സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗിലെ അതികായരായ ഫേസ്‌ബുക്ക് ഇന്റര്‍നെറ്റിലെ കൂടുതല്‍ മേഖകളിലേക്ക് കടക്കാനൊരുങ്ങുന്നു. ഇതിന്റെ ആദ്യ പടിയായി വെബ് ബ്രൗസിംഗിലെ പ്രമുഖരായ ഒപ്പേറയെ വാങ്ങാനൊരുങ്ങുകയാണ് ഫേസ്‌ബുക്ക് എന്നാണ് സൂചന. ഒപ്പേറ വഴി സ്വന്തമായി ഒരു ബ്രൗസര്‍ പുറത്തിറക്കുകയാണ് ഫേസ്‌ബുക്കിന്റെ ലക്ഷ്യം. നോര്‍വെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒപ്പേറ സോഫ്‌റ്റ്‌വെയര്‍ എന്ന സ്ഥാപനമാണ് ഒപ്പേറ ബ്രൗസറിന്റെ അണിയറശില്‍പികള്‍.
വെബ് ബ്രൗസിംഗ് രംഗത്തെ അതികായരായ ഇന്റര്‍നെറ്റ് എക്‌സ്‌പ്‌ളോറര്‍, ഗൂഗിള്‍ ക്രോം, മോസില്ല തുടങ്ങിയവയുമായി മല്‍സരിക്കാനാണ് ഫേസ്‌ബുക്ക് തയ്യാറെടുക്കുന്നത്. അമേരിക്കയിലെ പ്രമുഖ ചാനലാണ് സിബിഎസ് ന്യൂസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. നിലവില്‍ 200 മില്യണ്‍ ഉപഭോക്‌താക്കളാണ് ഒപ്പേറയ്‌ക്കുള്ളത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ഫേസ്‌ബുക്ക് ഇതുവരെ തയ്യാറായിട്ടില്ല.
No comments:
Post a Comment