന്ന ഒരു ഉപ­ക­ര­ണം. Read-Write Head എന്നു­പ­റ­യാം. ഇനി­യി­തു് ഇട­ത്തോ­ട്ട് നീ­ങ്ങ­ണോ, വല­ത്തോ­ട്ടു് നീ­ങ്ങ­ണോ, എഴു­തേ­ണ്ട­തു് എന്നൊ­ക്കെ എഴു­തിയ ഒരു പട്ടി­ക­യും. ഇതാ­ണു് ട്യൂ­റി­ങ് മെ­ഷീന്‍!
ട്യൂറിങ് മെഷീന്‍
തു­ട­ക്ക­ത്തില്‍ പറ­ഞ്ഞു നമ്മള്‍ ഉപ­യോ­ഗി­ക്കു­ന്ന കമ്പ്യൂ­ട്ട­റു­ക­ളൊ­ക്കെ ട്യൂ­റി­ങ് മെ­ഷീ­നു­ക­ളാ­ണെ­ന്നു്. സങ്കീര്‍­ണ്ണ­ങ്ങ­ളായ കാ­ര്യ­ങ്ങള്‍ ചെ­യ്യു­ന്ന കമ്പ്യൂ­ട്ട­റെ­വി­ടെ, ഈ നാ­ട­യും റീഡ്/റൈ­റ്റ് ഹെ­ഡ്ഡും എവി­ടെ­ എന്നു് നി­ങ്ങള്‍­ക്കു തോ­ന്നും. അതി­ലേ­യ്ക്കു നമ്മള്‍ ഉടനെ എത്തും. നമ്മു­ടെ "എണ്ണല്‍" പ്ര­ക്രി­യ­യെ യന്ത്ര­ത്തി­ലേ­ക്കാക്കാന്‍ ശ്ര­മി­ക്കാം. നാ­ട­യു­ടെ­യും റീഡ്/റൈ­റ്റ് ഹെ­ഡ്ഡി­ന്റെ­യും കാ­ര്യം പറ­ഞ്ഞു. പക്ഷേ നിര്‍­ദ്ദേ­ശ­ങ്ങ­ള­ട­ങ്ങിയ പട്ടി­ക­യു­ടെ കാ­ര്യം പറ­ഞ്ഞി­ട്ടി­ല്ല.
അവസ്ഥവാ­യി­ച്ച­തു്പോ­കേ­ണ്ട അവസ്ഥഎഴു­തേ­ണ്ട­തു്ഹെഡ് നീ­ങ്ങേ­ണ്ട­തു്വി­ശ­ദീ­ക­ര­ണം
0101വല­ത്തോ­ട്ടു്ഒന്നും മാ­റ്റി­യെ­ഴു­താ­തെ 0 അവ­സ്ഥ­യില്‍ തന്നെ വല­ത്തോ­ട്ടു് നീ­ങ്ങുക.
0000വല­ത്തോ­ട്ടു്ഒന്നും മാ­റ്റി­യെ­ഴു­താ­തെ 0 അവ­സ്ഥ­യില്‍ തന്നെ വല­ത്തോ­ട്ടു് നീ­ങ്ങുക.
0ശൂ­ന്യം1ശൂ­ന്യംഇട­ത്തോ­ട്ടു്ഒന്നും വാ­യി­ച്ചി­ല്ല. പേ­പ്പ­റി­ലെ അക്ക­ത്തി­ന്റെ അവ­സാ­ന­ത്തി­ലാ­ണി­തു്.ഇട­ത്തോ­ട്ടു് നീ­ങ്ങുക, അവസ്ഥ 1 ലേ­യ്ക്ക് പോവുക
1001വല­ത്തോ­ട്ടു്0 കണ്ടാല്‍ 1 ആക്കുക. അവസ്ഥ 0 ല്‍ വല­ത്തോ­ട്ടു് നീ­ങ്ങുക.
1110ഇട­ത്തോ­ട്ടു്1 കണ്ടാല്‍ 0 ആക്കുക. അവസ്ഥ 1 ല്‍ തന്നെ ഇട­ത്തോ­ട്ടു് നീ­ങ്ങുക.
1ശൂ­ന്യം01വല­ത്തോ­ട്ടു്ഒന്നും കണ്ടി­ല്ലെ­ങ്കില്‍ 1 ആക്കുക. അവസ്ഥ 0 ല്‍ വല­ത്തോ­ട്ടു് നീ­ങ്ങുക.

ഈ നി­യ­മ­ങ്ങള്‍ ഉപ­യോ­ഗി­ച്ചു് എണ്ണു­ന്ന­തി­ന്റെ ഒരു വീ­ഡി­യോ ദൃ­ശ്യം http://ur1.ca/9gkit എന്ന വിലാസത്തിലുണ്ടു്.
ജി­ജ്ഞാ­സു­ക്ക­ളായ വാ­യ­ന­ക്കാര്‍­ക്കു് മു­ക­ളി­ലെ നിര്‍­ദ്ദേ­ശ­ങ്ങള്‍ പ്ര­കാ­രം ഏതു് സംഖ്യ തന്നാ­ലും അതി­ന്റെ തൊ­ട്ട­ടു­ത്ത സംഖ്യ കാ­ണാന്‍ കഴി­യു­മോ­യെ­ന്നു് പരീ­ക്ഷി­ച്ചു നോ­ക്കാ­വു­ന്ന­താ­ണു്. ഇതു­പോ­ലെ കു­റ­യ്ക്കല്‍, ഹരി­യ്ക്കല്‍ തു­ട­ങ്ങി ഏതു ഗണിത­ക്രി­യ­യ്ക്കും തു­ല്യ­മായ ട്യൂ­റി­ങ് മെ­ഷീ­നു­ണ്ടാ­ക്കാം. കാ­ര്യ­മൊ­ക്കെ ശരി. കൂ­ട്ടാ­നു­ള്ള ട്യൂ­റി­ങ് മെ­ഷീ­നു­ണ്ടാ­ക്കാം. കു­റ­യ്ക്കാ­നു­ള്ള­തു­ണ്ടാ­ക്കാം. ഇവ­യൊ­ക്കെ വെ­വ്വേ­റേ ട്യൂ­റി­ങ് മെ­ഷീ­നു­ക­ളാ­വി­ല്ലേ? നാം ഇന്നു കാ­ണു­ന്ന കമ്പ്യൂ­ട്ട­റില്‍ ഏതു ഗണി­ത­ക്രി­യ­യും ചെ­യ്യാ­മ­ല്ലോ? ഒരു ക്രി­യ­ചെ­യ്യാന്‍ ഒരു മെ­ഷീന്‍ എന്ന­ത­ല്ല­ല്ലോ ഇന്ന­ത്തെ രീതി? ഈ ചോ­ദ്യ­ത്തി­നു­ത്ത­രം കാണാം.
ഒരു ട്യൂ­റി­ങ് മെ­ഷീന്‍ എന്ന­തു് ഒരു നിര്‍­ദ്ദേ­ശ­പ്പ­ട്ടിക മാ­ത്രം അനു­സ­രി­യ്ക്കു­ന്ന­താ­ണ­ല്ലോ. ആ നിര്‍­ദ്ദേ­ശ­ങ്ങള്‍ കുറേ അക്ക­ങ്ങ­ളും അക്ഷ­­ര­ങ്ങ­ളു­മൊ­ക്കെ ഉള്ള പദാ­വ­ലി­ക­ളു­മാ­ണു്. പക്ഷേ ഈ നിര്‍­ദ്ദേ­ശ­പ്പ­ട്ടിക മൊ­ത്ത­ത്തില്‍ ഒരു പദാ­വ­ലി­യി­ലേ­യ്ക്കോ അക്ക­ത്തി­ലേ­ക്കോ നമു­ക്കു് എന്‍­കോ­ഡ് ചെ­യ്യാം. വള­രെ­ ല­ളി­ത­മാ­യി­പ്പ­റ­ഞ്ഞാല്‍ നമ്മു­ടെ എണ്ണല്‍ യന്ത്ര­ത്തി­ന്റെ പട്ടി­ക­യി­ലെ അക്ക­ങ്ങ­ളെയും അക്ഷ­ര­ങ്ങ­ളെ­യും ഒക്കെ പട്ടി­ക­യും കള്ളി­യു­മൊ­ന്നു­മി­ല്ലാ­തെ നീ­ട്ടി­യ­ങ്ങെ­ഴു­തി ഒരു വാ­ക്കാ­ക്കി­ക്കൂ­ടെ? ഇങ്ങ­നെ ഒരു വാ­ക്കി­ലേ­ക്കോ അല്ലെ­ങ്കില്‍ ഒരു അക്ക­ത്തി­ലേ­യ്ക്കോ എന്‍­കോ­ഡ് ചെ­യ്യ­പ്പെ­ട്ട വലി­യൊ­രു ട്യൂ­റി­ങ് മെ­ഷീ­നു­ക­ളു­ടെ ശ്രേ­ണി വാ­യി­ച്ചു് അതിലെ ഓരോ ട്യൂ­റി­ങ് മെ­ഷീ­നു­ക­ളെ­യും സി­മു­ലേ­റ്റ് ചെ­യ്തു് പ്ര­വര്‍­ത്തി­പ്പി­ക്കു­ന്ന ഒരു വമ്പന്‍ ട്യൂ­റി­ങ് മെ­ഷീന്‍ സാ­ദ്ധ്യ­മാ­ണെ­ന്നു് ട്യൂ­റി­ങ് വാ­ദി­ച്ചു.
ഇതൊരു സി­ദ്ധാ­ന്ത­മാ­ണു്, ഗണി­ത­ശാ­സ്ത്ര­പ്ര­കാ­രം തെ­ളി­യി­ക്കാ­വു­ന്ന­തു്. പക്ഷേ ഇതി­ന്റെ യന്ത്ര­രൂ­പ­ത്തി­ലു­ള്ള ഒരു നിര്‍­മ്മി­തി നമ്മു­ടെ എണ്ണല്‍ യന്ത്ര­ത്തെ­ക്കാള്‍ വളരെ സങ്കീര്‍­ണ്ണ­വും സമ­യ­മെ­ടു­ക്കു­ന്ന­തു­മാ­ണു്. പക്ഷേ അസാ­ദ്ധ്യ­മ­ല്ല. ഈ വമ്പന്‍ ട്യൂ­റി­ങ് മെ­ഷീ­നെ ട്യൂ­റി­ങ് വി­ളി­ച്ച­തു് യൂ­ണി­വേ­ഴ്സല്‍ ട്യൂ­റി­ങ് മെ­ഷീന്‍ എന്നാ­യി­രു­ന്നു.
Alonzo Church
അലോന്‍­സോ ചര്‍­ച്ച്
ട്യൂ­റി­ങ് ഈ ഗവേ­ഷ­ണ­ങ്ങള്‍ നട­ത്തു­മ്പോള്‍ മെ­ഷീന്‍ എന്ന രൂ­പ­ക­മു­പ­യോ­ഗി­ക്കാ­തെ ഗണിത ശാ­സ്ത്ര­ത്തില്‍ സമാ­ന­മായ ഗവേ­ഷ­ണം നട­ത്തു­ന്ന വേ­റൊ­രു ശാ­സ്ത്ര­ജ്ഞ­നു­മു­ണ്ടാ­യി­രു­ന്നു- അലോന്‍­സോ ചര്‍­ച്ച്. അദ്ദേ­ഹം ലാംഡാ കാല്‍­ക്കു­ല­സ് ഉപ­യോ­ഗി­ച്ചു് ഏതൊരു കണ­ക്കു­കൂ­ട്ട­ലും നട­ത്താ­വു­ന്ന ഒരു ഗണി­ത­ശാ­സ്ത്ര രീതി നിര്‍­മ്മി­ച്ചെ­ടു­ക്കാ­നു­ള്ള ശ്ര­മ­ത്തി­ലാ­യി­രു­ന്നു. അദ്ദേ­ഹ­ത്തി­ന്റെ ലക്ഷ്യം ഗണി­ത്ര­ശാ­സ്ത്ര­ത്തില്‍ Effective Methods (ലേ­ഖ­ന­ത്തി­ന്റെ ആദ്യ­ഭാ­ഗ­ത്തു് വി­ശ­ദീ­ക­രി­ച്ചി­ട്ടു­ണ്ടു്) കൊ­ണ്ടു­വ­രി­ക­യാ­യി­രു­ന്നു. തെ­റ്റി­ല്ലാ­ത്ത പ്ര­ശ്ന­നിര്‍­ദ്ധാ­ര­ണ­ത്തി­ന­ദ്ദേ­ഹം കൂ­ട്ടു­പി­ടി­ച്ച­തു് ലാംഡാ കാല്‍­ക്കു­ല­സ് ആണെ­ന്നു മാ­ത്രം.
ഇതി­നി­ട­യ്ക്കു് നമ്മള്‍ ഒരു ട്യൂ­റി­ങ് മെ­ഷീ­നെ ഒരു വാ­ക്കി­ലോ അക്ക­ത്തി­ലോ എന്‍­കോ­ഡ് ചെ­യ്യാ­മെ­ന്നു പറ­ഞ്ഞ­ല്ലോ. ഇതു് ശരി­ക്കും ചെ­യ്യു­ന്ന­തു് ഗൊദല്‍ നമ്പ­റി­ങ്ങ് എന്ന സൂ­ത്ര­മു­പ­യോ­ഗി­ച്ചാ­ണു്. കുര്‍­ട്ട് ഗൊദല്‍ ഇതു­ക­ണ്ടു­പി­ടി­ച്ച­തു് ഗണി­ത­പ്ര­ശ്ന നിര്‍­ദ്ധാ­ര­ണ­ത്തി­ലെ പടി­ക­ളെ (steps) ഗണി­ത­ശാ­സ്ത്രം കൊ­ണ്ടു­ത­ന്നെ കു­റ്റ­മ­റ്റ­താ­ക്കാന്‍ പറ്റു­മോ എന്നു നോ­ക്കാ­നാ­യി­രു­ന്നു. അതാ­യ­തു് a= x+y തു­ട­ങ്ങിയ ഗണിത പ്ര­സ്ഥാ­വ­ന­ക­ളെ ഒരു നമ്പര്‍ കൊ­ണ്ടു് പ്ര­തി­നി­ധീ­ക­രി­ച്ചു­കൊ­ണ്ടു­ള്ള രീതി. ഈ രീ­തി­യില്‍ അദ്ദേ­ഹം കൂ­ട്ടു­പി­ടി­ച്ച­തു് റി­ക്ക­ഴ്സീ­വ് അരി­ത്മെ­റ്റി­ക് എന്ന രീ­തി­യാ­ണു്.
എഫ­ക്ടീ­വ് മെ­ത്തേ­ഡ്സ് ഒരു ട്യൂ­റി­ങ് മെ­ഷീന്‍ കൊ­ണ്ടു് സാ­ധി­ച്ചെ­ടു­ക്കാ­മെ­ന്നു് നമ്മള്‍ കണ്ടു. എഫ­ക്ടീ­വ് മെ­ത്തേ­ഡ്സി­നെ ലാംഡാ കാല്‍­ക്കു­ല­സ് ഉപ­യോ­ഗി­ച്ചു് നിര്‍­വ­ചി­ക്കാ­മെ­ന്നു ചര്‍­ച്ചും കണ്ടു­പി­ടി­ച്ചു. ഒരു ലാംഡാ കാല്‍­ക്കു­ല­സ് നിര്‍­ദ്ധാ­ര­ണ­ത്തി­നു­ള്ള ട്യൂ­റി­ങ് മെ­ഷീന്‍ സാ­ദ്ധ്യ­മാ­ണെ­ന്നു് ട്യൂ­റി­ങ് കണ്ടു­പി­ടി­ച്ചു. അങ്ങ­നെ­യെ­ങ്കില്‍ എഫ­ക്ടീ­വ് മെ­ത്തേ­ഡു­കള്‍ എല്ലാം ട്യൂ­റി­ങ് മെ­ഷീന്‍ കൊ­ണ്ടു് സാ­ദ്ധ്യ­മാ­ണെ­ന്നു വരു­ന്നു. ഇത് ചര്‍­ച്ച്-ട്യൂ­റി­ങ് തീ­സി­സ് എന്ന­റി­യ­പ്പ­െടു­ന്നു. (ഈ സി­ദ്ധാ­ങ്ങ­ളെ­ല്ലാം തന്നെ രസ­ക­ര­മാ­ണെ­ങ്കി­ലും അവ വി­ശ­ദീ­ക­രി­ക്കു­ന്ന­തു് ഈയ­വ­സ­ര­ത്തില്‍ അനു­ചി­ത­മാ­ണെ­ന്ന­തി­നാല്‍ ജി­ജ്ഞാ­സു­ക്ക­ളായ വാ­യ­ന­ക്കാര്‍­ക്കു് ഇന്റര്‍­നെ­റ്റ് അല്ലെ­ങ്കില്‍ ഒരു ലൈ­ബ്ര­റി­യു­ടെ സഹാ­യ­ത്തോ­ടെ ഇവ കൂ­ടു­തല്‍ മന­സ്സി­ലാ­ക്കാ­വു­ന്ന­താ­ണു്.)
ഏതു ട്യൂ­റി­ങ് മെ­ഷീ­നെ­യും സി­മു­ലേ­റ്റ് ചെ­യ്യാന്‍ കഴി­യു­ന്ന ഒരു ട്യൂ­റി­ങ് മെ­ഷീ­നാ­ണു് യൂ­ണി­വേ­ഴ്സല്‍ ട്യൂ­റി­ങ് മെ­ഷീന്‍ എന്നു കണ്ടു. ഇതു് കമ്പ്യൂ­ട്ട­റി­നു ജന്മം കൊ­ടു­ക്കാ­നു­ള്ള ബീ­ജ­മാ­യി­രു­ന്നു. സ്റ്റാന്‍­ഫോ­ഡ് എന്‍­സൈ­ക്ലോ­പീ­ഡിയ ഓഫ് കമ്പ്യൂ­ട്ടി­ങ്ങ് ഇങ്ങ­നെ പറ­യു­ന്നു.
ട്യൂ­റി­ങ്ങി­ന്റെ യൂ­ണി­വേ­ഴ്സല്‍ ട്യൂ­റി­ങ് മെ­ഷീന്‍ കമ്പ്യൂ­ട്ടേ­ഷന്‍ എന്ന പ്ര­ക്രി­യ­യ്ക്ക് മൌ­ലി­ക­മായ അടി­ത്തറ ഇടു­ന്നു - ഏതു പ്രോ­ഗ്രാ­മും ഓടി­ക്കാ­വു­ന്ന ഒരു മെ­ഷീന്‍. ഭാ­വി­യി­ലെ­ന്തു കമ്പ്യൂ­ട്ടേ­ഷ­നും നമു­ക്കു് ചെ­യ്യ­ണ­മെ­ന്നി­രി­ക്ക­ട്ടെ, എല്ലാം ചെ­യ്തെ­ടു­ക്കാ­വു­ന്ന ഒരൊ­റ്റ മെ­ഷീന്‍. ഈ ഉള്‍­ക്കാ­ഴ്ച­യാ­ണു് ഇന്നു് നമ്മെ കമ്പ്യൂ­ട്ട­റു­കള്‍ നിര്‍­മ്മി­യ്ക്കാ­നും വില്‍­ക്കാ­നും പ്രാ­പ്ത­രാ­ക്കു­ന്ന­തു്. ഏതു പ്രോ­ഗ്രാ­മും ഒരു കമ്പ്യൂ­ട്ട­റില്‍ ഓടും. ഓരോ പുതിയ പ്ര­ശ്ന­ത്തി­നും ഓരോ കമ്പ്യൂ­ട്ട­റ­ല്ല. തീര്‍­ച്ച­യാ­യും ഇന്ന­ത്തെ പേ­ഴ്സ­ണല്‍ കമ്പ്യൂ­ട്ടര്‍ യു­ഗ­ത്തില്‍ മു­ഴു­കി­യി­രി­ക്കു­ന്ന നമു­ക്കു് ഒന്നു് പു­റ­കോ­ട്ടു് നി­ന്നു ഈ വസ്തു­ത­കള്‍ ആസ്വ­ദി­ക്കാന്‍ ബു­ദ്ധി­മു­ട്ടാ­ണു്.
അതെ, ഹൈ ലെ­വല്‍ പ്രോ­ഗ്രാ­മി­ങ് പഠി­ച്ചു­കൊ­ണ്ടു­തു­ട­ങ്ങു­ന്ന ഇന്ന­ത്തെ കമ്പ്യൂ­ട്ടര്‍ വി­ദ്യാ­ഭ്യാ­സ­രീ­തി­യില്‍, അടി­ത്ത­റ­യി­ലേ­ക്കും വന്ന വഴി­യി­ലേ­യ്ക്കും നോ­ക്കു­ന്ന­തും മന­സ്സി­ലാ­ക്കാന്‍ ശ്ര­മി­ക്കു­ന്ന­തും കുറേ ബു­ദ്ധി­മു­ട്ടു­ള്ള കാ­ര്യ­മാ­ണു്. ആരെ­യും കു­റ്റം പറ­ഞ്ഞി­ട്ടു­കാ­ര്യ­മി­ല്ല. യൂ­ണി­വേ­ഴ്സല്‍ ട്യൂ­റി­ങ് മെ­ഷീ­ന്റെ നിര്‍­വ­ച­ന­ത്തോ­ടു­കൂ­ടി കമ്പ്യൂ­ട്ട­റി­ന്റെ ചരി­ത്ര­വ­ഴി­യില്‍ നി­ന്നും ഗണി­ത­ശാ­സ്ത്രം പതിയെ ഇല­ക്ട്രോ­ണി­ക്സി­ലേ­യ്ക്കു് വഴി­മാ­റി­ക്കൊ­ടു­ത്തു. ശാ­സ്ത്ര­ജ്ഞ­രു­ടെ കയ്യില്‍ നി­ന്നും അതു് എന്‍­ജി­നീ­യര്‍­മാ­രു­ടെ കൈ­ക­ളി­ലേ­ക്ക് വഴി­മാ­റി. അത്ര എളു­പ്പ­മാ­യി­രു­ന്നി­ല്ല കാ­ര്യ­ങ്ങള്‍. ട്യൂ­റി­ങ്ങി­ന്റെ നാട ഇന്ന­ത്തെ RAM, Harddisk എന്നീ രൂ­പ­ത്തി­ലെ­ത്താന്‍ കാ­ല­ങ്ങള്‍ പി­ന്നെ­യും എടു­ത്തു. അന­ന്ത­മായ നാട ഇന്നു് അത്ര അന­ന്ത­മ­ല്ലെ­ങ്കി­ലും പ്രാ­യോ­ഗി­ക­മായ ഏതാ­വ­ശ്യ­ത്തി­നും മതി­യാ­കു­ന്ന രീ­തി­യി­ലാ­ണു് കമ്പ്യൂ­ട്ടര്‍ റാ­മി­ന്റെ രൂ­പ­ക­ല്പന. നിര്‍­ദ്ദേ­ശ­ങ്ങ­ളു­ടെ പട്ടിക CPU വി­ന്റെ ഇന്‍­സ്ട്ര­ക്ഷന്‍ സെ­റ്റാ­യി. സീ­പി­യു­വി­നു തന്നെ അതിലെ അവ­സ്ഥ­കള്‍ മാ­റാന്‍ കഴി­യു­ന്നു. ഏതു് ട്യൂ­റി­ങ് മെ­ഷീ­നാ­ണോ ഈ യൂ­ണി­വേ­ഴ്സല്‍ ട്യൂ­റി­ങ് മെ­ഷീ­നില്‍ സി­മു­ലേ­റ്റ് ചെ­യ്യേ­ണ്ട­തു് അതാ­ണു് പ്രോ­ഗ്രാ­മി­ങ്ങ് ഡാറ്റ. റാ­മില്‍ വെ­യ്ക്കു­ന്ന ഈ ഡാറ്റ കമ്പ്യൂ­ട്ടര്‍ പ്ര­വര്‍­ത്തി­പ്പി­യ്ക്കു­ന്നു. ഒന്നും പൂ­ജ്യ­വും അട­ങ്ങു­ന്ന നിര്‍­ദ്ദേ­ശ­ങ്ങ­ളു­ടെ പട്ടി­ക­യി­ല്ല, പകരം മനു­ഷ്യ­ഭാ­ഷ­യോ­ട­ടു­ത്ത ഹൈ ലെ­വല്‍ ഭാ­ഷ­കള്‍. നാട ഇട­ത്തോ­ട്ടോ വല­ത്തോ­ട്ടോ ഒരു തവണ നീ­ക്കു­ന്ന­തൊ­ക്കെ എത്ര പഴ­ഞ്ചന്‍ - ഇന്നു് റാ­മില്‍ നി­ന്നും എവിടെ നി­ന്നും വേ­ണ­മെ­ങ്കില്‍ ഒറ്റ­യ­ടി­യ്ക്കു വാ­യി­ക്കാം - Random Access Memory. ഒരു തവണ ഒരു അക്ഷ­ര­മാ­ണോ വാ­യി­ക്കു­ന്ന­തു്? അല്ലേ­യ­ല്ല!
എങ്കി­ലും...
ഇന്ന­ത്തെ എത്ര ആധു­നിക കമ്പ്യൂ­ട്ട­റും ട്യൂ­റി­ങ് മെ­ഷീ­നേ­ക്കാള്‍ മി­ക­ച്ച­ത­ല്ല, വേഗത കൂ­ടി­യ­തു­മാ­ത്ര­മാ­ണു്. ട്യൂ­റി­ങ് മെ­ഷീ­നു ചെ­യ്യാന്‍ കഴി­യാ­ത്ത­തൊ­ന്നും ഒരു കമ്പ്യൂ­ട്ട­റി­നും ചെ­യ്യാന്‍ കഴി­യി­ല്ല!
ട്യൂ­റി­ങ് പരി­ശോ­ധന
ട്യൂ­റി­ങ് ടെ­സ്റ്റി­ന്റെ ചി­ത്രീ­ക­ര­ണം.C എന്ന­യാള്‍­ക്കു് A, B എന്നി­വ­രോ­ടു് ചോ­ദ്യ­ങ്ങള്‍ ചോ­ദി­ച്ചു് അതില്‍ ഏതാ­ണു് മനു­ഷ്യന്‍ അല്ലെ­ങ്കില്‍ മെ­ഷീന്‍ എന്നു പറ­യാന്‍ സാ­ധി­യ്ക്ക­ണം. പറ­യാന്‍ സാ­ധി­ച്ചി­ല്ലെ­ങ്കില്‍ മെ­ഷീന്‍ ട്യൂ­റി­ങ് പരി­ശോ­ധ­ന­യില്‍ വി­ജ­യി­ച്ചി­രി­ക്കു­ന്നു­വെ­ന്നു് പറയാം.
s
ട്യൂ­റി­ങ്ങ് ടെ­സ്റ്റി­ന്റെ ചി­ത്രീ­ക­ര­ണം. C എന്ന­യാള്‍­ക്കു്
A, B എന്നി­വ­രോ­ടു് ചോ­ദ്യ­ങ്ങള്‍ ചോ­ദി­ച്ചു് അതില്‍
ഏതാ­ണു് മനു­ഷ്യന്‍ അല്ലെ­ങ്കില്‍ മെ­ഷീന്‍ എന്നു
പറ­യാന്‍ കഴിയ­ണം. ഇ­ല്ലെ­ങ്കില്‍ മെ­ഷീന്‍ ട്യൂ­റി­ങ്
പരി­ശോ­ധ­ന­യില്‍ വി­ജ­യി­ച്ചു­വെ­ന്നു് പറ­യാം­.
കാലം കുറേ കഴി­യു­മ്പോള്‍ മനു­ഷ്യ­ന്റെ അത്ര­യും ബു­ദ്ധി­യു­ള്ള ഒരു യന്ത്രം കണ്ടു­പി­ടി­ക്ക­പ്പെ­ട്ടു­വെ­ന്നി­രി­ക്ക­ട്ടെ. അതൊരു റോ­ബോ­ട്ടോ, അല്ലെ­ങ്കില്‍ ഒരു സോ­ഫ്റ്റ്‌വെ­യര്‍ പ്രോ­ഗ്രാ­മോ എന്തെ­ങ്കി­ലു­മാ­വ­ട്ടെ. എങ്ങ­നെ നമു­ക്കു പറ­യാ­നാ­വും ആ മനു­ഷ്യ­ബു­ദ്ധി പ്ര­ക­ടിപ്­പി­ക്കു­ന്നു­വെ­ന്നു്? ഇതി­നാ­യി അലന്‍ ട്യൂ­റി­ങ് നിര്‍­ദ്ദേ­ശി­ച്ച ഒരു പരി­ശോ­ധ­ന­യാ­ണു് ട്യൂ­റി­ങ് പരി­ശോ­ധന (Turing Test).
ലളി­ത­മാ­യി പറ­ഞ്ഞാല്‍ ആ പരി­ശോ­ധന ഇപ്ര­കാ­ര­മാ­ണു്:
ഒരു റോ­ബോ­ട്ടാ­ണു് ഈ അവ­കാ­ശ­വാ­ദ­വു­മാ­യി നമ്മു­ടെ മു­ന്നി­ലെ­ന്നി­രി­ക്ക­ട്ടെ. ഒരു മനു­ഷ്യ­നെ­യും ഈ റോ­ബോ­ട്ടി­നെ­യും രണ്ട് മു­റി­കളി­ലേ­ക്ക് കയ­റ്റി വാ­തി­ല­ട­യ്ക്കുക. റോ­ബോ­ട്ട് ഏതു­മു­റി­യില്‍, മനു­ഷ്യ­നേ­തു മു­റി­യില്‍ എന്നു് അറി­യാ­ത്ത ഒരു വി­ധി­കര്‍­ത്താ­വും നമു­ക്കു് വേണം. ഇദ്ദേ­ഹ­ത്തി­നു് രണ്ടു് പേ­രോ­ടും കുറേ ചോ­ദ്യ­ങ്ങള്‍ ചോ­ദി­ക്കാം ചോ­ദ്യ­ങ്ങള്‍­ക്കു­ള്ള ഉത്ത­ര­ങ്ങ­ളില്‍ നി­ന്നു് ഏതു­മു­റി­യി­ലാ­ണു് റോ­ബോ­ട്ട് ഏതു­മു­റി­യി­ലാ­ണു് മനു­ഷ്യന്‍ എന്നു പറ­യു­ക­യാ­ണു് വേ­ണ്ട­തു്. ഈ വി­ധി­കര്‍­ത്താ­വി­നു് ഒരു ടെ­ലി­ടൈ­പ്പ് ഉപ­ക­ര­ണ­ത്തി­ലൂ­ടെ, അല്ലെ­ങ്കില്‍ സം­സാ­രി­ക്കാ­ത്ത ആളുടെ വ്യ­ക്തി­ത്വം മന­സ്സി­ലാ­ക്കാന്‍ പറ്റാ­ത്ത രീ­തി­യില്‍ (സം­സാ­രി­ക്കാന്‍ പറ്റി­ല്ല, കാരണം ശബ്ദം കേ­ട്ടു് തി­രി­ച്ച­റി­ഞ്ഞാ­ലോ) ആയി­രി­ക്ക­ണം ചോ­ദ്യ­ങ്ങള്‍ ചോ­ദി­ക്കേ­ണ്ട­തു്. റോ­ബോ­ട്ടും മനു­ഷ്യ­നും ഉത്ത­ര­ങ്ങള്‍ കൊ­ടു­ക്കേ­ണ്ട­തും ഇപ്ര­കാ­രം തന്നെ. കണ്ടു­പി­ടി­ക്കാന്‍ കഴി­യു­മോ കി­ട്ടു­ന്ന ഉത്ത­ര­ങ്ങ­ളില്‍ നി­ന്നു് ആരാ യന്ത്ര­മെ­ന്നു്? ബു­ദ്ധി­പൂര്‍­വ്വ­വും ശരി­യു­മായ ഉത്ത­ര­ങ്ങള്‍ റോ­ബോ­ട്ടു് തരി­ക­യാ­ണെ­ങ്കില്‍ ഈ വി­ധി­കര്‍­ത്താ­വു് അതു് ഒരു മനു­ഷ്യ­നാ­ണെ­ന്നു് പറ­യാ­നി­ട­വ­രി­ല്ല. 2000­ത്തോ­ടു കൂടി വി­ധി­കര്‍­ത്താ­വു് ഇങ്ങ­നെ റോ­ബോ­ട്ടി­നെ മനു­ഷ്യ­നാ­ണെ­ന്നു കരു­താ­നു­ള്ള സാ­ദ്ധ്യത 20%ത്തോ­ളം ആകു­മെ­ന്നു് പ്ര­വ­ചി­ച്ചു ട്യൂ­റി­ങ്. ആര്‍­ട്ടി­ഫി­ഷ്യല്‍ ഇന്റ­ലി­ജന്‍­സ് ഈ പ്ര­വ­ച­ന­ത്തെ സാ­ധൂ­ക­രി­ക്കാ­നു­ള്ള നി­ല­യി­ലെ­ത്തി­യോ ഈ 2012 ലും?
എനി­ഗ്മ
 രണ്ടാം ലോ­ക­മ­ഹാ­യു­ദ്ധ­കാ­ല­ത്തെ എനി­ഗ്മാ മെ­ഷീന്‍.
രണ്ടാം ലോ­ക­മ­ഹാ­യു­ദ്ധ­കാ­ല­ത്തെ എനി­ഗ്മാ മെ­ഷീന്‍.
സന്ദേ­ശ­ങ്ങ­ളെ രഹ­സ്യ­സ­ന്ദേ­ശ­ങ്ങ­ളാ­ക്കി മാ­റ്റാ­ന്‍ രണ്ടാം ലോ­ക­മ­ഹാ­യു­ദ്ധ­കാ­ല­ത്തു് ജര്‍­മ­നി ഉപ­യോ­ഗി­ച്ചി­രു­ന്ന യന്ത്ര­മാ­യി­രു­ന്നു എനി­ഗ്മാ മെ­ഷീന്‍. വളരെ ലളി­ത­മാ­യി പറ­ഞ്ഞാല്‍ സന്ദേ­ശ­ത്തി­ലെ അക്ഷ­ര­ങ്ങ­ളെ­യെ­ല്ലാം ഒരു പ്ര­ത്യേക സൂ­ത്രം ഉപ­യോ­ഗി­ച്ചു് മാ­റ്റി­മ­റി­യ്ക്കാ­നു­ള്ള യന്ത്രം. ശത്രു­ക്ക­ളു­ടെ കയ്യില്‍ ഈ സന്ദേ­ശ­ങ്ങള്‍ കി­ട്ടി­യി­ട്ടൊ­രു കാ­ര്യ­വു­മി­ല്ല, തി­രി­ച്ചു് ഈ അക്ഷ­ര­ങ്ങ­ളെ എങ്ങ­നെ മാ­റ്റി­മ­റി­ച്ചു് ശരി­ക്കു­മു­ള്ള സന്ദേ­ശ­മാ­ക്കാന്‍ കഴി­യും എന്ന­റി­യ­ണ്ടേ? അതു് എനി­ഗ്മ മെ­ഷീ­നു­മാ­ത്ര­മേ കഴി­ഞ്ഞി­രു­ന്നു­ള്ളൂ. യു­ദ്ധ­ക്ക­പ്പ­ലു­ക­ളു­ടെ ആക്ര­മ­ണ­ല­ക്ഷ്യ­ങ്ങള്‍ എനി­ഗ്മാ മെ­ഷീ­ന്റെ സന്ദേ­ശ­ങ്ങള്‍ കൊ­ണ്ടു് നി­യ­ന്ത്രി­ച്ചി­രു­ന്ന­തി­നാല്‍ ജര്‍­മ്മ­നി­യു­ടെ ശത്രു­രാ­ജ്യ­ങ്ങ­ളു­ടെ രഹ­സ്യാ­ന്വേ­ഷണ ഉദ്യോ­ഗ­സ്ഥര്‍ ശരി­ക്കും വല­ഞ്ഞു.
ബ്രി­ട്ടീ­ഷ് നിര്‍­ദ്ദേ­ശ­പ്ര­കാ­രം ട്യൂറിങ് 1939ല്‍ ബ്ലെ­ഷ്ലി പാര്‍­ക്കി­ലെ രഹ­സ്യ­സ­ന്ദേ­ശ­ങ്ങള്‍ കൈ­കാ­ര്യം ചെ­യ്യു­ന്ന കേ­ന്ദ്ര­ത്തില്‍ യു­ദ്ധ­കാ­ല­സേ­വ­ന­ത്തി­നെ­ത്തി. അക്കാ­ല­ത്തു് പോ­ളി­ഷ് സൈ­ന്യം എനി­ഗ്മാ കോ­ഡു­കള്‍ പൊ­ളി­ക്കാന്‍ ബോ­മ്പ് (Bombe) എന്ന ഒരു­പ­ക­ര­ണം ഉപ­യോ­ഗി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. അതു് ബ്രി­ട്ടീ­ഷ് സൈ­ന്യ­ത്തി­നും അറി­വു­ള്ള­താ­യി­രു­ന്നു. പക്ഷേ ഇതു് ഒട്ടും കു­റ്റ­മ­റ്റ­താ­യി­രു­ന്നി­ല്ല. അലന്‍ ട്യൂ­റി­ങ് നട­ത്തിയ പരീ­ക്ഷ­ണ­ങ്ങ­ളു­ടെ ഫല­മാ­യി വളരെ വി­ശ്വ­സ­നീ­യ­മായ ഒരു പുതിയ ബോം­മ്പ് മെ­ഷീന്‍ നിര്‍­മ്മി­യ്ക്കാന്‍ ബ്രി­ട്ട­നു കഴി­ഞ്ഞു. ഇതി­നെ­ത്തു­ടര്‍­ന്നു് അമേ­രി­ക്ക­ക്കു വേ­ണ്ടി എനി­ഗ്മാ കോഡ് പൊ­ളി­ക്കാ­നും ബോം­മ്പ് മെ­ഷീന്‍ ഉണ്ടാ­ക്കാ­നും 1942 ല്‍ ട്യൂ­റി­ങ്അ­മേ­രി­ക്ക സന്ദര്‍­ശി­ച്ചി­രു­ന്നു.
ജോലി ചെ­യ്തി­രു­ന്ന ബ്ലെ­ഷ്ലി പാര്‍­ക്കില്‍ നി­ന്നു് ലണ്ട­നി­ലേ­ക്ക് 60 കി­ലോ­മീ­റ്റര്‍ ഓടിയ ചരി­ത്ര­മു­ണ്ട് ട്യൂ­റി­ങ്ങി­നു്. 1948 ല്‍ ബ്രി­ട്ടന്‍ ഒളി­മ്പി­ക്സി­നു് ആതി­ഥേ­യ­ത്വം വഹി­ച്ച­പ്പോള്‍ ബ്രി­ട്ടീ­ഷ് മാ­ര­ത്തോണ്‍ ടീ­മി­നു വേ­ണ്ടി നട­ത്തിയ പരീ­ക്ഷണഓട്ട­ത്തില്‍ ട്യൂ­റി­ങ് അഞ്ചാ­മ­തെ­ത്തി. 2012 ല്‍ വീ­ണ്ടും ഒളി­മ്പി­ക്സ് ലണ്ട­നി­ലെ­ത്തു­ന്നു. ഇപ്രാ­വ­ശ്യ­ത്തെ മാ­ര­ത്തോണ്‍ മത്സ­ര­ത്തി­നു് ട്യൂ­റി­ങ് മാ­ര­ത്തോണ്‍ എന്ന പേ­രി­ട­ണ­മെ­ന്നു് ഒരു ക്യാ­മ്പ­യിന്‍ നട­ക്കു­ന്നു­ണ്ടു്.
മരണം
ശാ­സ്ത്ര­ലോ­ക­ത്തെ ഈ മഹാ­നായ പ്ര­തി­ഭ­യ്ക്ക് പക്ഷേ ചരി­ത്രം വി­ധി­ച്ച­തു് ക്രൂ­ര­മായ അവ­സാ­ന­മാ­യി­രു­ന്നു. സ്വ­വര്‍­ഗ്ഗ­ലൈം­ഗികത കു­റ്റ­ക­ര­മായ നാ­ളു­ക­ളാ­യി­രു­ന്നു, അതു്. അലന്‍ ട്യൂ­റി­ങ്ങി­ന്റെ സ്വ­വര്‍­ഗ്ഗ­ലൈം­ഗി­കത തി­രി­ച്ച­റി­ഞ്ഞ ബ്രി­ട്ടീ­ഷ് പോ­ലീ­സ് അദ്ദേ­ഹ­ത്തെ 1952 മാര്‍­ച്ച് 31 നു് അറ­സ്റ്റ് ചെ­യ്തു. തന്റെ ലൈം­ഗി­കത തു­റ­ന്നു പറ­യു­ന്ന­തില്‍ ഒരു തെ­റ്റൂം ട്യൂ­റി­ങ് കണ്ടി­രു­ന്നി­ല്ല. ജയി­ലി­ലേ­ക്കു് പോ­കു­ന്ന­തി­നു­പ­ക­രം ഹോര്‍­മോണ്‍ ചി­കി­ത്സ ട്യൂ­റി­ങ് സ്വീ­ക­രി­ച്ചു. തന്റെ പരീ­ക്ഷ­ണ­ങ്ങള്‍ ട്യൂ­റി­ങ് തു­ടര്‍­ന്നു. മോര്‍­ഫോ­ജ­ന­റ്റി­ക് മേ­ഖ­ല­യില്‍ അദ്ദേ­ഹം പല പഠ­ന­ങ്ങ­ളും നട­ത്തി. ഇല­ക­ളി­ലും സൂ­ര്യ­കാ­ന്തി­ച്ചെ­ടി­യി­ലും ഒക്കെ കാ­ണു­ന്ന വല­യ­ങ്ങ­ളും ഫി­ബൊ­നാ­ച്ചി ശ്രേ­ണി­യും തമ്മി­ലു­ള്ള ബന്ധ­ത്തെ­ക്കു­റി­ച്ചു് അദ്ദേ­ഹം പഠി­ക്കാ­നാ­രം­ഭി­ച്ചി­രു­ന്നു. പക്ഷേ 1954 ജൂണ്‍ 4 നു് അദ്ദേ­ഹം സയ­നൈ­ഡ് ഉള്ളില്‍ ചെ­ന്നു് മരി­ച്ച നി­ല­യില്‍ കാ­ണ­പ്പെ­ട്ടു. പാതി ഭക്ഷി­ച്ച ഒരു ആപ്പിള്‍ മൃ­ത­ദേ­ഹ­ത്തി­ന­ടു­ത്തു­ണ്ടാ­യി­രു­ന്നു. അദ്ദേ­ഹ­ത്തി­ന്റെ അമ്മ ഒരു രസ­ത­ന്ത്ര­പ­രീ­ക്ഷ­ണ­ത്തില്‍ അബ­ദ്ധ­ത്തില്‍ സയ­നൈ­ഡ് ഉള്ളില്‍ ചെ­ന്ന­താ­ണു് മര­ണ­ത്തി­നു കാരണം എന്നു വി­ശ്വ­സി­ച്ചു. പക്ഷേ ആപ്പി­ളില്‍ സയ­നൈ­ഡി­ന്റെ അംശം കണ്ടെ­ത്താ­നാ­യി­ല്ല.
മാ­ഞ്ച­സ്റ്റ­റി­ലെ സാ­ക്ക്‌വി­ല്ലി പാര്‍­ക്കി­ലെ ട്യൂ­റി­ങ് സ്മാ­രക ഫലകം.
മാ­ഞ്ച­സ്റ്റ­റി­ലെ സാ­ക്ക്‌വി­ല്ലി പാര്‍­ക്കി­ലെ ട്യൂ­റി­ങ് സ്മാ­രക ഫലകം.

2009ല്‍ ട്യൂ­റി­ങ്ങി­ന്റെ ആരാ­ധ­ക­രായ ശാ­സ്ത്ര­പ്രേ­മി­കള്‍ ബ്രി­ട്ടീ­ഷ് സര്‍­ക്കാര്‍ ട്യൂ­റി­ങ്ങി­നെ സ്വ­വര്‍­ഗ്ഗ­ലൈം­ഗി­ക­ത­യ്ക്കു് ശി­ക്ഷി­ച്ച­തി­നു് മാ­പ്പു പറ­യ­ണ­മെ­ന്ന ആവ­ശ്യം ഉന്ന­യി­ക്കു­ക­യും ആയി­ര­ക്ക­ണ­ക്കി­നാ­ളു­കള്‍ ഒപ്പി­ട്ട ഒരു ഭീ­മ­ഹര്‍­ജി തയ്യാ­റാ­ക്കു­ക­യും ചെ­യ്തു. ഇതി­നെ­ത്തു­ടര്‍­ന്നു് അന്ന­ത്തെ ബ്രീ­ട്ടീ­ഷ് പ്ര­ധാ­ന­മ­ന്ത്രി ഗോ­ഡന്‍ ബ്രൌണ്‍ 2009 സെ­പ്റ്റം­ബര്‍ പത്തി­നു് ലോ­ക­ത്തോ­ടാ­യി ഇങ്ങ­നെ പ്ര­ഖ്യാ­പി­ച്ചു.
"അലന്‍­ട്യൂ­റി­ങ്ങി­നു് നീതി ആവ­ശ്യ­പ്പെ­ട്ടും അദ്ദേ­ഹ­ത്തി­നു­ണ്ടായ ക്രൂ­രാ­നു­ഭ­വ­ങ്ങള്‍­ക്ക് മാ­പ്പ് ആവ­ശ്യ­പ്പെ­ട്ടും ആയി­ര­ക്ക­ണ­ക്കി­നാ­ളു­കള്‍ മു­ന്നോ­ട്ടു­വ­ന്നി­രി­ക്കു­ന്നു. അന്ന­ത്തെ നി­യ­മ­പ്ര­കാ­ര­മാ­യി­രു­ന്നു ട്യൂ­റി­ങ്ങി­നെ ശി­ക്ഷി­ച്ച­തെ­ങ്കി­ലും നമു­ക്കു് പഴ­യ­കാ­ല­ത്തേ­യ്ക്ക് പോ­കാ­നാ­കി­ല്ല. തീര്‍­ച്ച­യാ­യും അദ്ദേ­ഹ­ത്തി­നു­ണ്ടായ ദു­ര­നു­ഭ­വ­ങ്ങ­ളില്‍ ഞാന്‍ അഗാ­ധ­മാ­യി ഖേ­ദി­ക്കു­ന്നു. ബ്രീ­ട്ടീ­ഷ് ഗവണ്‍­മെ­ന്റി­നു­വേ­ണ്ടി ഞാന്‍ പറ­യു­ന്നു. ഞങ്ങള്‍ ഖേ­ദി­ക്കു­ന്നു. ട്യൂ­റി­ങ്, നി­ങ്ങ­ളോ­ടു് ഞങ്ങള്‍­ക്കു് ഇതി­നേ­ക്കാള്‍ നന്നാ­യി പെ­രു­മാ­റാ­മാ­യി­രു­ന്നു."
ചി­ത്ര­ങ്ങള്‍­ക്കും വി­വ­ര­ങ്ങള്‍­ക്കും കട­പ്പാ­ടു്: വി­ക്കി­പീ­ഡിയ, Alan Turing: a short biography by Andrew Hodges.

ഹോട്ട്‌മെയില്‍ പോകുന്നു; ഇനി ഔട്ട്‌ലുക്ക് ഡോട്ട് കോം




ഒന്നര പതിറ്റാണ്ടിന്റെ ചരിത്രത്തിന് അന്ത്യം. ഇനി ഹോട്ട്‌മെയില്‍ ഇല്ല. ഔട്ട്‌ലുക്ക് ഡോട്ട് കോം (Outlook.com) എന്ന വെബ്‌മെയില്‍ സര്‍വീസിലേക്ക് മൈക്രോസോഫ്റ്റ് ചുവടുമാറ്റുന്നു.

മൈക്രോസോഫ്റ്റ് സ്വന്തമാക്കിയ സ്‌കൈപ്പ് (Skype) വീഡിയോ ചാറ്റ് സൗകര്യത്തിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താന്‍ പാകത്തിലാണ് പുതിയ വെബ്‌മെയില്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

വിന്‍ഡോസ് 8 പ്ലാറ്റ്‌ഫോമിന്റെ മെട്രോ യുഐ (Metro UI) യുമായി ചേര്‍ന്നുപോകത്തക്കവിധം ഔട്ട്‌ലുക്ക് ഡോട്ട്‌കോമിനെ രൂപപ്പെടുത്തുകയാണ് മൈക്രോസോഫ്റ്റ് ചെയ്തത്.

ഈമെയില്‍ സന്ദേശങ്ങള്‍ ഫലപ്രദമായ വിധത്തില്‍ ക്രമീകരിക്കാന്‍ ഉപയോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്നതിനൊപ്പം, സ്‌കൈപ്പ് വഴി ഇന്റര്‍നെറ്റ് വീഡിയോ വിളികള്‍ അനായാസമാക്കാനും മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കം സഹായിക്കും.

പുതിയ വെബ്‌മെയിലുമായി സ്‌കൈപ്പ് വീഡിയോ ചാറ്റ് സൗകര്യം കൂട്ടിയിണക്കിയിരിക്കുന്നു


വെബ്‌മെയില്‍ വിപണിയില്‍ ശക്തമായി നിലയുറപ്പിച്ചിരിക്കുന്ന ഗൂഗിളിന്റെ ജിമെയില്‍ സര്‍വീനെ കടത്തിവെട്ടാനാണ് മൈക്രോസോഫ്ടിന്റെ നീക്കമെന്ന് വ്യക്തം.

ഇന്ത്യക്കാരനായ ഷബീര്‍ ഭാട്ടിയയും ജാക്ക് സ്മിത്തും ചേര്‍ന്ന് 1996 ല്‍ സ്ഥാപിച്ചതാണ് 'HoTMaiL'. ഇന്റര്‍നെറ്റിലെ ആദ്യ വെബ് അധിഷ്ഠിത ഈമെയില്‍ സര്‍വീസുകളിലൊന്നായിരുന്നു അത്.

1997 ഡിസംബറില്‍ വന്‍തുക നല്‍കി (40 കോടി ഡോളറെന്നാണ് പുറത്തുവന്ന വിവരം) മൈക്രോസോഫ്റ്റ് ഹോട്ട്‌മെയിലിനെ സ്വന്തമാക്കി. വൈകാതെ ലോകത്തെ ഏറ്റവും വലിയ വെബ്‌മെയില്‍ സര്‍വീസായി ഹോട്ട്‌മെയില്‍ വളര്‍ന്നു.

1999 ഫിബ്രവരിയില്‍ മൂന്നുകോടി യൂസര്‍മാര്‍ ഹോട്ട്‌മെയിലിന് ഉണ്ടായിരുന്നു. 'കോംസ്‌കോറി' (ComScore) ന്റെ കണക്ക് പ്രകാരം 2010 ആഗസ്തില്‍ ലൈവ് ഹോട്ട്‌മെയില്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 36.9 കോടി ആയിരുന്നു.

മൈക്രോസോഫ്റ്റ് ഏറ്റെടുത്ത ശേഷം ഹോട്ട്‌മെയിലിന്റെ പേര് പലവിധത്തില്‍ പരിഷ്‌ക്കരിക്കപ്പെട്ടു. എം.എസ്.എന്‍.ഹോട്ട്‌മെയില്‍ (MSN Hotmail), വിന്‍ഡോസ് ലൈവ് ഹോട്ട്‌മെയില്‍ (Windows Live Hotmail) എന്നൊക്കെ. എങ്കിലും വാലറ്റമായി ഹോട്ട്‌മെയില്‍ നിലനിന്നു. ആ ബ്രാന്‍ഡ് നാമം പുതിയ തീരുമാനത്തോടെ മൈക്രോസോഫ്റ്റ് ഉപേക്ഷിക്കുകയാണ്.

ഈമെയിലുകള്‍ ഉപയോഗിക്കുന്നവരുടെ അക്കൗണ്ടുകള്‍ 'ഓവര്‍ലോഡാ'കുന്ന അവസ്ഥയാണിന്നുള്ളതെന്ന് ഔട്ട്‌ലുക്ക് ഡോട്ട് കോം അവതരിപ്പിച്ചുകൊണ്ട് മൈക്രോസോഫ്റ്റ് അഭിപ്രായപ്പെട്ടു.

അതിനൊരു പരിഹാരം, വെബ്‌മെയിലിലുള്ള വിവിധ തരം ഉള്ളടക്കഘടകങ്ങളെ ഓട്ടോമാറ്റിക്കായി വ്യത്യസ്ത സ്ഥാനങ്ങളില്‍ ക്രമീകരിക്കുകയാണ്. ഈമെയില്‍ സന്ദേശങ്ങളും കോണ്‍ടാക്ടുകളും ന്യൂസ്‌ലെറ്ററുകളും പാക്കേജ് ഡെലിവറി നോട്ടീസുകളും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പോസ്റ്റുകളും -ഇങ്ങനെ വ്യത്യസ്ത ഘടകങ്ങളെ വ്യത്യസ്ത മേഖലകളില്‍ സൂക്ഷിക്കുക.

മൈക്രോസോഫ്റ്റിന്റെ സ്‌കൈഡ്രൈവ് സര്‍വീസ് ഉപയോഗിച്ച് വലിപ്പമേറിയ ചിത്രങ്ങളും വീഡിയോ ഫയലുകളും പുതിയ വെബ്‌മെയിലില്‍ അറ്റാച്ച് ചെയ്യാന്‍ പ്രയാസമില്ല


യൂസര്‍മാര്‍ വരിക്കാരായേക്കാവുന്ന മറ്റ് സര്‍വീസുകളുമായി എളുപ്പം ബന്ധപ്പെടാന്‍ പാകത്തിലാണ് ഔട്ട്‌ലുക്ക് അക്കൗണ്ട് രൂപപ്പെടുത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ലിങ്കഡ്ഇന്‍, ഗൂഗിള്‍ എന്നിവയുമായി (താമസിയാതെ സ്‌കൈപ്പുമായും) ബന്ധപ്പെട്ടിരിക്കുന്ന ആദ്യ ഈമെയില്‍ സര്‍വീസായിരിക്കും ഇതെന്ന് മൈക്രോസോഫ്റ്റിലെ ക്രിസ് ജോണ്‍സ് ഒരു ബ്ലോഗില്‍ പറഞ്ഞു.

'സുഹൃത്തുക്കള്‍ നിങ്ങളുമായി പങ്കിട്ട ഫോട്ടോകളും, സമീപകാല അപ്‌ഡേറ്റുകളും, ട്വീറ്റുകളും ഒക്കെ ചേര്‍ന്ന് വളരെ സജീവമായ ഈമെയില്‍ സന്ദേശങ്ങളാകും ഔട്ട്‌ലുക്ക് ഡോട്ട് കോമിന്റെ ഇന്‍ബോക്‌സിലെത്തുക. ചാറ്റ് ചെയ്യാനും വീഡിയോ വിളികള്‍ നടത്താനും കഴിയും. മാത്രമല്ല, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്ന അപ്റ്റുഡേറ്റ് കോണ്‍ടാക്ട് പട്ടികയാകും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുക'.

തന്റെ ബ്ലോഗില്‍ ഗൂഗിളിന് ഒരു തട്ടുകൊടുക്കാനും ക്രിസ് ജോണ്‍സ് മറന്നിട്ടില്ല. ഈമെയില്‍ ഉള്ളടക്കമോ, അറ്റാച്ച്‌മെന്റുകളോ സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ പരസ്യദാതാക്കള്‍ക്കും മറ്റും കൈമാറാന്‍ മൈക്രോസോഫ്റ്റിന് ഉദ്ദേശമില്ലെന്ന് ബ്ലോഗില്‍ പറഞ്ഞു.

നിലവിലുള്ള ഈമെയില്‍ സര്‍വീസുകളിലൊക്കെ അറ്റാച്ച് ചെയ്യാവുന്ന ചിത്രങ്ങളുടെയും വീഡിയോ ഫയലുകളുടെയും വലിപ്പത്തിന് പരിധിയുണ്ട്. ആ പരിമിതി ഉണ്ടാവില്ല എന്നതാണ് ഔട്ട്‌ലുക്ക് ഡോട്ട് കോമിന്റെ പ്രത്യേകത.

മൈക്രോസോഫ്റ്റിന്റെ സ്‌കൈഡ്രൈവ് (Skydrive) സര്‍വീസിന്റെ സഹായത്തോടെ ഏത് വലിപ്പത്തിലുള്ള ചിത്രങ്ങളും വീഡിയോകളും അറ്റാച്ച് ചെയ്ത് അയയ്ക്കാന്‍ കഴിയും.

ഔട്ട്‌ലുക്ക് ഡോട്ട് കോമിന്റെ 'പ്രിവ്യൂ' പതിപ്പ് മൈക്രോസോഫ്റ്റ് ലഭ്യമാക്കിയിട്ടുണ്ട്.

മെയില്‍ അപ്‌ഗ്രേഡ് ചെയ്യാനാണ് കമ്പനി ഉപദേശിക്കുന്നതെങ്കിലും, പഴയ മെയില്‍ ഐഡികളില്‍ (@hotmail.com, @msn അല്ലെങ്കില്‍ @live.com) തല്‍ക്കാലം തുടരാന്‍ ബുദ്ധിമുട്ടില്ല. താത്പര്യമുള്ളവര്‍ക്ക് @outlook.com അഡ്രസ്സ് എടുക്കുകയുമാകാം. 

Monday, July 2, 2012

നെക്‌സസ് ക്യു: ഗൂഗിളിന്റെ സോഷ്യല്‍ സ്ട്രീമിങ് മീഡിയ പ്ലെയര്‍



കാഴ്ച്ചയില്‍ കൈയിലൊതുങ്ങുന്ന ഒരു ഇരുണ്ട ലോഹഗോളം, ആടയാഭരണങ്ങളൊന്നുമില്ല. ആപ്പിളിന് ഇതിന്റെ ഡിസൈന്റെ പേരില്‍ ഭാവിയില്‍ തര്‍ക്കമുന്നയിക്കാന്‍ ബുദ്ധിമുട്ടാകും. ലോകത്തെ ആദ്യ 'സോഷ്യല്‍ സ്ട്രീമിങ് മീഡിയ പ്ലെയര്‍' എന്ന വിശേഷത്തോടെ ഗൂഗിള്‍ അവതരിപ്പിച്ച 'നെക്‌സസ് ക്യു', രൂപഘടനയിലും പ്രവര്‍ത്തനത്തിലും വ്യത്യസ്തതയുള്ള ഗാഡ്ജറ്റാണ്.

ക്ലൗഡില്‍ നിങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ഇഷ്ടവിഭവങ്ങള്‍ നേരിട്ട് നിങ്ങളുടെ ഇരുപ്പുമുറിയിലേക്ക് സ്ട്രീം ചെയ്യാനുള്ള ഉപകരണമാണിതെന്ന് ഗൂഗിള്‍ പറയുന്നു. ജിഞ്ചര്‍ബ്രെഡ് മുതലുള്ള ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഉപയോഗിക്കുന്ന ഫോണ്‍ അല്ലെങ്കില്‍ ടാബ്‌ലറ്റിനൊപ്പം വൈഫൈ കണക്ഷനും വേണമെന്ന് മാത്രം.


ഫോണിലെ അല്ലെങ്കില്‍ ടാബ്‌ലറ്റിലെ 'ഗൂഗിള്‍ പ്ലേ'(Google Play), യുട്യൂബ് ആപ്ലിക്കേഷനുകളുടെ സഹായത്തോടെ, വീട്ടിലെ വലിയ സ്പീക്കറില്‍ ഇഷ്ടസംഗീതം ആസ്വദിക്കാനും, വലിയ സ്‌ക്രീനില്‍ ഹൈഡെഫിനിഷന്‍ സിനിമ കാണാനും നെക്‌സസ് ക്യു അവസരമൊരുക്കുന്നു. 'ഡൗണ്‍ലോഡിന്റെ പ്രശ്‌നം ഉദിക്കുന്നില്ല, സിങ്ക്രണൈസ് എന്ന കാത്തിരിപ്പ് വേണ്ട, കമ്പ്യൂട്ടറില്‍ സ്ഥലംതികയാത്ത പൊല്ലാപ്പുമില്ല'-ഗൂഗിള്‍ പറയുന്നു.

ഒരു 'സെറ്റപ്പ് ബോക്‌സ്' പോലെയാണ് നെക്‌സസ് ക്യു പ്രവര്‍ത്തിക്കുക. ടിവി, സ്പീക്കറുകള്‍ മുതലായവയുമായി ഘടിപ്പിക്കാവുന്ന പോര്‍ട്ടുകള്‍ മുഴുവന്‍ പിന്‍ഭാഗത്താണ് നെക്‌സസ് ക്യുവില്‍ ക്രമീകരിച്ചിരിക്കുന്നത്. മ്യൂസിക് കേള്‍ക്കുന്ന വേളയില്‍ ക്യുവിലെ നീല പൊട്ടിന് മുന്നില്‍ ഒന്ന് കൈവീശിയാല്‍ മതി, മ്യൂസിക് മൂട്ടാകും. മ്യൂസിക്കിനനുസരിച്ച് ക്യുവിലെ എല്‍ഇഡിയുടെ നിറം കസ്റ്റമറൈസ് ചെയ്യാനും സൗകര്യമുണ്ട്.


എച്ച്ഡിഎംഐ (HDMI) കേബിള്‍ വഴിയാണ് ടെലിവിഷനുമായി ക്യു ബന്ധിപ്പിക്കുക. അത് വളരെ ലളിതമായി ചെയ്യാന്‍ കഴിയും. അവശേഷിക്കുന്ന ക്രമീകരണങ്ങള്‍ മുഴുവന്‍,'നെക്‌സസ് ക്യു ആപ്ലിക്കേഷ'ന്റെ (Nexus Q app) സഹായത്തോടെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തിലാണ് ചെയ്യേണ്ടത്. അതും വളരെ അനായാസം കഴിയുമെന്നും, ആപ്ലിക്കേഷന്‍ ഓണ്‍ ചെയ്തിട്ട് അതിലുള്ള സൂചനകളനുസരിച്ച് നീങ്ങിയാല്‍ മതിയെന്നും ക്യുവിനെ റിവ്യൂ ചെയ്ത ടെക്‌വിദഗ്ധര്‍ പറയുന്നു.


ക്യുവിന്റെ ഏറ്റവും വലിയ മെച്ചം, അതിന്റെ സോഷ്യല്‍ ഫീച്ചറാണെന്ന് വിലയിരുത്തപ്പെടുന്നു. ക്യു ഉപയോഗിച്ച് ഒരു പ്ലേലിസ്റ്റ് രൂപപ്പെടുത്തി, സുഹൃത്തുക്കളുമായി അത് പങ്കുവെയ്ക്കാന്‍ കഴിയും. പാര്‍ട്ടിയില്‍ ഏത് മ്യൂസിക് കേള്‍ക്കണമെന്ന് സുഹൃത്തുക്കള്‍ക്കും തീരുമാനിക്കാന്‍ കഴിയും. എന്നാല്‍, ഇത് പ്രായോഗികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ട് ഉള്ളതായി നിരൂപകര്‍ പറയുന്നു.

സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് കഴിഞ്ഞ ദിവസം പുതിയ മീഡിയ പ്ലെയര്‍ അവതരിപ്പിക്കപ്പെട്ടത്. അമേരിക്കയില്‍ 299 ഡോളര്‍ വില വരുന്ന നെക്‌സസ് ക്യു ജൂലായ് പകുതിയോടെ ഉപഭോക്താക്കളുടെ പക്കലെത്തും. 

Tuesday, June 19, 2012

വേഗമേറിയ സൂപ്പര്‍കമ്പ്യൂട്ടര്‍: കിരീടം വീണ്ടും അമേരിക്കയ്ക്ക്‌



ഭൂമുഖത്തെ ഏറ്റവും വേഗമേറിയ സൂപ്പര്‍കമ്പ്യൂട്ടര്‍ എന്ന പദവി അമേരിക്കയിലെ ഐബിഎമ്മിന്റെ 'സെക്കോയ' (Sequoia) കൈപ്പിടിയിലൊതുക്കി. ജപ്പാന്റെ 'ഫ്യുജിറ്റ്‌സു കെ കമ്പ്യൂട്ടര്‍' ആണ് പിന്നിലായത്. മൂന്നുവര്‍ഷത്തിനിടെ ആദ്യമായാണ് അമേരിക്കയിലെ ഒരു സൂപ്പര്‍കമ്പ്യൂട്ടറിന് ഈ പദവി ലഭിക്കുന്നത്.

യുഎസ് ഊര്‍ജവകുപ്പിന്റെ കാലിഫോര്‍ണിയയിലെ ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറിയിലാണ് 'സെക്കോയ' സൂപ്പര്‍കമ്പ്യൂട്ടര്‍ സ്ഥാപിച്ചിട്ടുള്ളത്. ഐബിഎമ്മിന്റെ ബ്ലൂജീന്‍/ക്യു സെര്‍വറുകള്‍ ഉപയോഗിക്കുന്ന സൂപ്പര്‍കമ്പ്യൂട്ടറാണിത്.

കൈകൊണ്ടുപയോഗിക്കുന്ന കാല്‍ക്കുലേറ്ററുപയോഗിച്ച് 670 കോടി ആളുകള്‍ 320 വര്‍ഷം ഇടവേളകളില്ലാതെ നടത്തുന്ന കണക്കുകൂട്ടലുകള്‍ ഒറ്റ മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഐബിഎമ്മിന്റെ സെക്കോയയ്ക്ക് കഴിയും.

15 ലക്ഷം പ്രൊസസര്‍ കോറുകളുപയോഗിച്ച് 16.32 പെറ്റാഫ് ളോപ്പ് (16.32 petaflops) ശേഷി ആര്‍ജിക്കാന്‍ ഐബിഎമ്മിന്റെ സെക്കോയയ്ക്ക് കഴിഞ്ഞു. ജപ്പാനിലെ കോബില്‍ റിക്കെന്‍ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ കമ്പ്യൂട്ടേഷണല്‍ സയന്‍സിലുള്ള ഫ്യുജിറ്റ്‌സു കെ കമ്പ്യൂട്ടറിന്, 7.05 ലക്ഷം പ്രൊസസര്‍ കോറുകളുപയോഗിച്ച് 10.51 പെറ്റാഫ് ളോപ്പ് ശേഷി ആര്‍ജിക്കാനാണ് ഇതുവരെ സാധിച്ചത്.

ഏറ്റവും വേഗമേറിയത് മാത്രമല്ല, ഏറ്റവും ഊര്‍ജക്ഷമതയേറിയ സൂപ്പര്‍കമ്പ്യൂട്ടറും സെക്കോയയാണെന്ന് 'ടോപ്പ് 500' (Top 500) പട്ടിക പറയുന്നു. 7.9 മെഗാവാട്ട് വൈദ്യുതിയാണ് സെക്കോയ ഉപയോഗിക്കുന്നതെങ്കില്‍, കെ കമ്പ്യൂട്ടറിന് 12.6 മെഗാവാട്ട് വേണം.

നിലവില്‍ ഏറ്റവും വേഗമേറിയ പത്ത് സൂപ്പര്‍കമ്പ്യൂട്ടറുകളുടെ പട്ടികയില്‍ മൂന്നെണ്ണം അമേരിക്കയിലാണ്, രണ്ണെണ്ണം ചൈനയിലും രണ്ടെണ്ണം ജര്‍മനിയിലും. ജപ്പാന്‍, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളില്‍ ഒരോന്നും.

ടോപ്പ് 500 പട്ടികയില്‍ ആദ്യം ഒന്നാംസ്ഥാനത്തെത്തിയ കമ്പ്യൂട്ടര്‍ CM-5/1024 ആയിരുന്നു; 1993 ല്‍. തിങ്കിങ് മെഷീന്‍സ് രൂപകല്‍പ്പന ചെയ്ത ആ കമ്പ്യൂട്ടറിനെ അപേക്ഷിച്ച് 273930 മടങ്ങ് വേഗമേറിയതാണ് ഐബിഎം സെക്കോയ. 

Monday, June 11, 2012

സ്റ്റക്സ്നെറ്റിനു പിന്നിൽ അമേരിക്ക


C-{km-tb-ep-am-bn tNÀ-¶v C-dm-\n-b³ \yq-¢n-bÀ sk³-{Sn-^yq-Pp-I-fp-sS {]-hÀ-¯-\w X-I-cm-dn-em-¡m³ Ì-Iv-kv-s\-äv F-¶ Iw-]yq-«À ssh-d-kv hn-I-kn-¸n-¨-Xv A-ta-cn-¡. tPmÀ-Pv _p-jv A-ta-cn-¡³ {]-kn-Uâm-bn-cp-¶ Im-e-¯m-Wv C-dm-\n-b³ Iw-]yq-«À kw-hn-[m-\-¯n ssh-d-kv I-b-äm-\p-Å ]-²-Xn B-hn-jv-I-cn-¡-s¸-Sp-¶-Xv. 
ap-kvv-enw tem-I-hp-am-bn ku-lr-Zw ]p-\-Øm-]n-¡-W-sa-¶p hm-Nm-e-am-bn {]-kw-Kn-¨p-sIm-WvSn-cn-¡p-¶ H-_m-a {]-kn-Uâm-b-tXm-sS ]-²-Xn {]-hÀ-¯-\w Iq-Sp-XÂ k-Po-h-am-bn. 
A-ta-cn-¡-bpw C-{km-tb-ep-am-Wv Ì-Iv-kv-s\-än-sâ ]n-¶n-se-¶v A-¶p-X-s¶ C-dm³ B-tcm-]n-¨n-cp-s¶-¦n-epw A-Xn-\v Hu-tZym-Kn-I-am-bn Øn-co-I-c-Ww e-`n-¡p-¶-Xv C-t¸m-gm-Wv. \yq-tbmÀ-¡v ssSw-kv dn-t]mÀ-«-dm-b tU-hn-Uv kmw-KÀ F-gp-Xn-b ]p-kv-X-I-¯nÂ-\n-¶v Cu-bn-sS ]p-d-¯p-h-¶ `m-K-§-fn-em-Wv 2006Â Xp-S-¡w-Ip-dn-¨ ]-²-Xn-bp-sS hn-i-Zmw-i-§-fp-Å-Xv. 
bp.-F-kv kv-{S-äo-Pn-Iv I-am³-Un-sâ Io-gn-em-bn-cp-¶p H-fnw-]n-Iv sK-bnw-kv F-¶ tIm-Uv \m-a-ap-Å ]-²-Xn. C-dm-\n-se \-Xm³-kv B-W-h-tI-{µ-¯n ssh-d-kv I-b-än sk³-{Sn-^yq-Pp-I-fp-sS {]-hÀ-¯-\w A-h-Xm-f-¯n-em-¡p-I-bm-bn-cp-¶p e-£yw. ssh-d-kv I-b-äm³ k-l-I-cn-¨-Xv ssk-_À bp-²-¯n K-th-j-Ww \-S-¯p-¶ H-cp c-l-ky C-{km-tb-en G-P³-kn-bm-Wv. 
en-_n-b-bn-se tI-WÂ J-±m-^n ]m-Ým-Xy-sc hn-iz-kn-¨p X-sâ B-W-h-]-²-Xn D-t]-£n-¨-t¸mÄ bp.-F-kn-\p \Â-In-b k-am-\-am-b sk³-{Sn-^yq-Pp-I-fn-em-Wv ssh-d-kv B-Zyw ]-co-£n-¨p-t\m-¡n-b-Xv. 
2008em-Wv kv-ä-Iv-kv-s\-äv \-Xm³-kn {]-tbm-Kn-¨p-t\m-¡n-b-Xv. F-¶mÂ, sF.-Sn ta-J-e-bn ap-¶n \nÂ-¡p-¶ C-dm³ s]-s«-¶v A-Xp I-WvSp-]n-Sn-¡p-I-bpw kp-c-£ i-à-am-¡p-I-bpw sN-bv-Xp. Øm-\-sam-gn-ª-t¸mÄ C-X-S-¡w c-WvSp ]-²-Xn-IÄ d-±m-¡-cp-sX-¶v tPmÀ-Pv _p-jv H-_m-a-tbm-Sv A-`yÀ-Yn-¨n-cp-¶phs{X! B-fn-Ãm hn-am-\-§Ä D-]-tbm-Kn-¨v ]m-In-kv-Xm-\n sIm-e-\-S-¯p-¶ ]-²-Xn-bm-bn-cp-¶p a-säm-¶v. 
2010 H-_m-a-bp-sS {]-tXy-I \nÀ-tZ-i-¯n ssh-d-kv Iq-Sp-X hn-I-kn-¸n-¡p-I-bpw ho-WvSpw D-]-tbm-Kn-¡p-I-bpw sN-bv-Xp. \q-dp-I-W-¡n-\p sk³-{Sn-^yq-Pp-I-fp-sS {]-hÀ-¯-\w A-h-Xm-f-¯n-em-sb-¦n-epw C-dm-\n-b³ im-kv-{X-Ú³-amÀ A-Xpw s]-s«-¶v I-sWvS-¯n \nÀ-ho-cy-am-¡n. ]n-¶o-Sv C-{km-tb-en tIm-Un-Mn h-¶ ]n-g-hp-Im-c-Ww A-Xv a-äp cm-Py-§-fn-se Iw-]yq-«À-hy-h-Ø-sb-bpw Xm-dp-am-dm-¡n-sb-¶m-Wp I-cp-X-s¸-Sp-¶-Xv. 
Ì-Iv-kv-s\-än-sâ ]-cm-P-bw a-d-¨p-h-bv-¡m-\m-Wv C-t¸mÄ ^v-sf-bnw F-¶ t]-cn H-cp ]p-Xn-b ssh-d-kv bp.-F-kpw C-{km-tb-epw hn-I-kn-¸n-s¨-Sp-¯-Xv. C-dm-\n-b³ B-W-h-im-kv-{X-Ú³-am-cp-sS Iw-]yq-«-dp-I-fnÂ-\n-¶p c-l-kyw tNmÀ-¯m³ k-lm-bn-¡p-¶-Xm-Wv ^v-sf-bnw. 
]-e C-dm-\n-b³ im-kv-{X-Ú³-am-sc-bpw sIm-e-s¸-Sp-¯p-¶-Xn s^-sf-bnw k-lm-bn-s¨-¶m-Wp I-cp-X-s¸-Sp-¶-Xv. Im-a-d-I-fn-epw sam-ss_ t^m-Wp-I-fn-epw D-]-tbm-Kn-¡m-hp-¶ ^v-sf-bn-an-s\-¡p-dn-¨ hn-h-c-§Ä C-dm-\n-I-fm-Wp ]p-d-¯p-hn-«-Xv. A-´m-cm-{ã \n-b-a-a-\p-k-cn-¨v Iw-]yq-«À hy-h-Ø-bn ssh-d-kv I-b-än-hn-Sp-¶-Xv Ip-ä-Ir-Xy-am-Wv.-

ഐ.പി.വി.6-ഐ.പി. അഡ്രസ് ഇനി ഇഷ്ടംപോലെ


2012 ജൂണ്‍ ആറ്. ആഗോള ഇന്റര്‍നെറ്റ് ചരിത്രത്തിലെ അതീവനിര്‍ണായകമായ ദിനമായിരുന്നു കടന്നുപോയത്. നമ്മളുപയോഗിക്കുന്ന വെബ്‌സൈറ്റുകളില്‍ നമ്മള്‍ പോലുമറിയാതെ പ്രധാനപ്പെട്ടൊരു മാറ്റം സംഭവിച്ച ദിവസം. ജൂണ്‍ ആറിന് ബുധനാഴ്ച ലോകം ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ വെര്‍ഷന്‍ ആറിലേക്ക് (ഐ.പി.വി.6) സ്ഥാനക്കയറ്റം നേടി. ഒന്നും രണ്ടുമല്ല ഒരു ലക്ഷം കോടി ഐ.പി. അഡ്രസുകള്‍ നല്‍കാന്‍ ശേഷിയുള്ള അതിബൃഹത്തായൊരു നെറ്റ്‌വര്‍ക്കിങ് സാങ്കേതികതയാണ് ഐ.പി.വി.6. 

ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ ഏകോപനച്ചുമതല വഹിക്കുന്ന രാജ്യാന്തരസംഘടനയായ ഇന്റര്‍നെറ്റ് സൊസൈറ്റി, ഐ.പി. അഡ്രസുകള്‍ അനുവദിക്കുന്ന ഇന്റര്‍നെറ്റ് അസൈന്‍ഡ് നമ്പേഴ്‌സ് അതോറിറ്റി (ഐ.എ.എന്‍.എ.) എന്നിവയുടെ കാര്‍മികത്വത്തിലാണ് ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരും വെബ്‌സൈറ്റ് കമ്പനികളും ഐ.പി.വി.6ലേക്ക് കാലെടുത്തുവെക്കുന്നത്. ഐ.പി.വി.6 വരുന്നതോടെ ഇന്റര്‍നെറ്റിന്റെ തുടക്കവര്‍ഷമായ 1983 മുതല്‍ ഉപയോഗിച്ചുവരുന്ന ഐ.പി.വി.4 പ്രോട്ടോക്കോള്‍ കാലഹരണപ്പെടും.

ഒരു കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊന്നിലേക്ക് ഡാറ്റ കൈമാറുന്നതിലൂെടയാണല്ലോ ഇന്റര്‍നെറ്റ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഏതു കമ്പ്യൂട്ടറില്‍ നിന്നാണ് ഡാറ്റ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റൂട്ടറുകള്‍ തിരിച്ചറിയുന്നത് ആ കമ്പ്യൂട്ടറിന്റെ ഐ.പി. അഡ്രസ് തിരിച്ചറിഞ്ഞുകൊണ്ടാണ്. ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന ഓരോ ഗാഡ്ജറ്റിനും നല്‍കുന്ന പ്രത്യേകമായ നമ്പറിനെയാണ് ഐ.പി. അഡ്രസ് എന്നു പറയുന്നത്്. ഇന്റര്‍നെറ്റ് ആക്‌സസുള്ള കമ്പ്യൂട്ടറായാലും സ്മാര്‍ട്‌ഫോണ്‍ അയാലും ടാബ്ലറ്റ് ആയാലും അവയ്‌ക്കൊക്കെ വ്യത്യസ്തമായ ഐ.പി. അഡ്രസുമുണ്ടാകും. നിലവിലുള്ള ഐ.പി.വി. 4 പ്രോട്ടോക്കോള്‍ പ്രകാരം 430 കോടി ഐ.പി. അഡ്രസുകളേ നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ. 12 അക്കങ്ങളുടെ പൂര്‍ണസംഖ്യകളുടെ കൂട്ടമായിരുന്നു ഐ.പി. അഡ്രസായി ഇതുവരെ നല്‍കിയിരുന്നത്. ഉദാഹരണം: 203.199.211.221.

ലോകം അഞ്ചുമേഖലകളാക്കി തിരിച്ചുകൊണ്ട് ഇന്റര്‍നെറ്റ് അസൈന്‍ഡ് നമ്പേഴ്‌സ് അതോറിറ്റിയാണ് ഈ അഡ്രസുകള്‍ വീതിച്ചുനല്‍കിവരുന്നത്. ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന ഏഷ്യാ-പെസഫിക് നെറ്റ്‌വര്‍ക്ക് മേഖല 2011 ഏപ്രില്‍ 15ന് തന്നെ തങ്ങള്‍ക്കനുവദിക്കപ്പെട്ട ഐ.പി. അഡ്രസുകള്‍ ഉപയോഗിച്ചുതീര്‍ത്തു. മറ്റുമേഖലകളും തങ്ങളുടെ കൈവശമുള്ള ഐ.പി. അഡ്രസുകള്‍ തീരാനായെന്ന ആശങ്കയറിയിച്ചു. അതോടെ ഇനിയെന്ത് എന്ന ചോദ്യമുയര്‍ന്നു. അങ്ങനെയാണ് ഐ.പി.വി.6ന്റെ പിറവി സംഭവിക്കുന്നത്.

ഐ.പി.വി. 4ന്റെ പത്തിരട്ടി അക്കങ്ങളുടെ പൂര്‍ണസംഖ്യകളുടെ കൂട്ടമാണ് ഐ.പി.വി. 6ല്‍ ഐ.പി. അഡ്രസായി നല്‍കുന്നത്. അതുകൊണ്ടുതന്നെ ഒരു ലക്ഷം കോടി പുതിയ ഐ.പി. അഡ്രസുകള്‍ നല്‍കാനാകുമെന്നതാണ് ഇതിന്റെ നേട്ടം. ലോകത്തിലെ മൊത്തം ജനസംഖ്യ തന്നെ എഴുനൂറു കോടിയ്ക്കടുത്തേയുള്ളൂ എന്ന കാര്യം ഓര്‍ക്കണം. ഒരാള്‍ക്ക് സ്വന്തമായി പത്തു ഇന്റര്‍നെറ്റ് ആക്‌സസ് ഗാഡ്ജറ്റുണ്ടെങ്കില്‍ പോലും ഏഴായിരം കോടി ഐ.പി. അഡ്രസുകള്‍ മതിയാകും. ബാക്കിയുള്ളവ മുഴുവന്‍ വരും തലമുറകളുടെ ഉപയോഗത്തിനായുള്ള കരുതല്‍ ശേഖരമായി അവശേഷിക്കും.

ഐ.പി.വി. 6ലേക്കുള്ള കൂടുമാറ്റം വെബ്‌സൈറ്റ് ഡൊമെയ്‌നുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കമ്പനികള്‍ക്ക് പ്രത്യേകമായ സൗകര്യങ്ങളും സമ്മാനിക്കുന്നുണ്ട്. ഉദാഹരണത്തിന് .കോം, .ഓര്‍ഗ് എന്നതുപോലെ .ഗൂഗിള്‍, .യൂട്യൂബ്, എന്ന രീതിയിലുളള ഡൊമെയ്‌നുകളും ഇനി ലഭ്യമായിത്തുടങ്ങും. പത്തുലക്ഷം രൂപയാണ് ഇത്തരം ഡൊമെയ്‌നുകള്‍ അനുവദിച്ചുകിട്ടുന്നതിനുള്ള അപേക്ഷാഫീസ്. ഐ.പി. അഡ്രസുകളുടെ ദുരുപയോഗം തടയുന്നതിനു സഹായിക്കുന്ന പ്രത്യേകമായ സുരക്ഷാസംവിധാനങ്ങളും ഐ.പി.വി. 6ന്റെ പ്രത്യേകതയാണ്.

ഐ.പി.വി. 4ല്‍ നിന്ന് 6ലേക്കുള്ള പറിച്ചുനടല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് രാജ്യാന്തര ഏജന്‍സികളുടെ തീരുമാനം. അതുവരെ രണ്ടു വെര്‍ഷനുകളും പ്രവര്‍ത്തിക്കും. ഐ.പി.വി. 4 വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളെ നിലവിലുളള മാറ്റങ്ങള്‍ യാതൊരു തരത്തിയും ബാധിക്കില്ല. ഈ മാസം തീരുന്നതോടെ ലോകത്തെ മൂഴുവന്‍ ഇന്റനെറ്റ് ഉപയോക്താക്കളില്‍ ഒരു ശതമാനത്തിനെയെങ്കിലും പുതിയ സംവിധാനത്തിലേക്ക് മാറ്റാനും ഏജന്‍സികള്‍ ലക്ഷ്യമിടുന്നു. മുന്‍നിര ഐ.ടി. കമ്പനികളായ മൈക്രോസോഫ്റ്റ്, കിസ്‌കോ, ഗൂഗിള്‍, യാഹൂ, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയെല്ലാം ഐ.പി.വി. 6ലേക്ക് മാറിക്കഴിഞ്ഞു.

കഴിഞ്ഞയാഴ്ച്ച കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ടെലികോം നയത്തില്‍ ഐ.പി.വി.6ലേക്ക് മാറുന്നതിനുളള നടപടികള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ വെബ്‌സൈറ്റുകളെല്ലാം ഈവര്‍ഷം അവസാനത്തോടെ പുതിയ വെര്‍ഷനിലേക്ക് മാറുമെന്ന് ടെലികോം സെക്രട്ടറി ആര്‍. ചന്ദ്രശേഖര്‍ വ്യക്തമാക്കിക്കഴിഞ്ഞു. നിലവില്‍ രാജ്യത്ത് മൂന്നരക്കോടി ഐ.പി.4 അഡ്രസുകാരുണ്ട്. 2017 ആകുമ്പോഴേക്കും ഇന്ത്യയില്‍ മൊത്തം ഐ.പി. അഡ്രസുകളുടെ എണ്ണം പതിനാറുകോടിയാകുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. നിലവിലുളള ഐ.പി. അഡ്രസുകള്‍ ഉപയോഗിച്ചുതീര്‍ന്ന സ്ഥിതിക്ക് ഏറ്റവും വേഗത്തില്‍ ഐ.പി.വി. 6 നടപ്പാക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ് േകന്ദ്രസര്‍ക്കാറിനു മുന്നിലുള്ളത്. 

ഫേസ്ബുക്കും തുടങ്ങി ആപ്ലിക്കേഷന്‍ കട


ആപ്പിള്‍ സ്‌റ്റോര്‍, ഗൂഗിള്‍ പ്ലേ, വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസ്, ബ്ലാക്ക്‌ബെറി ആപ്‌വേള്‍ഡ്.. സ്മാര്‍ട്‌ഫോണുകള്‍ക്ക് വേണ്ട ആപ്ലിക്കേഷനുകള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ ചന്തകളാണിവ. നമ്മുടെ അഭിരുചികള്‍ക്ക് പറ്റിയ ആപ്‌സ് സൗജന്യമായും ചിലത് കാശുമുടക്കിയും മൊബൈലിലേക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇത്തരം ഓണ്‍ലൈന്‍ ഇടങ്ങള്‍ സഹായിക്കുന്നു. ഈ രംഗത്തേക്കുള്ള ഏറ്റവും പുതിയ അതിഥിയാണ് ഫേസ്ബുക്ക് ആപ്പ് സെന്റര്‍. ഫേസ്ബുക്ക് വെബ്‌പേജിലുടെ പ്രവേശിക്കാവുന്ന ആപ്പ് സെന്റര്‍ വെള്ളിയാഴ്ച മുതല്‍ അമേരിക്കയിലാണ് പ്രവര്‍ത്തിച്ചുതുടങ്ങിയത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലോകമെങ്ങുമുള്ള ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ആപ് സെന്ററിലേക്ക് പ്രവേശനം ലഭിച്ചുതുടങ്ങും.

ഫേസ് ബുക്ക് ആപ് സെന്ററിനെക്കുറിച്ച പറയുന്നതിനു മുമ്പായി ആപ്‌സ് എന്താണെന്ന കാര്യം അല്പം വിശദമാക്കാം. സ്മാര്‍ട്‌ഫോണുകളിലും ടാബ്ലറ്റുകളിലും പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളെയാണ് ആപ്‌സ് എന്ന ഓമനപ്പേരിട്ടുവിളിക്കുന്നത്. മൊബൈലിലെ കാല്‍ക്കുലേറ്ററും കലന്‍ഡറുമെല്ലാം ആപ്‌സുകളുടെ ആദിമ ഉദാഹരണങ്ങളാണ്. സ്മാര്‍ട്‌ഫോണുകളുടെ വരവോടെ ദിനംപ്രതി നൂറുകണക്കിന് പുത്തന്‍ ആപ്്‌സുകള്‍ പിറവിയെടുത്തുതുടങ്ങി. മൊബൈലിലെടുക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ ഷെയര്‍ ചെയ്യുന്നതിനും ഫോട്ടോകളില്‍ കുസൃതിപ്പണികള്‍ ചെയ്യുന്നതിനും വിമാനടിക്കറ്റ് ബുക്ക് ചെയ്യാനും ഇഷ്ടഗാനങ്ങളുടെ വരികള്‍ കണ്ടെത്തുന്നതിനുമൊക്കെ ഇപ്പോള്‍ ഇഷ്ടം പോലെ ആപ്‌സുകള്‍ കിട്ടാനുണ്ട്. ഇന്നിറങ്ങുന്ന ആപ്‌സുകളില്‍ ഭൂരിഭാഗവും ഗെയിമുകളുമായി ബന്ധപ്പെട്ടതാണ്. വ്യത്യസ്ത ആവശ്യങ്ങള്‍ക്കുളള കിടിലന്‍ ആപ്‌സുകള്‍ നിര്‍മ്മിച്ച് ഓണ്‍ലൈന്‍ സ്‌റ്റോറുകളിലൂടെ വില്‍പന നടത്തുന്ന ആയിരക്കണക്കിന് കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു. ആപ്പിളിന്റെ ആപ്‌സ് സ്‌റ്റോറില്‍ മാത്രം 4.25,000 ആപ്‌സുകള്‍ ലഭ്യമാണ്. ഇവയില്‍ നല്ലൊരു ഭാഗവും സൗജന്യമായി മൊബൈലിലേക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും. ബാക്കിയുള്ളവയ്ക്ക്് നിശ്ചിതമായ ഫീസ് നല്‍കേണ്ടിവരും.

ഓണ്‍ലൈന്‍ ആപ്‌സ് വിപണിയുടെ അപാരസാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ടാണ് ഫേസ്ബുക്കും അത്തരമൊരിടം തുടങ്ങാന്‍ തീരുമാനിച്ചതെന്ന് വ്യക്തം. തുടക്കത്തില്‍ അറുനുറോളം ആപ്ലിക്കേഷനുകളാണ് ഫേസ്ബുക് ആപ് സെന്ററില്‍ ഉള്ളത്. ഇവയെല്ലാം മൊബൈലിലേക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതും ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതുമാണ്. നമ്മള്‍ തിരഞ്ഞെടുത്ത ആപ്ലിക്കേഷനുകള്‍ ഫേസ്ബുക്ക് ടൈംലൈനിലുടെ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുന്നതിനും സൗകര്യമുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണിലേക്കും ഐഫോണിലേക്കുമൊക്കെ ആവശ്യമായ ആപ്്‌സുകള്‍ ഫേസ്ബുക്ക് ആപ് സെന്ററിലൂടെ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാകും.

ആപ്പിള്‍ സ്‌റ്റോറിനോ ഗൂഗിള്‍ പ്ലേയ്‌ക്കോ ഒരു ബദല്‍സംവിധാനം സൃഷ്ടിക്കുകയല്ല ഫേസ്ബുക്ക് ആപ് സെന്ററിന്റെ ഉദ്ദ്യേശമെന്ന് വ്യക്തം. അവര്‍ക്കുള്ള ആപ്‌സുകളുടെ നൂറിലൊന്നുപോലും ഇപ്പോള്‍ ഫേസ്ബുക്കിന്റെ പക്കലില്ലാത്തതിനാല്‍ മത്സരത്തിന്റെ ചോദ്യമേ ഉദിക്കുന്നില്ല. മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ നിന്ന് ഒരല്‍പം വ്യത്യസ്തത സൃഷ്ടിക്കുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യമെന്ന് തോന്നുന്നു. കമ്പനി ഉടന്‍ പുറത്തിറക്കാന്‍ പോകുന്ന ഫേസ്ബുക്ക് ഫോണിന്റെ സുഗമമായ ഉപയോഗത്തിനുള്ള സാഹചര്യമൊരുക്കുകയാണ് ആപ് സെന്ററിന്റെ അവതാരലക്ഷ്യമെന്നും സൂചനയുണ്ട്.

ഇനിഷ്യല്‍ പബഌക് ഓഫറിങ് പ്രഖ്യാപിച്ചുകൊണ്ട് നിക്ഷേപകരില്‍ നിന്ന് ഓഹരിമൂലധനം സമാഹരിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഫേസ്ബുക്ക് കമ്പനി. ഈ സമയത്തുതന്നെ ആപ് സെന്റര്‍ ആരംഭിച്ചാല്‍ തങ്ങളുടെ ഒാഹരികള്‍ക്ക് പ്രിയമേറുമെന്നും കമ്പനി കരുതുന്നുണ്ടാകണം. 

അഞ്ച് മിനുട്ട് കൊണ്ട് ക്രോം ഹാക്ക് ചെയ്തു!


ഗൂഗിളിന്റെ വെല്ലുവിളി ഏറ്റെടുത്ത് വെറും അഞ്ച് മിനുട്ടുകൊണ്ട് ക്രോം ഹാക്ക് ചെയ്തു. കാനഡയിലെ വാന്‍കോവറില്‍ നടന്ന വാര്‍ഷിക ഹാക്കിംഗ് മത്സരമായ പൗണ്‍2ഓണില്‍ വെച്ചാണ് ഒരു സംഘം ഫ്രഞ്ച് ഹാക്കര്‍മാര്‍ ക്രോം ബ്രൗസറിനെ ഹാക്ക് ചെയ്തത്. ഇതാദ്യമായാണ് ഈ മത്സരത്തില്‍ വെച്ച് ക്രോം ഹാക്ക് ചെയ്യാന്‍ സാധിക്കുന്നത്.

ഹാക്ക് ചെയ്തവര്‍ക്ക് 4.9 കോടി രൂപ (1 മില്ല്യണ്‍ ഡോളര്‍)യാണ് ഗൂഗിള്‍ വാഗ്ദാനം ചെയ്തിരുന്നത്. ക്രോം ബ്രൗസറിനെ അതിന്റെ സുരക്ഷാകവചങ്ങളെയെല്ലാം മറികടന്നാണ് ഈ ഹാക്കര്‍ഗ്രൂപ്പ് ഹാക്ക് ചെയ്തത്.
തുടര്‍ന്ന് ആ ബ്രൗസര്‍ ഉപയോഗിച്ചിരുന്ന വിന്‍ഡോസ് പിസിയെ ഗ്രൂപ്പ് ഹാക്ക് ചെയ്ത് കാണിച്ചു. കഴിഞ്ഞവര്‍ഷവും ഇതേ മത്സരം കമ്പനി സംഘടിപ്പിച്ചിരുന്നെങ്കിലും അന്ന് കയ്യില്‍ നിന്ന് കാശ് പോയിരുന്നില്ല.
ഫ്രഞ്ച് കമ്പനിയായ വുപെനിലെ ഹാക്കര്‍മാരാണ് ഈ നേട്ടം കൈവരിച്ചത്. എക്‌സ്‌പ്ലോറര്‍, ഫയര്‍ഫോക്‌സ് എന്നീ ബ്രൗസറുകളും ഹാക്ക് ചെയ്യാനുള്ള വഴി അറിയാമായിരുന്നെങ്കിലും ആദ്യം ക്രോമിനെ നേരിടാനായിരുന്നു തീരുമാനിച്ചതെന്ന് വുപെനിലെ റിസേര്‍ച്ച് ഹെഡ്  ചൗകി ബെക്രാര്‍ വ്യക്തമാക്കി.
ക്രോം ചൂഷണം ചെയ്യാനുള്ള സാധ്യതകള്‍ കണ്ടെത്താന്‍ മത്സരത്തിന്റെ ആറാഴ്ച മുമ്പേ വുപര്‍ ടീം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ക്രോമിനെ ഹാക്ക് ചെയ്യാന്‍ സാധിക്കുകയില്ല എന്ന ധാരണ തിരുത്തുകയായിരുന്നു ലക്ഷ്യമെന്ന് ഗ്രൂപ്പ് അറിയിച്ചു.
കഴിഞ്ഞതവണ ക്രോമിനെ ഹാക്ക് ചെയ്യാന്‍ ആര്‍ക്കും സാധിച്ചില്ലെന്ന ഗൂഗിളിന്റെ വീരവാദമാണ് ഇവര്‍ക്ക് പ്രചോദനം നല്‍കിയതത്രെ. സാന്‍ഡ്‌ബോക്‌സ് എന്ന കമ്പ്യൂട്ടര്‍ സെക്യൂരിറ്റി മെക്കാനിസമാണ് ഗൂഗിള്‍ ക്രോമില്‍ ഉപയോഗിക്കാറുള്ളത്. ഇതിനെയും ഹാക്കിംഗ് ടീം ചൂഷണം ചെയ്തിരുന്നു.
ഗൂഗിള്‍ സാന്‍ഡ്‌ബോക്‌സ് ടെക്‌നോളജിയെ എങ്ങനെയാണ് മറികടന്നതെന്ന് കമ്പനിയുടെ ഉപഭോക്താക്കളുമായി പങ്കുവെക്കുമെന്നും ഈ ഫ്രഞ്ച് കമ്പനി അറിയിച്ചു.

Saturday, June 9, 2012

ആന്‍ഡ്രോയ്‌ഡ്‌ തരംഗത്തില്‍ ആപ്പിള്‍ മുങ്ങുന്നു



ടാബ്‌ലറ്റ്‌ വിപണിയിലെ ആന്‍ഡ്രോയ്‌ഡ്‌ മുന്നേറ്റം ഐപ്പാഡിന്റെ പ്രതാപം തകര്‍ത്തതുപോലെ, സ്‌മാര്‍ട്ട്‌ ഫോണ്‍ വിപണിയിലും ഐഫോണിന്‌ കാലിടറുന്നു. പ്രമുഖ ഗവേഷണ സ്ഥാപനമായ ഐഡിസി പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം ഐഫോണ്‍ വില്‍പനയില്‍ ഇടിവ്‌ സംഭവിക്കുന്നതായാണ്‌ സൂചന. സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പ്രധാനമായും ആന്‍ഡ്രോയ്‌ഡ്‌, ഐ ഒ എസ്‌, വിന്‍ഡോസ്‌ ഫോണ്‍ തുടങ്ങിയ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റങ്ങളില്‍ അധിഷ്‌ഠിതമായ മോഡലുകളാണ്‌ മാറ്റുരയ്‌ക്കുന്നത്‌.
ഇതില്‍ ഐ ഒഎസില്‍ റണ്‍ ചെയ്യുന്ന ആപ്പിള്‍ ഐഫോണ്‍ ആയിരുന്നു കഴിഞ്ഞവര്‍ഷം വരെ വിപണിയിലെ ഒന്നാമന്‍. എന്നാല്‍ ഇപ്പോള്‍ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ 61 ശതമാനവും ആന്‍ഡ്രോയ്‌ഡില്‍ റണ്‍ ചെയ്യുന്ന ഫോണുകളാണ്‌ വിറ്റുപോകുന്നത്‌.
2012ല്‍ 20.5 ശതമാനമാണ്‌ ഐഫോണിന്റെ വിപണി വിഹിതമെങ്കില്‍ അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ഇത്‌ 19% ആയി കുറയുമെന്നും ഐഡിസി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇനിയുള്ള കാലം മൈക്രോസോഫ്‌റ്റിന്റെ വിന്‍ഡോസ്‌ ഫോണ്‍ വലിയ കുതിച്ചുചാട്ടം തന്നെ നടത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്‌. ഇപ്പോള്‍ 5.6 ശതമാനമാണ്‌ വിന്‍ഡോസിന്റെ വിപണി വിഹിതമെങ്കില്‍ 2016ഓടെ അത്‌ 19.2 ആയി മാറുമത്രെ. അതായത്‌, ഐഫോണിനെ വിന്‍ഡോസ്‌ ഫോണ്‍ മറികടക്കും. മികച്ച യൂസര്‍ ഇന്റര്‍ഫേസും പരിധിയില്ലാത്ത ആപ്‌ളിക്കേഷനുകളുമാണ്‌ ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയ്‌ഡ്‌ ഒ എസുകളെ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ താരമാക്കിയത്‌.

Monday, May 28, 2012

ഒപ്പേറ ബ്രൗസറിനെ ഫേസ്‌ബുക്ക്‌ വാങ്ങിയേക്കും


സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗിലെ അതികായരായ ഫേസ്‌ബുക്ക്‌ ഇന്റര്‍നെറ്റിലെ കൂടുതല്‍ മേഖകളിലേക്ക്‌ കടക്കാനൊരുങ്ങുന്നു. ഇതിന്റെ ആദ്യ പടിയായി വെബ്‌ ബ്രൗസിംഗിലെ പ്രമുഖരായ ഒപ്പേറയെ വാങ്ങാനൊരുങ്ങുകയാണ്‌ ഫേസ്‌ബുക്ക്‌ എന്നാണ്‌ സൂചന. ഒപ്പേറ വഴി സ്വന്തമായി ഒരു ബ്രൗസര്‍ പുറത്തിറക്കുകയാണ്‌ ഫേസ്‌ബുക്കിന്റെ ലക്ഷ്യം. നോര്‍വെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒപ്പേറ സോഫ്‌റ്റ്‌വെയര്‍ എന്ന സ്ഥാപനമാണ്‌ ഒപ്പേറ ബ്രൗസറിന്റെ അണിയറശില്‍പികള്‍.

വെബ്‌ ബ്രൗസിംഗ്‌ രംഗത്തെ അതികായരായ ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്‌ളോറര്‍, ഗൂഗിള്‍ ക്രോം, മോസില്ല തുടങ്ങിയവയുമായി മല്‍സരിക്കാനാണ്‌ ഫേസ്‌ബുക്ക്‌ തയ്യാറെടുക്കുന്നത്‌. അമേരിക്കയിലെ പ്രമുഖ ചാനലാണ്‌ സിബിഎസ്‌ ന്യൂസാണ്‌ ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്‌. നിലവില്‍ 200 മില്യണ്‍ ഉപഭോക്‌താക്കളാണ്‌ ഒപ്പേറയ്‌ക്കുള്ളത്‌. എന്നാല്‍ ഇതുസംബന്ധിച്ച്‌ ഔദ്യോഗികമായി പ്രതികരിക്കാന്‍ ഫേസ്‌ബുക്ക്‌ ഇതുവരെ തയ്യാറായിട്ടില്ല.

Friday, May 25, 2012

സെര്‍ച്ചിന് ദൃശ്യമുഖം നല്‍കി യാഹൂവിന്റെ 'ആക്‌സിസ്'



ഇന്റര്‍നെറ്റ് സെര്‍ച്ചിനെ പുനര്‍നിര്‍ണയിക്കാന്‍ നടക്കുന്ന ശ്രമത്തില്‍ യാഹൂവും പങ്കുചേരുന്നു. അതിന്റെ ഭാഗമായി, ദൃശ്യരൂപത്തില്‍ സെര്‍ച്ച്ഫലങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സഹായിക്കുന്ന'ആക്‌സിസ്' (Axis) എന്ന മൈബൈല്‍ ആപ്ലിക്കേഷന്‍ യാഹൂ അവതരിപ്പിച്ചു.

ഐഫോണ്‍, ഐപാഡ്, ഐപോഡ് ടച്ച് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ആക്‌സിസ് ബ്രൗസര്‍ ബുധനാഴ്ചയാണ് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ പുറത്തിറക്കിയത്. മറ്റ് മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ആക്‌സിസ് വേര്‍ഷനുകള്‍ പണിപ്പുരയിലാണെന്നും യാഹൂ പറയുന്നു.

മൊബൈല്‍ ആപ്ലിക്കേഷന്‍ മാത്രമല്ല, ഡെസ്‌ക്‌ടോപ്പുകളിലും ലാപ്‌ടോപ്പുകളിലും വിവിധ ബ്രൗസറുകളിലെ പ്ലഗ്ഗ്-ഇന്‍ ആയും ആക്‌സിസ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

പരമ്പരാഗത സെര്‍ച്ച് എന്‍ജിനുകള്‍ ലിങ്കുകളുടെ ഒരു പട്ടികയായാണ് സെര്‍ച്ച്ഫലങ്ങള്‍ നല്‍കാറ്. എന്നാല്‍, ചെറുചിത്രങ്ങളുടെ കൂട്ടമായി ദൃശ്യരൂപത്തിലാണ് ആക്‌സിസ് ഉപയോഗിക്കുമ്പോള്‍ സെര്‍ച്ച്ഫലങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

മൈക്രോസോഫ്റ്റ് ബിംഗ് സെര്‍ച്ച് എന്‍ജിന്‍ കാര്യമായ പരിഷ്‌ക്കരണങ്ങള്‍ വരുത്തിയത് അടുത്തയിടെയാണ്. വ്യക്തികള്‍, സ്ഥലങ്ങള്‍, സാധനങ്ങള്‍ എന്നിവ ഉള്‍പ്പെടെ 500 മില്യണ്‍ സംഗതികളും, 350 കോടി വിവരങ്ങളും ഉള്‍പ്പെടുത്തിയുള്ള 'നോളജ് ഗ്രാഫ്' ഗൂഗിള്‍ അതിന്റെ സെര്‍ച്ചില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത് കഴിഞ്ഞയാഴ്ച്ചയാണ്. സെര്‍ച്ചിനെ സ്മാര്‍ട്ടാക്കാന്‍ നടക്കുന്ന ഇത്തരം ശ്രമങ്ങളുടെ ഭാഗമാവുകയാണ് യാഹൂവും.

ഗവേഷണസ്ഥാപനമായ കോംസ്‌കോര്‍ നല്‍കുന്ന വിവരമനുസരിച്ച്, അഞ്ചുവര്‍ഷം മുമ്പ് യു.എസ്.സെര്‍ച്ച് മാര്‍ക്കറ്റില്‍ യാഹൂവിന്റെ വിഹിതം 25 ശതമാനമായിരുന്നു, ഇപ്പോഴത് വെറും 13.5 ശതമാനം മാത്രം. അഞ്ചുവര്‍ഷം മുമ്പ് സെര്‍ച്ചില്‍ മൈക്രോസോഫ്റ്റിന്റെ പങ്ക് 9.4 ശതമാനമായിരുന്നത്, ബിംഗ് വഴി ഇപ്പോള്‍ 15.4 ശതമാനമായി. അതേസമയം, അഞ്ചുവര്‍ഷം മുമ്പ് ഗൂഗിളിന്റെ വിഹിതം 56 ശതമാനമായിരുന്നത് ഇപ്പോള്‍ 66 ശതമാനമായി.

ഒരുകാലത്ത് സെര്‍ച്ച് വിപണിയില്‍ കാര്യമായ പങ്കുണ്ടായിരുന്ന യാഹൂ പിന്നിലായ പശ്ചാത്തലത്തിലാണ് പുതിയ രൂപത്തില്‍ സെര്‍ച്ച് വിപണിയില്‍ സാന്നിധ്യമുറപ്പിക്കാന്‍ യാഹൂവിന്റെ ശ്രമം.

തുടക്കത്തില്‍ ആക്‌സിസ് സെര്‍ച്ച്ഫലങ്ങള്‍ക്കൊപ്പം പരസ്യങ്ങള്‍ കാട്ടാന്‍ യാഹൂ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, ദൃശ്യഫോര്‍മാറ്റിലാണ് സെര്‍ച്ച്ഫലങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് എന്നതിനാല്‍ ഭാവിയില്‍ വീഡിയോ പരസ്യങ്ങള്‍ക്കും ഗ്രാഫിക്കല്‍ മാര്‍ക്കറ്റിങിനും സാധ്യതയുണ്ട്. 

Tuesday, May 22, 2012

യുട്യൂബിലൂടെ 72 മണിക്കൂര്‍ വരെയുള്ള വീഡിയോകള്‍ ഓരോ മിനുട്ടിലും അപ് ലോഡ് ചെയ്യുന്നു



യുട്യൂബ് ഒരു ദിവസമെങ്കിലും കാണാതിരിക്കുന്നവര്‍ വിരളമായിരിക്കും. യൂട്യൂബിലൂടെ വീഡിയോ അപ് ലോഡ് ചെയ്യാത്തവര്‍ ഉണ്ടാകുമോ എന്ന് സംശയമാണ്. ഈ വര്‍ഷത്തോടെ യൂട്യൂബ് അതിന്റെ ഏഴാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

വീഡിയോ ഷെയറിങ് വെബ്‌സൈറ്റായ യൂട്യൂബിലൂടെ ലോകത്തെമ്പാടുമുള്ളവര്‍ ഒരുമിനുട്ടിനുള്ളില്‍ 72 മണിക്കൂറോളം വരുന്ന വീഡിയോകളാണ് അപ് ലോഡ് ചെയ്യുന്നതെന്നാണ് പുതിയ വെളിപ്പെടുത്തല്‍ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് ഓരോ മിനുട്ടിലും അപ് ലോഡ് ചെയ്യുന്നതെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
വീഡിയോ അപ് ലോഡ് ചെയ്യുന്നവരില്‍ 50 ശതമാനമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുണ്ടായ വര്‍ദ്ധന. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേപോലെ  കൈകാര്യം ചെയ്യാം എന്നതുതന്നെയാണ് യുട്യൂബിന് ഇത്രയേറെ ജനപ്രീതി ഉണ്ടാകാന്‍ കാരണവും.
പാട്ടുകളും മൂവി ട്രെയ്‌ലറുകളും എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം എന്നുള്ളതുതന്നെയാണ് യുട്യൂബിന്റെ ഏറ്റവും വലിയ പ്രത്യേകത. യുട്യൂബിനൊപ്പം ജീവിക്കുമ്പോള്‍ തങ്ങള്‍പെട്ടെന്ന് വലിയവരാകുന്നു എന്നാണ് ഒരു ഏഴ് വയസ്സുകാരന്റെ കമന്റ്.
800 മില്യന്‍ ആളുകളാണ് യുട്യൂബിന്റെ ആരാധകരായുള്ളത്. ഏഴുവര്‍ഷത്തിനുള്ളില്‍ തന്നെ ഇത്രയും ജനപ്രീതി നേടിയെടുക്കാന്‍ കഴിയുകയെന്നതു തന്നെ യുട്യൂബിന്റെ മികച്ച സേവനവും പ്രവര്‍ത്തനവുമാണെന്നാണ് വിലയിരുത്തല്‍.

ബ്രൗസര്‍ യുദ്ധം: എക്‌സ്‌പ്ലോററിനെ തകര്‍ത്ത് ക്രോം ഒന്നാം സ്ഥാനത്ത്




വെബ് ബ്രൗസര്‍ രംഗത്തെ മത്സരത്തില്‍ മൈക്രോസോഫ്റ്റിന്റെ കുത്തക ഗൂഗിള്‍ തകര്‍ത്തു. മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ളോററിനെയാണ് ഗൂഗിളിന്റെ ക്രോം പിന്തള്ളിയത്.
പ്രശസ്ത വെബ് വിശകലന സ്ഥാപനമായ സ്റ്റാറ്റ് കൗണ്ടര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ബ്രൗസര്‍ യുദ്ധത്തില്‍ ഗൂഗിള്‍ ക്രോം ഒന്നാം സ്ഥാനത്തെത്തിയതായി വ്യക്തമാക്കുന്നത്. ഈ വാരാന്ത്യത്തിലാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ഭൂരിഭാഗം പേരും ഗൂഗിള്‍ ക്രോം ഉപയോഗിച്ചത്.
അവധി ദിവസമായതിനാല്‍ വീട്ടില്‍ നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഭൂരിഭാഗവും ക്രോം ബ്രൗസറില്‍ നെറ്റ് എടുക്കാനാകും. മേയ് 20 ഞായറാഴ്ച 32.76 ശതമാനം ഉപയോക്താക്കളാണ് ലോകവ്യാപകമായി ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിച്ചത്.
അതേസമയം, 31.94 ശതമാനം പേരാണ് ഇന്റര്‍നെറ്റ് എക്സ്പ്‍ളോറര്‍ ഉപയോഗിച്ചത്. തൊട്ടടുത്ത ദിവസമായ തിങ്കളാഴ്ച ക്രോമിനു ചെറിയ ഇടിവു സംഭവിച്ചെങ്കിലും ആധിപത്യം വിട്ടില്ല. 31.88 ശതമാനം ഉപയോക്താക്കള്‍ ലോകവ്യാപകമായി ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിച്ചപ്പോള്‍ എക്സ്പ്ളോററില്‍ 31.47 ശതമാനം പേരാണ് എത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ചിലും ഗൂഗിള്‍ ക്രോം മുന്നിലെത്തിയിരുന്നെങ്കിലും എക്സ്പ്ളോററിനെതിരെയുള്ള ആധിപത്യത്തിന്റെ ആയുസ് ഒരു ദിവസം മാത്രമായിരുന്നു.
ഗൂഗിള്‍ ക്രോമിന്റെ മുന്നേറ്റം മറ്റൊരു ജനപ്രിയ ബ്രൗസറായ മോസില്ല ഫയര്‍ഫോക്സിനും തിരച്ചടി നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 29 ശതമാനം പേര്‍ ഫയര്‍ഫോക്സ് ഉപയോഗിച്ചിരുന്നിടത്ത് 2012 മേയില്‍ എത്തിയപ്പോള്‍ ഇത് 26 ശതമാനമായി കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഗൂഗിള്‍ ക്രോം വെറും 20 ശതമാനം പേരാണ് ഉപയോഗിച്ചിരുന്നത്.