Monday, May 28, 2012

ഒപ്പേറ ബ്രൗസറിനെ ഫേസ്‌ബുക്ക്‌ വാങ്ങിയേക്കും


സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗിലെ അതികായരായ ഫേസ്‌ബുക്ക്‌ ഇന്റര്‍നെറ്റിലെ കൂടുതല്‍ മേഖകളിലേക്ക്‌ കടക്കാനൊരുങ്ങുന്നു. ഇതിന്റെ ആദ്യ പടിയായി വെബ്‌ ബ്രൗസിംഗിലെ പ്രമുഖരായ ഒപ്പേറയെ വാങ്ങാനൊരുങ്ങുകയാണ്‌ ഫേസ്‌ബുക്ക്‌ എന്നാണ്‌ സൂചന. ഒപ്പേറ വഴി സ്വന്തമായി ഒരു ബ്രൗസര്‍ പുറത്തിറക്കുകയാണ്‌ ഫേസ്‌ബുക്കിന്റെ ലക്ഷ്യം. നോര്‍വെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒപ്പേറ സോഫ്‌റ്റ്‌വെയര്‍ എന്ന സ്ഥാപനമാണ്‌ ഒപ്പേറ ബ്രൗസറിന്റെ അണിയറശില്‍പികള്‍.

വെബ്‌ ബ്രൗസിംഗ്‌ രംഗത്തെ അതികായരായ ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്‌ളോറര്‍, ഗൂഗിള്‍ ക്രോം, മോസില്ല തുടങ്ങിയവയുമായി മല്‍സരിക്കാനാണ്‌ ഫേസ്‌ബുക്ക്‌ തയ്യാറെടുക്കുന്നത്‌. അമേരിക്കയിലെ പ്രമുഖ ചാനലാണ്‌ സിബിഎസ്‌ ന്യൂസാണ്‌ ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്‌. നിലവില്‍ 200 മില്യണ്‍ ഉപഭോക്‌താക്കളാണ്‌ ഒപ്പേറയ്‌ക്കുള്ളത്‌. എന്നാല്‍ ഇതുസംബന്ധിച്ച്‌ ഔദ്യോഗികമായി പ്രതികരിക്കാന്‍ ഫേസ്‌ബുക്ക്‌ ഇതുവരെ തയ്യാറായിട്ടില്ല.

Friday, May 25, 2012

സെര്‍ച്ചിന് ദൃശ്യമുഖം നല്‍കി യാഹൂവിന്റെ 'ആക്‌സിസ്'



ഇന്റര്‍നെറ്റ് സെര്‍ച്ചിനെ പുനര്‍നിര്‍ണയിക്കാന്‍ നടക്കുന്ന ശ്രമത്തില്‍ യാഹൂവും പങ്കുചേരുന്നു. അതിന്റെ ഭാഗമായി, ദൃശ്യരൂപത്തില്‍ സെര്‍ച്ച്ഫലങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സഹായിക്കുന്ന'ആക്‌സിസ്' (Axis) എന്ന മൈബൈല്‍ ആപ്ലിക്കേഷന്‍ യാഹൂ അവതരിപ്പിച്ചു.

ഐഫോണ്‍, ഐപാഡ്, ഐപോഡ് ടച്ച് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ആക്‌സിസ് ബ്രൗസര്‍ ബുധനാഴ്ചയാണ് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ പുറത്തിറക്കിയത്. മറ്റ് മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ആക്‌സിസ് വേര്‍ഷനുകള്‍ പണിപ്പുരയിലാണെന്നും യാഹൂ പറയുന്നു.

മൊബൈല്‍ ആപ്ലിക്കേഷന്‍ മാത്രമല്ല, ഡെസ്‌ക്‌ടോപ്പുകളിലും ലാപ്‌ടോപ്പുകളിലും വിവിധ ബ്രൗസറുകളിലെ പ്ലഗ്ഗ്-ഇന്‍ ആയും ആക്‌സിസ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

പരമ്പരാഗത സെര്‍ച്ച് എന്‍ജിനുകള്‍ ലിങ്കുകളുടെ ഒരു പട്ടികയായാണ് സെര്‍ച്ച്ഫലങ്ങള്‍ നല്‍കാറ്. എന്നാല്‍, ചെറുചിത്രങ്ങളുടെ കൂട്ടമായി ദൃശ്യരൂപത്തിലാണ് ആക്‌സിസ് ഉപയോഗിക്കുമ്പോള്‍ സെര്‍ച്ച്ഫലങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

മൈക്രോസോഫ്റ്റ് ബിംഗ് സെര്‍ച്ച് എന്‍ജിന്‍ കാര്യമായ പരിഷ്‌ക്കരണങ്ങള്‍ വരുത്തിയത് അടുത്തയിടെയാണ്. വ്യക്തികള്‍, സ്ഥലങ്ങള്‍, സാധനങ്ങള്‍ എന്നിവ ഉള്‍പ്പെടെ 500 മില്യണ്‍ സംഗതികളും, 350 കോടി വിവരങ്ങളും ഉള്‍പ്പെടുത്തിയുള്ള 'നോളജ് ഗ്രാഫ്' ഗൂഗിള്‍ അതിന്റെ സെര്‍ച്ചില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത് കഴിഞ്ഞയാഴ്ച്ചയാണ്. സെര്‍ച്ചിനെ സ്മാര്‍ട്ടാക്കാന്‍ നടക്കുന്ന ഇത്തരം ശ്രമങ്ങളുടെ ഭാഗമാവുകയാണ് യാഹൂവും.

ഗവേഷണസ്ഥാപനമായ കോംസ്‌കോര്‍ നല്‍കുന്ന വിവരമനുസരിച്ച്, അഞ്ചുവര്‍ഷം മുമ്പ് യു.എസ്.സെര്‍ച്ച് മാര്‍ക്കറ്റില്‍ യാഹൂവിന്റെ വിഹിതം 25 ശതമാനമായിരുന്നു, ഇപ്പോഴത് വെറും 13.5 ശതമാനം മാത്രം. അഞ്ചുവര്‍ഷം മുമ്പ് സെര്‍ച്ചില്‍ മൈക്രോസോഫ്റ്റിന്റെ പങ്ക് 9.4 ശതമാനമായിരുന്നത്, ബിംഗ് വഴി ഇപ്പോള്‍ 15.4 ശതമാനമായി. അതേസമയം, അഞ്ചുവര്‍ഷം മുമ്പ് ഗൂഗിളിന്റെ വിഹിതം 56 ശതമാനമായിരുന്നത് ഇപ്പോള്‍ 66 ശതമാനമായി.

ഒരുകാലത്ത് സെര്‍ച്ച് വിപണിയില്‍ കാര്യമായ പങ്കുണ്ടായിരുന്ന യാഹൂ പിന്നിലായ പശ്ചാത്തലത്തിലാണ് പുതിയ രൂപത്തില്‍ സെര്‍ച്ച് വിപണിയില്‍ സാന്നിധ്യമുറപ്പിക്കാന്‍ യാഹൂവിന്റെ ശ്രമം.

തുടക്കത്തില്‍ ആക്‌സിസ് സെര്‍ച്ച്ഫലങ്ങള്‍ക്കൊപ്പം പരസ്യങ്ങള്‍ കാട്ടാന്‍ യാഹൂ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, ദൃശ്യഫോര്‍മാറ്റിലാണ് സെര്‍ച്ച്ഫലങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് എന്നതിനാല്‍ ഭാവിയില്‍ വീഡിയോ പരസ്യങ്ങള്‍ക്കും ഗ്രാഫിക്കല്‍ മാര്‍ക്കറ്റിങിനും സാധ്യതയുണ്ട്. 

Tuesday, May 22, 2012

യുട്യൂബിലൂടെ 72 മണിക്കൂര്‍ വരെയുള്ള വീഡിയോകള്‍ ഓരോ മിനുട്ടിലും അപ് ലോഡ് ചെയ്യുന്നു



യുട്യൂബ് ഒരു ദിവസമെങ്കിലും കാണാതിരിക്കുന്നവര്‍ വിരളമായിരിക്കും. യൂട്യൂബിലൂടെ വീഡിയോ അപ് ലോഡ് ചെയ്യാത്തവര്‍ ഉണ്ടാകുമോ എന്ന് സംശയമാണ്. ഈ വര്‍ഷത്തോടെ യൂട്യൂബ് അതിന്റെ ഏഴാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

വീഡിയോ ഷെയറിങ് വെബ്‌സൈറ്റായ യൂട്യൂബിലൂടെ ലോകത്തെമ്പാടുമുള്ളവര്‍ ഒരുമിനുട്ടിനുള്ളില്‍ 72 മണിക്കൂറോളം വരുന്ന വീഡിയോകളാണ് അപ് ലോഡ് ചെയ്യുന്നതെന്നാണ് പുതിയ വെളിപ്പെടുത്തല്‍ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് ഓരോ മിനുട്ടിലും അപ് ലോഡ് ചെയ്യുന്നതെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
വീഡിയോ അപ് ലോഡ് ചെയ്യുന്നവരില്‍ 50 ശതമാനമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുണ്ടായ വര്‍ദ്ധന. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേപോലെ  കൈകാര്യം ചെയ്യാം എന്നതുതന്നെയാണ് യുട്യൂബിന് ഇത്രയേറെ ജനപ്രീതി ഉണ്ടാകാന്‍ കാരണവും.
പാട്ടുകളും മൂവി ട്രെയ്‌ലറുകളും എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം എന്നുള്ളതുതന്നെയാണ് യുട്യൂബിന്റെ ഏറ്റവും വലിയ പ്രത്യേകത. യുട്യൂബിനൊപ്പം ജീവിക്കുമ്പോള്‍ തങ്ങള്‍പെട്ടെന്ന് വലിയവരാകുന്നു എന്നാണ് ഒരു ഏഴ് വയസ്സുകാരന്റെ കമന്റ്.
800 മില്യന്‍ ആളുകളാണ് യുട്യൂബിന്റെ ആരാധകരായുള്ളത്. ഏഴുവര്‍ഷത്തിനുള്ളില്‍ തന്നെ ഇത്രയും ജനപ്രീതി നേടിയെടുക്കാന്‍ കഴിയുകയെന്നതു തന്നെ യുട്യൂബിന്റെ മികച്ച സേവനവും പ്രവര്‍ത്തനവുമാണെന്നാണ് വിലയിരുത്തല്‍.

ബ്രൗസര്‍ യുദ്ധം: എക്‌സ്‌പ്ലോററിനെ തകര്‍ത്ത് ക്രോം ഒന്നാം സ്ഥാനത്ത്




വെബ് ബ്രൗസര്‍ രംഗത്തെ മത്സരത്തില്‍ മൈക്രോസോഫ്റ്റിന്റെ കുത്തക ഗൂഗിള്‍ തകര്‍ത്തു. മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ളോററിനെയാണ് ഗൂഗിളിന്റെ ക്രോം പിന്തള്ളിയത്.
പ്രശസ്ത വെബ് വിശകലന സ്ഥാപനമായ സ്റ്റാറ്റ് കൗണ്ടര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ബ്രൗസര്‍ യുദ്ധത്തില്‍ ഗൂഗിള്‍ ക്രോം ഒന്നാം സ്ഥാനത്തെത്തിയതായി വ്യക്തമാക്കുന്നത്. ഈ വാരാന്ത്യത്തിലാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ഭൂരിഭാഗം പേരും ഗൂഗിള്‍ ക്രോം ഉപയോഗിച്ചത്.
അവധി ദിവസമായതിനാല്‍ വീട്ടില്‍ നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഭൂരിഭാഗവും ക്രോം ബ്രൗസറില്‍ നെറ്റ് എടുക്കാനാകും. മേയ് 20 ഞായറാഴ്ച 32.76 ശതമാനം ഉപയോക്താക്കളാണ് ലോകവ്യാപകമായി ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിച്ചത്.
അതേസമയം, 31.94 ശതമാനം പേരാണ് ഇന്റര്‍നെറ്റ് എക്സ്പ്‍ളോറര്‍ ഉപയോഗിച്ചത്. തൊട്ടടുത്ത ദിവസമായ തിങ്കളാഴ്ച ക്രോമിനു ചെറിയ ഇടിവു സംഭവിച്ചെങ്കിലും ആധിപത്യം വിട്ടില്ല. 31.88 ശതമാനം ഉപയോക്താക്കള്‍ ലോകവ്യാപകമായി ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിച്ചപ്പോള്‍ എക്സ്പ്ളോററില്‍ 31.47 ശതമാനം പേരാണ് എത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ചിലും ഗൂഗിള്‍ ക്രോം മുന്നിലെത്തിയിരുന്നെങ്കിലും എക്സ്പ്ളോററിനെതിരെയുള്ള ആധിപത്യത്തിന്റെ ആയുസ് ഒരു ദിവസം മാത്രമായിരുന്നു.
ഗൂഗിള്‍ ക്രോമിന്റെ മുന്നേറ്റം മറ്റൊരു ജനപ്രിയ ബ്രൗസറായ മോസില്ല ഫയര്‍ഫോക്സിനും തിരച്ചടി നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 29 ശതമാനം പേര്‍ ഫയര്‍ഫോക്സ് ഉപയോഗിച്ചിരുന്നിടത്ത് 2012 മേയില്‍ എത്തിയപ്പോള്‍ ഇത് 26 ശതമാനമായി കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഗൂഗിള്‍ ക്രോം വെറും 20 ശതമാനം പേരാണ് ഉപയോഗിച്ചിരുന്നത്.

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുമായി മൈക്രോസോഫ്റ്റ്


സോഷ്യല്‍  നെറ്റ് വര്‍ക്കിംഗ് സൈറ്റുമായി മൈക്രോസോഫ്റ്റ്
ഗൂഗിളിനും യാഹൂവിനുമൊക്കെ മുമ്പ് ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉപയോഗിക്കുന്നവരുടെ നാവിന്‍തുമ്പിലുള്ള നാമമാണ് മൈക്രോസോഫ്റ്റ്. കാലത്തിന്റെ പോക്കില്‍ ചില തട്ടുകേടുകളൊക്കെ പറ്റി ഒതുങ്ങിപ്പോയ മൈക്രോസോഫ്റ്റ് മുന്‍നിരയിലെത്താനുള്ള തത്രപ്പാടിലാണ്. സെര്‍ച്ച് എഞ്ചിനായ ബിങ്ങിനെ കാലത്തിനൊപ്പം കോലം മാറ്റിയ ശേഷം ഫേസ്ബുക്കും ഗൂഗിള്‍ പ്ലസും ട്വിറ്ററുമൊക്കെ വിഹരിക്കുന്ന സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് രംഗത്തേക്ക് കമ്പനി കടന്നിരിക്കുകയാണ്.
'സോഷ്യല്‍' (So.cl) എന്ന പേരിലുള്ള ഈ സംരംഭത്തിന്റെ ബീറ്റാവേര്‍ഷന്‍ കഴിഞ്ഞ വര്‍ഷം അവസാനം അമേരിക്കയിലെ ഏതാനും സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. മൈക്രോസോഫ്റ്റ് ഫ്യൂസ് ലാബ്സില്‍ വികസിപ്പിച്ചെടുത്തന്മ ഈ വെബ്സൈറ്റില്‍ സോഷ്യല്‍നെറ്റ്വര്‍ക്കിംഗിനൊപ്പം സെര്‍ച്ച് സൗകര്യവുമുണ്ട്. സോഷ്യല്‍ സേര്‍ച്ച് എന്ന ഈ സംവിധാനമുപയോഗിച്ച് മറ്റു ഉപയോക്താക്കള്‍ സേര്‍ച്ച് ചെയ്യുന്ന ഫലങ്ങള്‍ നമുക്ക് ലഭ്യമാകും. താല്‍പര്യമുള്ള വെബ്പേജുള്ള മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാനും സോഷ്യല്‍ സൗകര്യമൊരുക്കുന്നുണ്ട്. ഇത് വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ പ്രയോജനം ചെയ്യുന്നു.
ഗൂഗിള്‍ പ്ലസ്,ഫേസ്ബുക്ക് തുടങ്ങിയ ജനപ്രിയ സൈറ്റുകളിലെ നിരവധി സവിശേഷതകള്‍ ഉള്‍പ്പെടുന്ന ഈ സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യാന്‍ ഫെയ്സ്ബുക്ക്, വിന്‍ഡോസ് ലൈവ് അക്കൗണ്ടുകളാണ് വേണ്ടത്. കമന്റ്, ഷെയര്‍, ടാഗ് എന്നിവക്ക് പുറമെ ഒരാള്‍ ഇടുന്ന പോസ്റ്റില്‍ മറ്റു ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കാനുമുള്ള സൗകര്യമുണ്ട്. 'റിഫ്' എന്നറിയപ്പെടുന്ന ഈ സൗകര്യം മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ കാണാത്തതാണ്.
ഫേസ്ബുക്ക് വഴി ലോഗ്ഇന്‍ ചെയ്യുന്നതു കൊണ്ട് തന്നെ ഫേസ്ബുക്കില്‍ ചേര്‍ക്കുന്ന ഉപയോക്താവിന്റെ അഡ്രസ്സും പേരും പ്രൊഫൈല്‍ ചിത്രവുമെല്ലാമാണ് സോഷ്യലിലും പ്രത്യക്ഷപ്പെടുക. നിങ്ങള്‍ ക്ഷണിക്കാതെ ഫെയ്സ്ബുക്കിലെ സുഹൃത്തുക്കള്‍ക്ക് സോഷ്യലില്‍ നിങ്ങളെ ബന്ധപ്പെടാനാവില്ല. ഉപയോക്താവിന്റെ നിര്‍ദേശം കൂടാതെ സോഷ്യലിലെ യാതൊന്നും ഫെയ്സ്ബുക്കില്‍ പ്രസിദ്ധമാകുകയുമില്ല.
വീഡിയോ ഷെയര്‍ ചെയ്യാനും സെര്‍ച്ച് ചെയ്യാനും സൗകര്യമുള്ള ഇതിന്റെ നിലവിലെ ഒരു പോരായ്മ ഫോട്ടോകള്‍ അപ്ലോഡ് ചെയ്യാന്‍ സൗകര്യമില്ല എന്നതാണ്. എന്നാല്‍ ഉടന്‍ തന്നെ ഈ സൗകര്യം സൈറ്റില്‍ അവതരിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് അധികൃതര്‍ ടെക് വെബ്സൈറ്റുകള്‍ക്ക് നല്‍കുന്ന അഭിമുഖന്മില്‍ ഉറപ്പുനല്‍കുന്നു. സമാന താല്‍പ്പര്യക്കാര്‍ക്ക് പരസ്പരം ഫോളോ ചെയ്യാം. ഒരു 'ഫേസ്ബുക്ക് കില്ലര്‍' അല്ല ഈ വെബ്സൈറ്റെന്നും പഠനവും വിദ്യാഭ്യാസ ഗവേഷണവുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും മൈക്രോസോഫ്റ്റ് അധികൃതര്‍ പറയുന്നു.
നിലവില്‍ www.socl.com എന്ന വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്താല്‍ നിങ്ങളുടെ ഇമെയില്‍ വിലാസന്മില്‍ ഇന്‍വിറ്റേഷന്‍ ലഭിക്കുകയാണ് ചെയ്യുക. ഈ ഇന്‍വിറ്റേഷന്‍ ലിങ്കില്‍ ക്ളിക്ക് ചെയ്താണ് അക്കൗണ്ട് നിര്‍മിക്കേണ്ടത്. മൈക്രോസോഫ്റ്റ് അതിന്റെ ഫ്യൂസ് ലാബില്‍ വെച്ചാണ് സോഷ്യല്‍ വികസിപ്പിച്ചെടുത്തത്. സോഷ്യലിന്റെ എടുത്തുപറയേണ്ട ഒരു സവിശേഷത വീഡിയോ പാര്‍ട്ടീസ് എന്ന ടൂള്‍ ആണ്. ഇഷ്ടമുള്ള വീഡിയോകള്‍ തിരയാനും മറ്റുള്ളവരുമായി പങ്കുവെയ്ക്കാനും വീഡിയോ പാര്‍ട്ടീസ് സാഹായിക്കുന്നു. വെബ്പേജുകളാകട്ടെ, ചിത്രങ്ങളോ വീഡിയോകളോ ആകട്ടെ, ഉപയോക്താവ് തിരയുന്ന ലിങ്കുകള്‍ ഷെയര്‍ ചെയ്യാന്‍ സോഷ്യലില്‍ സാധിക്കും. സോഷ്യല്‍ സെര്‍ച്ചിന്റെ അനന്തമായ സാധ്യതകള്‍ 'സോഷ്യല്‍' നമുക്ക് മുമ്പില്‍ തുറന്നിടുമെന്ന് പ്രതീക്ഷിക്കാം.

Monday, May 21, 2012

വീഡിയോ ഷെയറിങിലെ 'ഇന്‍സ്റ്റഗ്രാം' ഏതാകും?



വെറുമൊരു മൊബൈല്‍ ഫോട്ടോഷെയറിങ് ആപ്ലിക്കേഷന്‍ മാത്രമായിരുന്ന 'ഇന്‍സ്റ്റഗ്രാമി'ന്റെ അവസ്ഥ മാറിയത് നൂറുകോടി ഡോളറിന് ഇന്‍സ്റ്റഗ്രാം കമ്പനിയെ ഏറ്റെടുക്കാന്‍ കഴിഞ്ഞ മാസം ഫെയ്‌സ്ബുക്ക് തീരുമാനിച്ചതോടെയാണ്. 

രംഗത്തെത്തി രണ്ടുവര്‍ഷം തികയുംമുമ്പ് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കമ്പനി പൊന്നുംവില നല്‍കി ഏറ്റെടുക്കുന്നതിന് പിന്നില്‍, ഇന്‍സ്റ്റഗ്രാമിന്റെ അസാധാരണമായ വിജയഗാഥ തന്നെയാണ്.

ഇന്‍സ്റ്റഗ്രാം ചരിത്രം രചിച്ചതോടെ മറ്റൊരു ചോദ്യം ഉയരുന്നു. മൊബൈല്‍ ആപ് (mobile app) രംഗത്ത് അടുത്ത 'ഇന്‍സ്റ്റഗ്രാം' ഏതായിരിക്കും. ഫോട്ടോഷെയറിങ് രംഗത്താണ് ഇന്‍സ്റ്റഗ്രാം സൂപ്പര്‍ഹിറ്റായതെങ്കില്‍, ഇനി അത്തരമൊരു സംഗതി ആവര്‍ത്തിക്കാന്‍ സാധ്യത വീഡിയോഷെയറിങ് രംഗത്താണ്.

സ്മാര്‍ട്ട്‌ഫോണുകളുടെ പ്രചാരം ഫോട്ടോയെടുക്കല്‍ മാത്രമല്ല അനായാസമാക്കിയത്, വീഡിയോ പിടിത്തവും എളുപ്പമാക്കി. സ്വാഭാവികമായും മൊബൈലുകളില്‍ ഫോട്ടോയെടുത്ത് സോഷ്യല്‍നെറ്റ്‌വര്‍ക്കുകളില്‍ പങ്കിടുന്ന അതേ രീതിയില്‍ വീഡിയോയും മൊബൈലുപയോഗിച്ചു പിടിച്ച് ഫെയ്‌സ്ബുക്കിലും ഗൂഗിള്‍ പ്ലസിലും ട്വിറ്ററിലുമൊക്കെ പങ്കുവെയ്ക്കാം.

ഫോട്ടോഷെയറിങിന്റെ രംഗത്ത് ഇന്‍സ്റ്റഗ്രാം എന്നതുപോലെ, വീഡിയോഷെയറിങ് രംഗത്ത് 'വിഡി', 'സോഷ്യല്‍കാം' തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ജനപ്രീതി നേടുകയാണ്. ബ്രിട്‌നി സ്പിയേഴ്‌സ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഇത്തരം മൊബൈല്‍ ആപുകള്‍ക്കുള്ളിലും, മറ്റ് സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളിലും ആരാധകര്‍ക്കായി വീഡിയോ പങ്കിടുന്നു.

പ്രത്യേക ഫില്‍ട്ടറുകളുപയോഗിച്ച് ഫോട്ടോകളുടെ കളര്‍ബാലന്‍സും മിഴിവും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഇന്‍സ്റ്റഗ്രാമിന്റെ ഏറ്റവും വലിയ സവിശേഷത. അതേപാത പിന്തുടരുന്നവയാണ് മേല്‍പ്പറഞ്ഞ വീഡിയോ ആപുകളും. നിങ്ങളെടുക്കുന്ന വീഡിയോദൃശ്യങ്ങള്‍ ഫില്‍ട്ടറുകളുപയോഗിച്ച് മെച്ചപ്പെടുത്താനും ബാക്ക്ഗ്രൗണ്ട് മ്യൂസിക് നല്‍കാനുമൊക്കെ അതുപയോഗിച്ച് സാധിക്കും.

മറ്റൊരു സോഷ്യല്‍ വീഡിയോ സര്‍വീസ് അണിയറയില്‍ ഒരുങ്ങുകയാണ് - എയര്‍ടൈം (Airtime). 'നാപ്സ്റ്ററി'ന്റെ സഹസ്ഥാപകരായ ഷോണ്‍ ഫാനിങ്, സീന്‍ പാര്‍ക്കര്‍ എന്നിവരാണ് എയര്‍ടൈമിന് പിന്നില്‍. തീര്‍ച്ചയായും വീഡിയോഷെയറിങ് രംഗം മുന്നേറുക തന്നെയാണ്.

നിലവിലുള്ള ചില പ്രമുഖ വീഡിയോ ഷെയറിങ് ആപ്ലിക്കേഷനുകളെ പരിചയപ്പെടാം-

സോഷ്യല്‍കാം (Socialcam)
ഈ ആപ് ആന്‍ഡ്രോയിഡിലും ഐഫോണിലും ലഭ്യമാണ്. ചെറിയ തരത്തിലൊരു വീഡിയോ ഷെയറിങ് സ്റ്റുഡിയോ പോക്കറ്റിലുള്ളതിന് സമാനമാണ് സോഷ്യല്‍കാം. ഫില്‍ട്ടറുകളുടെ സഹായത്തോടെ എടുക്കുന്ന വീഡിയോകളുടെ സ്വഭാവം നിശ്ചയിക്കാനും, മുന്‍കൂര്‍ റെക്കോര്‍ഡ് ചെയ്തിട്ടുള്ള ശബ്ദവീചികള്‍ വീഡിയോയില്‍ സന്നിവേശിപ്പിക്കാനും ഈ ആപ് ഉപയോഗിച്ച് സാധിക്കും.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയില്‍ മാത്രമല്ല, യുട്യൂബ്, ടംബ്‌ളര്‍, പോസ്റ്റിരസ്, ഡ്രോപ്പ്‌ബോക്‌സ് തുടങ്ങി ഒട്ടേറെ സോഷ്യല്‍ സൈറ്റുകളില്‍ വീഡിയോ പങ്കിടാനും സോഷ്യല്‍കാം വഴി എളുപ്പത്തില്‍ കഴിയും. മാത്രമല്ല, ഈമെയില്‍, എസ്എംഎസ് എന്നിവ വഴി മറ്റുള്ളവരിലേക്ക് വീഡിയോ എത്തിക്കാനും സാധിക്കും. പേര് സൂചിപ്പിക്കുംപോലെ തികച്ചും സോഷ്യലാണ് ഈ ആപ് എന്നുസാരം.

വിഡി (Viddy)
ഈ ആപ്ലിക്കേഷന്‍ ഐഫോണില്‍ മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂ. ചെറിയ വീഡിയോക്ലിപ്പിങുകളാണ് വിഡി ഉപയോഗിച്ച് പങ്കിടാന്‍ കഴിയുക. പരമാവധി 15 സെക്കന്‍ഡ് ആണ് വിഡി വഴി പങ്കിടാന്‍ പറ്റുന്ന വീഡിയോക്ലിപ്പിങുകളുടെ പരമാവധി ദൈര്‍ഘ്യം.

സോഷ്യല്‍കാം പോലെ വിഡിയും വിവിധ ഫീച്ചറുകളുള്ള ആപ്ലിക്കേഷനാണ്. വൈറ്റ് ബാലന്‍സ്, ഫോക്കസ് തുടങ്ങിയവ നിശ്ചയിച്ച് അത് നിലനിര്‍ത്തിക്കൊണ്ട് വീഡിയോ പിടിക്കാന്‍ വിഡി സഹായിക്കും. വിഡി ആപ്ലിക്കേഷനിലെ ഓരോ ഫില്‍ട്ടറുകളിലെയും സൗണ്ട്ട്രാക്ക് വേണമെങ്കില്‍ ഓണ്‍ ചെയ്യുകയോ ഓഫ് ചെയ്യുകയോ ആവാം.

ഒട്ടേറെ മാര്‍ഗങ്ങളിലൂടെ സുഹൃത്തുക്കളുമായി വീഡിയോ പങ്കിടാന്‍ വിഡി അവസരമൊരുക്കുന്നു. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ്, ടംബഌ തുടങ്ങിയവയില്‍ പോസ്റ്റു ചെയ്യാം. യൂസര്‍മാര്‍, സ്ഥലങ്ങള്‍, വസ്തുവകകള്‍ മുതലായവ ടാഗ് ചെയ്യാനും വിഡി സഹായിക്കും. ഈമെയില്‍, എസ്എംഎസ് വഴി സുഹൃത്തുക്കള്‍ക്ക് വീഡിയോ അയയ്ക്കുകയുമാവാം.

സിനിമാഗ്രാം (Cinemagram)
സിനിമാഗ്രാമും ഐഫോണില്‍ മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂ. ചെറു വീഡിയോക്ലിപ്പുകളെ ആനിമേറ്റഡ് GIF ഫയലുകളായിക്കി പരിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് സിനിമാഗ്രാം.

ഒരു ചെറുവീഡിയോ പിടിക്കുക. അതില്‍ ഏതാനും സെക്കന്‍ഡുകള്‍ സെലക്ട് ചെയ്യുക. സിനിമാഗ്രാം ആ വീഡിയോക്ലിപ്പിന്റെ ആദ്യ ഫ്രെയിം ഒരു നിശ്ചലചിത്രമായി കാണിക്കും. ആ ചിത്രത്തിലെ ഏതുഭാഗം വേണമെങ്കിലും വിരലുപയോഗിച്ച് ആനിമേറ്റഡ് രൂപത്തിലേക്ക് മാറ്റാം.

അല്‍പ്പം സര്‍ഗാത്മകമായി കാര്യങ്ങളെ സമീപിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍, സിനിമാഗ്രാം ഉപയോഗിച്ച് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ടംബഌ എന്നിവയില്‍ അത്തരം ആനിമേറ്റഡ് ഫയലുകള്‍ പങ്കിടുക മാത്രമല്ല, സുഹൃത്തുക്കള്‍ക്ക് അത് ഈമെയില്‍ ചെയ്യുകയുമാകാം.

ടൗട്ട് (Tout)
ആന്‍ഡ്രോയിഡിലും ഐഫോണിലും ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്. വിഡി പോലെ 15 സെക്കന്‍ഡ് വീഡിയോകളാണ് ടൗട്ട് ഉപയോഗിച്ച് ഷൂട്ടുചെയ്ത് പങ്കിടാന്‍ കഴിയുക. എന്നാല്‍, വളരെ വേഗത്തില്‍ സുഹൃത്തുക്കളുമായി വീഡിയോ പങ്കിടാന്‍ ഈ ആപ് സഹായിക്കുന്നു.

പക്ഷേ, ഫില്‍ട്ടറുകളുടെ അഭാവമാണ് ഇതിന്റെ പോരായ്മ. മാത്രമല്ല, ഐഫോണിലെ ഡിജിറ്റല്‍ സൂം ഉപയോഗിക്കാനും കഴിയില്ല. വീഡിയോ വെറുതെ പിടിക്കുക, 15 സെക്കന്‍ഡാകുമ്പോള്‍ അത് അവസാനിക്കും. റിക്കോര്‍ഡ് ചെയ്തു കഴിഞ്ഞാല്‍ അതിന്റെ വിവരണം ചേര്‍ക്കാം, ഏത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിലാണ് പങ്കിടണ്ടേതെന്ന് തീരുമാനിക്കാം.

ടൗട്ട് ആപ് ഉപയോഗിച്ച് മറ്റ് യൂസര്‍മാര്‍ പൊതുവായി പോസ്റ്റുചെയ്ത വീഡിയോകള്‍ പരിശോധിക്കാനാകും. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയില്‍ പങ്കിടുക മാത്രമല്ല, ഈമെയില്‍, എസ്എംഎസ് എന്നിവ വഴി വീഡിയോകള്‍ സുഹൃത്തുക്കള്‍ക്ക് അയയ്ക്കുകയുമാകാം. 

4ജി എത്തുമ്പോള്‍


രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ കൊല്‍ക്കത്തയില്‍ നാലാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്ക് തുടക്കമിട്ടതോടെ ഇന്ത്യയുടെ മൊബൈല്‍ വിപണിയില്‍ പുതിയ വിപ്ലവത്തിന് തുടക്കമാവുകയാണ്. 3ജി മൊബൈല്‍ സേവനങ്ങളില്‍ ഇന്റര്‍നെറ്റ് സ്പീഡ് 21 എം.ബി.പി.എസ് (സെക്കന്‍ഡില്‍ 21 എംബി) ആണെങ്കില്‍ 4ജിയില്‍ ഇത് 100 എം.ബി.പി.സ് ആണ്. എയര്‍ടെല്ലിന് പിന്നാലെ മറ്റ് കമ്പനികളും ഉടന്‍ തന്നെ 4ജി സേവനങ്ങള്‍ ലഭ്യമാക്കും. റിലയന്‍സ് ഇന്‍ഫോടെല്‍, ക്വാല്‍കോം എന്നീ കമ്പനികള്‍ക്കാണ് കേരളത്തില്‍ 4ജി സേവനം ലഭ്യമാക്കാന്‍ ലൈസന്‍സ് ലഭിച്ചിട്ടുള്ളത്.

3ജിയില്‍ നിന്നുള്ള വ്യത്യാസം

3ജി മൊബൈല്‍ സേവനത്തെ അപേക്ഷിച്ച് 4ജി സേവനങ്ങള്‍ക്കുള്ള മെച്ചം വേഗതയേറിയ ഇന്റര്‍നെറ്റ് ബ്രൗസിങ് സൗകര്യം തന്നെയാണ്. 3ജിയെ അപേക്ഷിച്ച് നാല് മടങ്ങ് വേഗത്തില്‍ വീഡിയോകളും മറ്റും 4ജിയില്‍ ഡൗണ്‍ലോഡ് ചെയ്യാം. എന്നാല്‍, 4ജിയില്‍ സംസാര സൗകര്യം നിലവില്‍ അനുവദിച്ചിട്ടില്ല. അതായത് 4ജി സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്ക് കോള്‍ സൗകര്യം നല്‍കണമെങ്കില്‍ 2ജി ലൈസന്‍സ് വേണമെന്ന് അര്‍ത്ഥം.

3ജി സേവനങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അത് ആശയ വിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കുന്ന ഒന്നാകുമെന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍, സേവനങ്ങള്‍ രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നത് പിന്നീട് മന്ദ ഗതിയിലായി. 2ജി ഉപയോക്താക്കളെ 3ജി സേവനങ്ങളിലേക്ക് മാറ്റുന്നതില്‍ കമ്പനികള്‍ പരാജയപ്പെട്ടതാണ് ഇതിന് പ്രധാന കാരണം. 3ജി ശൃംഖല രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിലുണ്ടായ തടസ്സവും മൂന്നാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. 3ജി സേവനങ്ങള്‍ക്ക് കാര്യക്ഷമമായ തുക നിശ്ചയിക്കുന്നതിലും കമ്പനികള്‍ പിന്നോക്കം പോയി. പക്ഷെ ഇതെല്ലാം തുടക്കത്തിലെ ചെറിയ പാളിച്ചകള്‍ മാത്രമാണെന്നും കാലക്രമേണ മാറുമെന്നുമാണ് ടെലികോം രംഗത്തുള്ളവരുടെ വിലയിരുത്തല്‍.

4ജി സേവനം ലഭ്യമാക്കുന്ന കമ്പനികളേതൊക്കെ

റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ് രാജ്യത്തെ 22 സര്‍ക്കിളുകളിലും 4ജി ലൈസന്‍സുള്ളത്. ഇന്‍ഫോടെല്‍ എന്ന കമ്പനിയെ ഏറ്റെടുക്കുക വഴിയായിരുന്നു ഇത്. എയര്‍ടെല്ലിന് കൊല്‍ക്കത്ത ഉള്‍പ്പടെ നാല് സര്‍ക്കിളുകളിലാണ് ലൈസന്‍സുളളത്. മറ്റ് കമ്പനികള്‍ : ബി.എസ്.എന്‍.എല്‍ (20 സര്‍ക്കിളുകള്‍), എയര്‍സെല്‍ (8 സര്‍ക്കിളുകള്‍), ടികോന(5 സര്‍ക്കിളുകള്‍), ക്വാല്‍കോം(4 സര്‍ക്കിളുകള്‍), എം.ടി.എന്‍.എല്‍ (2 സര്‍ക്കിളുകള്‍), ഔഗര്‍ (1 സര്‍ക്കിള്‍). അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വാല്‍കോമിന് ലൈസന്‍സ് ലഭിച്ചിട്ടുണ്ടെങ്കിലും സ്‌പെക്ട്രം ഇതുവരെ ലഭിച്ചിട്ടില്ല.


സേവനങ്ങള്‍ ഏതു സങ്കേതികവിദ്യയില്‍

4ജി സേവനങ്ങള്‍ നല്‍കാന്‍ കമ്പനികള്‍ ഏതു സങ്കേതിക വിദ്യ ഉപയോഗിക്കുമെന്നതാണ് മിക്ക ടാബ്‌ലെറ്റ്-മൊബൈല്‍ നിര്‍മാണക്കമ്പനികളും ഉറ്റു നോക്കുന്നത്. എയര്‍ടെല്‍ സേവനങ്ങള്‍ നല്‍കാന്‍ ഉപയോഗിക്കുന്നത് ടി.ഡി-എല്‍.ടി.ഇ (ടൈം ഡിവിഷന്‍-ലോങ്‌ടേം ഇവല്യൂഷന്‍) സങ്കേതികതയാണ്. മൊബൈല്‍ ഫോണുകളില്‍ 100 എം.ബി.പി.എസ് ഇന്റര്‍നെറ്റ് സ്പീഡ് നല്‍കുന്നതാണ് ഈ സാങ്കേതികവിദ്യയെന്ന് എയര്‍ടെല്‍ അവകാശപ്പെടുന്നു. 3ജി, 2ജി സേവനങ്ങള്‍ക്കും ഇത് ഉപയോഗപ്പെടുത്താം. എന്നാല്‍, സേവനങ്ങള്‍ നല്‍കുന്നതില്‍ ഭാരതി എയര്‍ടെല്ലിനും കടമ്പകള്‍ കടക്കാനുണ്ട്. കൊല്‍ക്കത്തയില്‍ സേവനങ്ങള്‍ പരീക്ഷിച്ചപ്പോള്‍ 4-5 മിനിട്ട് വൈകുന്നതായി ടെലികോം വകുപ്പ് കണ്ടെത്തിയിരുന്നു. ഒട്ടും സമയതാമസമില്ലാത്ത രീതിയിലേക്ക് ഇത് ഉടനടി പരിഹരിക്കാന്‍ എയര്‍ടെല്ലിനോട് ടെലികോം വകുപ്പ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 

Sunday, May 20, 2012

മാന്‍മത്ത് -ലോകത്തെ ആദ്യ 'വിക്കിപീഡിയ പട്ടണം'



ബ്രിട്ടനില്‍ തെക്കുകിഴക്കന്‍ വെയ്ല്‍സിലെ ചരിത്രപ്രാധാന്യമുള്ള ചെറുപട്ടണം മാത്രമായിരുന്നു ഇത്രകാലവും മാന്‍മത്ത്. ഹെന്‍ട്രി അഞ്ചാമന്റെ ജന്മദേശമായ ഈ സ്ഥലം ഇനി ലോകഭൂപടത്തില്‍ രേഖപ്പെടുത്തുക ലോകത്തെ ആദ്യ 'വിക്കിപീഡിയ പട്ടണം' (Wikipedia town) എന്ന നിലയ്ക്കായിരിക്കും.

മാന്‍മത്തിന്റെ ചരിത്രവും പൈതൃകവും സാമൂഹികജീവിതവും ആ പട്ടണത്തിലെത്തുന്നവര്‍ക്ക് വിക്കിപീഡിയയുടെ സഹായത്തോടെ അനായാസം മനസിലാക്കാന്‍ ഇനി കഴിയും. പട്ടണത്തിലെ ചരിത്രസ്മാരകങ്ങള്‍, സ്‌കൂളുകള്‍, മ്യൂസിയങ്ങള്‍, എന്തിന് പബ്ബുകളില്‍ പോലും ഈ പദ്ധതിയുടെ ഭാഗമായി 'ക്വിക്ക് റെസ്‌പോന്‍സ് കോഡ്' അഥവാ ക്യു.ആര്‍.കോഡുകള്‍സ്ഥാപിച്ചു കഴിഞ്ഞു.

ശനിയാഴ്ച്ചയാണ് മാന്‍മത്ത് 'വിക്കിപീഡിയ പട്ടണ'മായി രൂപപ്പെട്ടത്. പട്ടണത്തില്‍ സ്ഥാപിച്ചിട്ടുള്ള ആയിരത്തോളം ക്യു.ആര്‍.കോഡ് ബോര്‍ഡുകള്‍ സ്മാര്‍ട്ട്‌ഫോണിലെ റീഡറുപയോഗിച്ച് സ്‌കാന്‍ ചെയ്താല്‍, മാന്‍മത്തിന്റെ വിശേഷങ്ങള്‍ വിക്കിപീഡിയ ലേഖനങ്ങളായി സന്ദര്‍ശകന്റെ ഫോണിലെത്തും.


ഇംഗ്ലീഷില്‍ മാത്രമല്ല, ഹിന്ദിയും ചെക്ക് ഭാഷയും ഉള്‍പ്പടെ 26 വ്യത്യസ്ത ഭാഷകളിലുള്ള വിക്കിപീഡിയ ലേഖനങ്ങള്‍ സന്ദര്‍ശകന് ലഭ്യമാകും. എന്നുവെച്ചാല്‍, ഹിന്ദിയറിയാവുന്ന ഒരാള്‍ക്ക് ഇനി മാന്‍മത്ത് സന്ദര്‍ശിക്കുമ്പോള്‍ ഹിന്ദിയില്‍ തന്നെ ആ പട്ടണത്തിന്റെ വിശേഷങ്ങള്‍ മനസിലാക്കാമെന്നര്‍ഥം.

വേണമെങ്കില്‍ 280 ലേറെ ഭാഷകളില്‍ വിക്കിപീഡിയയ്ക്ക് സൗജന്യമായി ഇത്തരം വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന്, വിക്കിപീഡിയ യു.കെ.യിലെ റോജര്‍ ബാംകിന്‍ അറിയിച്ചു.'മാന്‍മത്ത്പീഡിയ' (Monmouthpedia) എന്ന പേരില്‍ വിക്കിപീഡിയ -യു.കെ. നടപ്പാക്കിയ പ്രോജക്ടാണ്, മാന്‍മത്തിനെ 'വിക്കിപീഡിയ പട്ടണ'മായി രൂപപ്പെടുത്തിയത്.


പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ആറുമാസം കൊണ്ട് ആ പട്ടണവുമായി ബന്ധപ്പെട്ട 450 പുതിയ ലേഖനങ്ങള്‍ വിക്കിപീഡിയയില്‍ ചേര്‍ത്തതായി, പദ്ധതിയില്‍ ഉള്‍പ്പെട്ട സ്റ്റീവി ബെന്റന്‍ അറിയിച്ചു. നിലവിലുണ്ടായിരുന്ന 150 ലേഖനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു.

സമ്പന്നമായ സാംസ്‌കാരിക ചരിത്രമുള്ള പട്ടണമായതിനാലാണ്, ഇത്തരമൊരു പദ്ധതിക്ക്മാന്‍മത്ത് തിരഞ്ഞെടുത്തതെന്ന് ബെന്റന്‍ പറഞ്ഞു. ഹെന്‍ട്രി അഞ്ചാമന്‍ ജനിച്ച സ്ഥലം മാത്രമല്ല, പതിമൂന്നാം നൂറ്റാണ്ടിലെ പാലം ഉള്‍പ്പടെ ബ്രിട്ടീഷ് ചരിത്രത്തിന്റെ സമ്പന്നമായ ഒട്ടേറെ സ്മാരകങ്ങള്‍ ഇവിടെയുണ്ട്. 

Saturday, May 19, 2012

സാംസങ് ഗ്യാലക്സി S III - സ്മാര്‍ട്ട് III

സ്മാര്‍ട്ട് ഫോണ്‍ തരംഗം ആഞ്ഞടിക്കുമ്പോള്‍ സ്മാര്‍ട്ടായി കളത്തിലിറങ്ങി, സ്മാര്‍ട്ടായി കളിച്ച് കളം പിടിച്ചടക്കി വാഴുകയാണ് സാംസങ്. മറ്റു ടീമുകളില്‍ നിന്നും, തങ്ങളുടെ തന്നെ പഴയ ടീമില്‍ നിന്നും പോലും വ്യത്യസ്തരായ, സ്മാര്‍ട്ടായ പുതിയ കളിക്കാരെ ഇറക്കിയാണ് സാംസങ്പയറ്റിത്തെളിഞ്ഞത്. മറ്റു കമ്പനികളില്‍ നിന്നു വ്യത്യസ്തമായി തുടക്കക്കാര്‍ക്കു മുതല്‍ ഒടുക്കക്കാര്‍ക്ക് വരെ പറ്റിയ മികച്ച മോഡലുകളാണ് സാംസങിന്റെ സവിശേഷത.


മൂവായിരം രൂപയില്‍ താഴെ വിലയില്‍ മ്യൂസിക്കും എഫ്.എം, ഇന്റര്‍നെറ്റ് തുടങ്ങിയ സൗകര്യങ്ങളുള്ള ടച്ച് സ്ക്രീന്‍ മൊബൈല്‍ മുതല്‍ ഏറ്റവും മികച്ച സ്മാര്‍ട്ട് ഫോണായ ഗ്യാലക്സി S II, ടാബ്ലറ്റ് ആയ ഗ്യാലക്സി ടാബ് എന്നിവ വരെ എല്ലാ ശ്രേണിയിലും, എല്ലാ വിലയിലും മികച്ച ഫോണുകള്‍ വിറ്റുകൊണ്ട് വിപ്ലവം സൃഷ്ടിക്കുന്നു അവര്‍. കുറഞ്ഞ വിലയിലും ടച്ച് സ്ക്രീന്‍, ആന്‍ഡ്രോയിഡ് സൗകര്യങ്ങള്‍ നല്‍കാന്‍ സാധിച്ചത് സാധാരണക്കാരുടെ ഇടയില്‍ അവയുടെ പ്രിയം വര്‍ധിപ്പിച്ചു. ആന്‍ഡ്രോയിഡ് ലളിതമായി അവതരിപ്പിച്ച് ജനപ്രിയമാക്കുന്നതില്‍ സാംസങ് വലിയ പങ്ക് വഹിച്ചു. കുറഞ്ഞ മോഡലുകളില്‍ മാത്രം ലഭ്യമായിരുന്ന ഡ്യുവല്‍ സിം സൗകര്യം ഉയര്‍ന്ന മോഡലുകളിലും പരീക്ഷിച്ചു വിജയം കണ്ടു.

ഗ്യാലക്സി, വേവ്, ചാംപ് എന്നിവ ഇപ്പോള്‍ സാംസങിന്റെ ജനപ്രിയ ശ്രേണികളാണ്. ആന്‍ഡ്രോയിഡ് സാധാരണക്കാരുടെ ഇടയിലെത്തിച്ചതിനു പുറമേ ഓരോ ബ്രാന്‍ഡുകള്‍ ഉണ്ടാക്കിയതും സാംസങിന്റെ വിജയമാണ്. മറ്റു കമ്പനികള്‍ ഓരോ മോഡലുമായി എത്തുമ്പോള്‍ സാംസങിന്റെ ഫോണുകള്‍ ഓരോ ബ്രാന്റിനു കീഴില്‍ എത്തുന്നു. നോക്കിയയുടെ ലുമിയ ഉള്‍പ്പടെ ചില കമ്പനികളുടെ ഏതാനും മോഡലുകള്‍ മാത്രം ബ്രാന്‍ഡില്‍ എത്തിയപ്പോള്‍ ഇവിടെ സാംസങിന്റെ ഗ്യലക്സി ഒരു മികച്ച ലോകോത്തര ബ്രാന്റായി മാറി.

ആപ്പിള്‍ ഐ ഫോണിനു ഘടകങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന ഇവര്‍ ഗ്യാലക്സി S II അവതരിപ്പിച്ചപ്പോള്‍ ആപ്പിളിനെ കടത്തി വെട്ടി മികച്ച സ്മാര്‍ട്ട് ഫോണായി തിരഞ്ഞെടുക്കപ്പെട്ടു. എന്നിട്ടും അടങ്ങിയിരിക്കാതെ ഇപ്പോള്‍ ഗ്യാലക്സി സീരീസില്‍ S III എന്ന അവതാരവുമായെത്തുന്നു.

[blurb:1:right]ആഗോള മാര്‍ക്കറ്റില്‍ ലോഞ്ച് ചെയ്തു കഴിഞ ഇവന്‍ ഇന്ത്യയില്‍ എതുന്നതും കാത്ത് കണ്ണുകള്‍ അനവധിയുണ്ട്. 4.8 ഇഞ്ച് super AMOLED display ആണിവന്റെ മുഖം. 1.4 ജിഗാഹേട്ട്സ് എക്സൈനോസ് ക്വാഡ് കോര്‍ പ്രോസസ്സറിനൊപ്പം ആന്‍ഡ്രോയിഡ് 4 ഐസ്ക്രീം സാന്‍ഡ്വിച്ച് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇവ രണ്ടും ആദ്യമായാണ് സാംസങ് ഉപയോഗിക്കുന്നത്. 16GB, 32GB മെമ്മറി വേരിയന്റുകള്‍ക്കൊപ്പം തന്നെ തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ 4ജി യിലും ലഭിക്കും. ഇന്ത്യയില്‍ ഭാരതി എയര്‍ടെല്‍4ജി സേവനങ്ങള്‍ നല്‍കിത്തുടങ്ങിയ സ്ഥിതിക്ക് ഇരുകമ്പനികളും ചേര്‍ന്ന് ഗ്യാലക്സി S III - എയര്‍ടെല്‍ 4G ഇന്ത്യന്‍ വിപണിയിലെത്തിക്കാനും സാധ്യതയുണ്ട്. 35000 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ഇവനു നല്‍കുമെന്ന് കരുതുന്ന ഏകദേശ വില. 

വിശേഷഗുണങ്ങള്‍ ഒറ്റനോട്ടത്തില്‍: ഗ്യാലക്സി S III യുടെ വലുപ്പം 136.6x70.6x8.6 mm ഉം, തൂക്കം 133 ഗ്രാമും ആണ്. ടച്ച് സ്ക്രീന്‍ സ്മാര്‍ട്ട് ഫോണുകളുടെ സാധാരണ ഡിസൈന്‍ ആയ 'ബാര്‍' ഷേപ്പ് ആണ് ഈ മോഡലിനും സാംസങ് നല്‍കിയിരിക്കുന്നതു. കോണിങ്ങ് ഗൊറില്ല ഗ്ലാസ്സിനൊപ്പം മള്‍ട്ടി ടച്ച് സൗകര്യവും ഉണ്ട്. എല്‍.ഇ.ഡി ഫ്ലാഷോടു കൂടിയുള്ള ക്യാമറ 8.1 മെഗാപിക്സലാണ്. വീഡിയോ ഔട്ടും സെക്കന്ററി ക്യാമറയും ഉണ്ടെന്നത് എടുത്ത്പറയേണ്ട കാര്യമില്ലല്ലോ. സെക്കന്ററി ക്യാമറ 1.9 മെഗാപിക്സല്‍ ആണ്. ഹൈ ഡെഫനിഷന്‍ വീഡിയോ/ഇമേജ് റെക്കോഡിങ്ങ്, ടച്ച് ഫോക്കസ് എന്നിങ്ങനെ പ്രൈമറി ക്യാമറ മികച്ച സൗകര്യങ്ങള്‍ നല്‍കുന്നു. അതേപോലെ തന്നെ ഇന്റര്‍നെറ്റിനെ സംബന്ധിച്ചിടത്തോളം ഈ ശ്രേണിയിലെ സ്വാഭാവിക ഫീച്ചേഴ്സ് ആയ എഡ്ജ്, ജി.പി.ആര്‍.എസ് എന്നിവയും, 3ജി യും ഇവനുമുണ്ട്. കണക്ടിവിറ്റി നോക്കിയാല്‍ ബ്ലൂടൂത്ത്, വൈ-ഫൈ, യു.എസ്.ബി എന്നിവ ലഭ്യമാണ്. ബ്ലൂടൂത്ത് വേര്‍ഷന്‍ 4 ആണ് ലഭ്യമാക്കിയിരിക്കുന്നത്. അതോടൊപ്പം വൈ-ഫൈ ഹോട്ട് സ്പോട്ട് സൗകര്യവുമുണ്ട്. സ്വയം വൈ-ഫൈ സ്പോട്ടായി പ്രവര്‍ത്തിച്ച് സ്വന്തം ഇന്റര്‍നെറ്റ് സൗകര്യം വൈ-ഫൈയിലൂടെ മറ്റു ഫോണുകള്‍ക്കും നല്‍കാന്‍ ഇവനു കഴിയും. 1.4 ജിഗാഹേര്‍ട്ട്സ് പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന S III യില്‍ ഒരു പറ്റം സെന്‍സറുകള്‍ ഉണ്ട്; ആക്സിലറോമീറ്റര്‍, RGB സെന്‍സര്‍, പ്രോക്സിമിറ്റി, കോമ്പസ്സ്, ബാരോമീറ്റര്‍. ജി.പി.എസ്, റേഡിയോ, ജാവാ സേവനങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. നീല, വെള്ള നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാവും. 

[blurb:2:left]മറ്റു വിശേഷങ്ങളിലേക്ക് കടന്നാല്‍ ആദ്യം ശ്രദ്ധിക്കുക വോയിസ് നാച്ചുറല്‍ ലാംഗ്വേജ് കമാന്റ് ആണ്. 'ഫോണിലൂടെ' മാത്രമല്ല, ഇനി 'ഫോണിനോടും' സംസാരിക്കാം. ക്യാമറ ഉപയോഗിക്കണമെങ്കില്‍ മൈക്ക് ആക്ടിവേറ്റ് ചെയ്ത് ഇംഗ്ലീഷില്‍ പറഞ്ഞുകൊടുത്താല്‍ ക്യാമറ റെഡി. ഇനി ഫോട്ടോ എടുക്കണമെങ്കിലോ, എവിടെയും ക്ലിക്ക് ചെയ്യണ്ട. 'ചീസ്' എന്ന് ഒന്നു പറഞ്ഞാല്‍ മാത്രം മതി ! ഇനി ഇന്നു കുട വേണോ എന്നു ചോദിച്ചാല്‍ കാലാവസ്ഥ പ്രവചനം മുന്നിലെത്തും! ക്വാഡ് കോര്‍ ഗ്രാഫിക്സ് പ്രോസസ്സറിന്റെ സാന്നിധ്യം ഗ്രാഫിക്സിന്റെ ധാരാളിത്തത്തിലേക്കെത്തിക്കുന്നു. മറ്റെന്ത് ജോലികള്‍ ചെയ്യുമ്പോഴും ഒരു ചെറിയ പോപ്പ് ബോക്സില്‍ നമ്മുടെ ആവശ്യാനുസരണം പോലെ വീഡിയോ കാണാമെന്നതും, അത് ഡ്രാഗ് ചെയ്ത് എവിടെ വേണമെങ്കില്‍ പ്ലേസ് ചെയ്യാമെന്നതും പോപ്പ് അപ്പ് പ്ലേ എന്ന ഫീച്ചര്‍ നല്‍കുന്ന സൗകര്യമാണ്. ക്യാമറ എത്തുന്നത് ബേസ്റ്റ് ഷോട്ട് ഫീച്ചറോടു കൂടിയാണ്. ഇരുപത് ഫോട്ടോകള്‍ ഒന്നിച്ചെടുക്കുവാനും, അതിലെ മികച്ചത് തിരഞ്ഞെടുത്ത് സേവ് ചെയ്യാനും ഇതു സഹായിക്കും. സെക്കന്ററി ക്യാമറയിലൂടെ സെറ്റ് ചെയ്തിരിക്കുന്ന സ്മാര്‍ട്ട് സ്റ്റേ ഐ ട്രാക്കിങ്ങ് സിസ്റ്റവും പുതിയതു തന്നെ. സ്ക്രീന്‍ ഓഫ് ആയ അവസ്ഥയില്‍ സ്ക്രീനിലേക്ക് അല്പനേരം നോക്കിയിരുന്നാല്‍ മതി, സ്ക്രീന്‍ ഓണ്‍ ആവും. അതുപോലെ ശ്രദ്ധ തിരിച്ചാല്‍ ഓഫ് ആവുകയും ചെയ്യും. ക്യാമറയില്‍ ഫോട്ടോ ക്ലിക്ക് ചെയ്താല്‍ അല്പനിമിഷം പോലും കാലതാമസമില്ലാതെ ഷട്ടര്‍ പ്രവര്‍ത്തിക്കുമെന്നത് ഒരു മികച്ച് ഗുണം തന്നെ. സ്മാര്‍ട്ട്ഫോണുകളിലെ ഏറ്റവും മികച്ച ക്യാമറ എന്ന വിശേഷണവും S III യുടെ ക്യാമറയ്ക്ക് സ്വന്തമായിക്കഴിഞ്ഞു. അതു പക്ഷേ എത്രത്തോളം വസ്തുനിഷ്ഠമാണെന്ന് അറിയുവാന്‍ കുറച്ചു കാലം കാത്തിരുന്നേ മതിയാകൂ. ഒരു മെസേജ് ടൈപ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മെസേജ് വേണ്ട, കോള്‍ തന്നെയാവാം എന്നു കരുതിയാല്‍ ഫോണ്‍ നേരേ മുഖത്തോടടുപ്പിക്കുക, കോള്‍ കണക്ട് ആവും. അതാണ് ഡയറ്ക്ട് കോള്‍. ടിവി ഔട്ടിനൊപ്പം ഇനി ഗെയിം കളിയും ടിവിയില്‍ കാണാനവും. മെമ്മറിയെ കുറിച്ചു പറയുമ്പോള്‍, 16 GB, 32 GB ഇന്‍ബില്‍റ്റ് മെമ്മറികളില്‍ ഫോണ്‍ ലഭ്യമാണ്. അതു കൂടാതെ 64 GB വരെ മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ധിപ്പിക്കാം. ഇന്‍ഫ്രാറെഡിനോട് സാമ്യമുള്ള മറ്റൊരു ഫീച്ചറാണ് എസ്.ബീം. രണ്ട് ഫോണുകള്‍ ചേര്‍ത്തു വയ്ക്കുമ്പോള്‍ ഓട്ടോമാറ്റിക് ആയി ഒരു വൈ-ഫൈ കണക്ഷന്‍ രൂപപ്പെട്ട്, ഒരു ടച്ച് കൊണ്ട് ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാനാവും. 

ഡിസൈനിനെ കുറിച്ച് പറഞ്ഞാല്‍ ഗ്യാലക്സി ഏയ്സിനും ആപ്പിള്‍ ഐ ഫോണ്‍ 3 ക്കും ഒപ്പം നില്‍ക്കുന്നു. പിന്‍ഭാഗവും സിംപിളാക്കി മാറ്റിയപ്പോള്‍ ഇത്ര വിലയുള്ള ഒരു ഫോണ്‍ എന്ന അഹങ്കാരം ഒന്നും കാണിക്കാത്ത് അവസ്ഥ. 2100m ബാറ്ററി മികച്ച് ബാക്ക് അപ്പ് നല്‍കുന്നു. ഗ്യാലക്സി S II ബാറ്ററിയില്‍ അത്ര നല്ല പ്രകടനമല്ല നടത്തിയതെന്നിരിക്കെ, S III യില്‍ എത്തിയപ്പോള്‍ ആ കുറവ് സാംസങ് മറികടന്നു എന്നു വിശ്വസിക്കാം. 1.4 ജിഗാഹേട്ട്സ് പ്രോസസ്സസര്‍ എന്നുള്ളത് പോരയെന്നും 2 ജിഗാഹേട്ട്സ് പ്രോസസ്സസര്‍ വേണ്ടിയിരുന്നുവെന്നും പലര്‍ക്കും അഭിപ്രായമുണ്ടായി, എന്നാല്‍ ബുധനാഴ്ച്ച ജപ്പാനില്‍ ഡോകോമോയുടെയൊപ്പം S III ലോഞ്ച് ചെയ്തപ്പോള്‍  2 ജിഗാഹേട്ട്സ് പ്രോസസ്സസര്‍ ആണത്രേ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ S III യില്‍ ഉപയോഗിച്ചിരിക്കുന്ന 1.4 ജിഗാഹേട്ട്സ് എക്സൈനോസ് ക്വാഡ് കോര്‍ പ്രോസസ്സര്‍ ഏറ്റവും വേഗതയേറിയതും, വളരെ കുറച്ചു മാത്രം പവര്‍ ഉപയോഗിക്കുകയും ചെയ്യുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്. ഇതിലുപയോഗിച്ചിരിക്കുന്ന ഗ്ലോനസ്സ്, ജി.പി.എസ്സിനെക്കാളും കൃത്യതയേറിയതാണ്. 

ചുരുക്കം പറഞ്ഞാല്‍ ഗ്യാലക്സി S II വിന്റെ ചേട്ടനായി സാംസങ് അവതരിപ്പിക്കുന്ന ഗ്യാലക്സി S III, വിലയിലുള്ള മാറ്റം സൗകര്യങ്ങളിലും നല്‍കുന്നു. എച്ച്.റ്റി.സി വണ്‍ എക്സ്, ഐ ഫോണ്‍ 4 എന്നിവയുടെ എതിരാളിയായി എത്തുന്ന ഇവന്‍ ഇരുവരെയും പിടിച്ചിരുത്തി മാര്‍ക്കറ്റ് വാഴുമെന്നു തന്നെ പ്രതീക്ഷിക്കാം. സാംസങ് അവരുടെ തേരോട്ടം തുടരുകയും ചെയ്യുന്നു. 
സാംസങ് ഗ്യാലക്സി S III റേറ്റിങ്: 8/10
അനന്തു വാസുദേവ്

ഇന്ത്യന്‍ സൈറ്റുകള്‍ക്കെതിരെ 'അനോണിമസ്' ആക്രമണം


പ്രമുഖ ഹാക്കര്‍ ഗ്രൂപ്പായ 'അനോണിമസ്' ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ ആക്രമണം നടത്തി. കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളുടെയും സുപ്രീംകോടതിയുടെയും രണ്ട് രാഷ്ട്രീയപാര്‍ട്ടികളുടെയും സൈറ്റുകള്‍ക്ക് നേരെയാണ് ആക്രമണപരമ്പര അരങ്ങേറിയത്. അതിന്റെ ഫലമായി ആ സൈറ്റുകള്‍ കഴിഞ്ഞ ദിവസം താത്ക്കാലികമായി പ്രവര്‍ത്തനരഹിതമായി.

അറിയപ്പെടുന്ന ചില വീഡിയോപങ്കിടല്‍ സൈറ്റുകളായ വിമിയോ (Vimeo),ഡെയ്‌ലിമോഷന്‍ (DailyMotion), ദി പൈറ്റേറ്റ് ബേ (The Pirate Bay) തുടങ്ങിയവയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ തടഞ്ഞതിന് തിരിച്ചടിയായാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് അനോണിമസ് പ്രസ്താവിച്ചു.

ഈ ടോറന്റ് സൈറ്റുകളുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ തടയാന്‍ മുന്‍കൈയെടുത്തകോപ്പിറൈറ്റ്‌സ്‌ലാബ്‌സ് (Copyrightlabs) എന്ന ചെന്നൈ കേന്ദ്രമായുള്ള സ്ഥാപനത്തിന്റെ സൈറ്റും ആക്രമിക്കപ്പെട്ടു. നിയമവിരുദ്ധമായി ബോളിവുഡ് സിനിമ ഷെയര്‍ ചെയ്യുന്ന ഇത്തരം സൈറ്റുകള്‍ തടയാനുള്ള ഉത്തരവ് മാര്‍ച്ചിലാണ് കോപ്പിറൈറ്റ്‌സ്‌ലാബ്‌സ് നേടിയത്. 

ആ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുകളും മൊബൈല്‍ കമ്പനികളും ഏതാനും ദിവസം മുമ്പ് വീഡിയോ ഷെയറിങ് സൈറ്റുകള്‍ തടയാന്‍ ആരംഭിച്ചിരുന്നു.

ഇന്ത്യയിലെ 'ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പി'നെതിരെയുള്ള തിരിച്ചടിയാണ് തങ്ങള്‍ നടത്തിയതെന്ന് അനോണിമസ് പറഞ്ഞു. കോപ്പിറൈറ്റ്‌സ്‌ലാബ്‌സിന്റെ വെബ്‌സൈറ്റും കുറെനേരത്തേക്ക് പ്രവര്‍ത്തനരഹിതമായി. 'opIndia' എന്ന പേരില്‍ മെയ് ഒന്‍പതിന് അനോണിമസ് പ്രഖ്യാപിച്ച ക്യാമ്പയിന്റെ ഭാഗമായിരുന്നു ആക്രമണം.

മൊത്തം 14 സൈറ്റുകള്‍ക്കെതിരെയാണ് അനോണിമസ് ആക്രമണം നടത്തിയത്. കേന്ദ്ര ടെലകോം, ഇലക്ട്രോണിക്‌സ്, ഐടി വകുപ്പുകളുടെ സൈറ്റുകളാണ് ഏറ്റവും കനത്ത ആക്രമണം നേരിട്ടത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസി (ഐഎന്‍സി) ന്റെയും ഭാരതീയ ജനതാപാര്‍ട്ടി (ബിജെപി) യുടെയും സൈറ്റുകളും ആക്രമണത്തിന്റെ ഫലമായി ഓഫ്‌ലൈനിലായി. 

ആക്രമണത്തിന്റെ വിശദാംശങ്ങള്‍ അനോണിമസ് ഗ്രൂപ്പ് ട്വിറ്ററില്‍ പോസ്റ്റു ചെയ്യുന്നുണ്ടായിരുന്നു. സൈറ്റ് വിളിച്ചാല്‍ കിട്ടാതെ വരുന്ന സ്ഥിതിവിശേഷമുണ്ടാക്കുന്ന 'ഡിസ്ട്രിബ്യൂട്ടഡ് ഡെനിയല്‍ ഓഫ് സര്‍വീസ്' (DDoS) ആക്രമണം എന്ന തന്ത്രമാണ് ഇക്കാര്യത്തില്‍ അനോണിമസ് സ്വീകരിച്ചത്. 

എന്നാല്‍, ആ തന്ത്രം ഭാഗികമായേ വിജയിച്ചുള്ളൂ എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാരണം, ആക്രമണവേളയില്‍ ഓഫ്‌ലൈനിലായെങ്കിലും, അധികംവൈകാതെ മിക്ക സൈറ്റുകളും വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു.

Friday, May 18, 2012

വിക്കിപീഡിയയില്‍ പരസ്യമുണ്ടെങ്കില്‍ നിങ്ങളുടെ കംപ്യൂട്ടറില്‍ വൈറസുണ്ട്‌


ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓണ്‍ലൈന്‍ സര്‍വ്വവിജ്ഞാനകോശമാണ്‌ വിക്കിപീഡിയ. ഇക്കാലത്ത്‌ വിവരശേഖരണത്തിനായി ലോകമെമ്പാടുമുള്ള ലക്ഷകണക്കിന്‌ ആളുകള്‍ വിക്കിപീഡിയയെയാണ്‌ ഉപയോഗിക്കുന്നത്‌. നിങ്ങളുടെ കംപ്യൂട്ടറില്‍ നിന്ന്‌ വിക്കിപീഡിയയില്‍ പ്രവേശിക്കുമ്പോള്‍ ആ സൈറ്റില്‍ വാണിജ്യ പരസ്യങ്ങള്‍ കാണാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക, നിങ്ങളുടെ കംപ്യൂട്ടറില്‍ വൈറസ്‌ ബാധിച്ചിട്ടുണ്ട്‌.

വെബ്‌ ബ്രൗസറിനെ വൈറസ്‌ ബാധിക്കുന്നതുമൂലമാണ്‌ വിക്കിപീഡിയയില്‍ പരസ്യം ദൃശ്യമാകുന്നതെന്ന്‌ വിദഗ്‌ദ്ധര്‍ പറയുന്നു. വിക്കിപീഡിയയില്‍ ഒരിക്കലും പരസ്യം ഉപയോഗിക്കുന്നില്ലെന്ന്‌ വിക്കിപീഡിയ വ്യക്‌താവ്‌ അറിയിച്ചു. ഒരു മില്യണിലധികം ആളുകള്‍ മുപ്പത്‌ ഡോളര്‍ വീതം നല്‍കിയ സംഭാവന ഉപയോഗിച്ചാണ്‌ വിക്കിപീഡിയ പ്രവര്‍ത്തിക്കുന്നത്‌. അതിനാല്‍ ഞങ്ങള്‍ക്ക്‌ പരസ്യവരുമാനത്തിന്റെ ആവശ്യമില്ല- വിക്കി വ്യക്‌താവ്‌ പറഞ്ഞു. എന്നാല്‍ അടുത്തകാലത്തായി വിക്കി സൈറ്റുകളില്‍ പരസ്യം ദൃശ്യമാകുന്നതായി ചിലര്‍ അറിയിക്കാറുണ്ട്‌. ഇത്‌ വെബ്‌ ബ്രൗസറിനെ വൈറസ്‌ ബാധിച്ചതുമുലമാണെന്നും വിക്കി വ്യക്‌താവ്‌ അറിയിച്ചു. ഇങ്ങനെ പരസ്യം ദൃശ്യമാകുന്നുണ്ടെങ്കില്‍ കംപ്യൂട്ടറിന്റെ മെമ്മറിയെയും ഹാര്‍ഡ്‌ ഡിസ്‌ക്കിനെയും വൈറസ്‌ ബാധിച്ചിരിക്കാമെന്ന്‌ വിദഗ്‌ദ്ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. അതുകൊണ്ടുതന്നെ വിക്കിപീഡിയയില്‍ പരസ്യം ദൃശ്യമാകുന്ന കംപ്യൂട്ടറുകളില്‍ നല്ല ഒരു ആന്റി വൈറസ്‌ ഉപയോഗിച്ച്‌ സ്‌കാന്‍ ചെയ്യുകയും ആവശ്യമെങ്കില്‍ ബ്രൗസര്‍ ഒഴിവാക്കിയ ശേഷം റി-ഇന്‍സ്‌റ്റാള്‍ ചെയ്യുകയും വേണമെന്ന്‌ വിദഗ്‌ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

Thursday, May 17, 2012

സിരി തിരുത്തി; ഏറ്റവും മികച്ച ഫോണ്‍ ഐഫോണ്‍ 4എസ് തന്നെ


ഒരു തിരുത്ത്! ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണ്‍ നോക്കിയ ലൂമിയ 900 അല്ല, ആപ്പിള്‍ ഐഫോണ്‍ 4എസ് തന്നെയാണ്. ഐഫോണിലെ സിരി ആപ്ലിക്കേഷനാണ് ഈ തിരുത്തുമായി എത്തിയിരിക്കുന്നത്. ആപ്പിളാണ് തിരുത്ത് സിരി ആപ്ലിക്കേഷനില്‍ വരുത്തി സ്വന്തം മാനം കാത്തത്.
ശബ്ദനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ ആപ്ലിക്കേഷനായ സിരി ദിവസങ്ങള്‍ക്ക് മുമ്പാണ് ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണ്‍ ലൂമിയ 900 ആണ് എന്ന് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അതേ ചോദ്യം ആവര്‍ത്തിച്ചാല്‍ ഉത്തരം നിങ്ങളുടെ കയ്യിലുള്ളതു തന്നെ എന്നാണ് അതായത് ഐഫോണ്‍ 4എസ്.
തേഡ് പാര്‍ട്ടി സെര്‍ച്ച് സേവനങ്ങള്‍, ഉപഭോക്താക്കളുടെ വിശകലനം എന്നിവയെ അടിസ്ഥാനമാക്കിയാണ് സിരി പൊതുവെ ഉത്തരം നല്‍കാറുള്ളത്. അങ്ങനെ നല്‍കിയ ഉത്തരം പക്ഷെ ലൂമിയ 900 എന്നായിപ്പോയത് ആപ്പിളിന് വലിയ നാണക്കേടാവുകയായിരുന്നു. സ്വന്തം ആപ്ലിക്കേഷന്‍ മറ്റൊരു ഫോണിനെ ഉയര്‍ത്തിപ്പറഞ്ഞാല്‍ ആര്‍ക്കെങ്കിലും സഹിക്കാനാകുമോ? അങ്ങനെ സിരി സ്വയം തിരുത്തി, ഐഫോണിനൊപ്പം നിന്നു.

ആപ്പിള്‍ ടിവിയില്‍ 'ഫോക്സ്കോണ്‍' കൈ വെയ്ക്കുമെന്നും ഇല്ലെന്നും

ആപ്പിള്‍ ടിവിയില്‍ 'ഫോക്സ്കോണ്‍' കൈ വെയ്ക്കുമെന്നും ഇല്ലെന്നും
ഐ ടിവിയിലെ മറ്റൊരു പ്രധാന സംവിധാനം ഫേയ്സ് റെക്കഗിനിഷന്‍ സോഫ്റ്റ്വെയറാണ്.  നിങ്ങളുടെ മുഖവും ആംഗ്യവും തിരിച്ചറിഞ്ഞ് ഇഷ്ട ചാനലുകളും പരിപാടികളും ഞൊടിയിടക്കുള്ളില്‍ ആപ്പിള്‍ ടിവി മുന്നിലെത്തിക്കും. ടിവിക്കുള്ളില്‍ ഘടിപ്പിച്ച ക്യാമറയാണ് ഇത് സാധ്യമാക്കുന്നത്. കൂടാതെ, സോഫയ്ക്കുമേല്‍ ഇരുന്നുകൊണ്ടു തന്നെ വീഡിയോ ചാറ്റിനും ഐ ടിവി ക്യാമറ സഹായിക്കും.
ആപ്പിള്‍ ടിവി നിര്‍മ്മാണത്തിനു വേണ്ടി തങ്ങള്‍ തയ്യറെടുത്തു കൊണ്ടിരിക്കുകയാണെന്ന് വളരെക്കാലം ആപ്പിള്‍ ഉല്‍പന്നങ്ങളുടെ വിതരണക്കാരായിരുന്ന ഫോക്സ്കോണ്‍ തലവന്റെ വെളിപ്പെടുത്തല്‍. ഫോക്സ്കോണ്‍ സി.ഇ.ഒ ടെറി ഗൗ കഴിഞ്ഞ വെള്ളിയാഴ്ച 'ചൈന ഡെയ്ലി'ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യത്തിന് വിശദീകരണവുമായി ഫോക്സ്കോണ്‍ കമ്പനി തന്നെ രംഗത്തെത്തി.
ആപ്പിള്‍ ടിവി (iTV) യുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി കമ്പനി ബന്ധപ്പെടുമെന്ന് തങ്ങളുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ പറഞ്ഞെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്നാണ് ഫോക്സ്കോണ്‍ പ്രസ്താവനയില്‍ പറയുന്നത്. ആപ്പിള്‍ ടിവിയുടെ നിര്‍മ്മാണത്തില്‍ കമ്പനി ഇടപെടുമെന്നോ ഇല്ലെന്നോ ടെറി ഗൗ വ്യക്തമാക്കിയിട്ടില്ലന്നെും ഫോക്സ്കോണ്‍ പ്രസ്താവനയില്‍ വിശദീകരിക്കുന്നു. ഏതായിലും ഇതോടെ ചെറിയ ഇടവേളയ്ക്കു ശേഷം ആപ്പിള്‍ ടിവിയെക്കുറിച്ച് വീണ്ടും കിംവദന്തികള്‍ ടെക്ക് ലോകത്ത് സജീവമായിരിക്കുകയാണ്.
അനായാസേനെ ഉപയോഗിക്കാന്‍ കഴിയുന്ന അതുല്യമായ ഒരു ടെലിവിഷന്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് അന്തരിച്ച ആപ്പിള്‍ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സ് ഒരിക്കല്‍ തന്റെ ജീവചരിത്രകാരനായിരുന്ന വാള്‍ട്ടര്‍ ഇസാക്സണോട് പറഞ്ഞിരുന്നു. ആപ്പിള്‍ എന്ന കമ്പനിയെ ടെക്ക് ലോകത്തെ അതികായരാക്കിയ ആ ധിഷണാശാലിയുടെ ആഗ്രഹം നിറവേറ്റുന്നതിനായുള്ള ശ്രമം തുടങ്ങിയിട്ട് കാലം കുറച്ചായി. പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ക്ക് ആശ്വസിക്കാന്‍ ഐ ടിവിയുടെ വരവിനെക്കുറിച്ച് യാതൊരു വാര്‍ത്തയും ആപ്പിള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ആപ്പിളിന്റെ ഭാഗത്തു നിന്നും ഔദ്യോഗികമായ സ്ഥിരീകരണം ലഭിക്കാത്ത അനവധി വാര്‍ത്തകളാണ് ഐ ടിവിയുടെ പ്രത്യേകതകളെക്കുറിച്ച് പ്രചരിക്കുന്നത്. ടെക്ക് ബ്ലോഗുകളില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ട് മാസങ്ങളായി. ഐ ഫോണ്‍ 4എസില്‍ ആപ്പിള്‍ ഉപയോഗിച്ച വോയ്സ് റെക്കഗിനിഷന്‍ സങ്കതേമായ 'സിരി' ഐ ടിവിയിലും ഉണ്ടാകുമത്രെ. അതായത്, ഉപയോക്താവിന്റെ ശബ്ദം ഉപയോഗിച്ച് ടിവി ഓണ്‍ ചെയ്യനും ചാനലുകള്‍ തിരഞ്ഞെടുക്കാനും ടിവി ഓഫ് ചെയ്യനുമൊക്കെ സാധിക്കുമെന്നര്‍ത്ഥം. ഐ ടിവിയെ കാത്തിരിക്കുന്നവര്‍ റിമോട്ട് കണ്‍ട്രോളര്‍ മറന്നു കളയുക.
അപാരമായ ഡിസ്പ്ലേ മികവ് പ്രധാനം ചെയ്യന്ന തണ്ടര്‍ബോള്‍ട്ട് ടെക്നോളജി ആപ്പിള്‍ തങ്ങളുടെ ടിവിയില്‍ ഉള്‍കൊള്ളിച്ചിതായി വാര്‍ത്തകളുണ്ട്. ആപ്പിളിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'ഉയര്‍ന്ന പിക്സലുകള്‍ക്കപ്പുറം അനന്തമായ സാധ്യതകളുടെ വാതിലുകള്‍ തുറന്നിടു'ന്നതാണ് തണ്ടര്‍ബോള്‍ട്ട് ടെക്നോളജി. അലൂമിനിയം കൊണ്ടു നിര്‍മ്മിക്കുന്ന ഐ ടിവിയുടെ ബോഡി കരുത്തുറ്റതായിരിക്കും.
ഈ വര്‍ഷം അവസാനത്തോടെ തന്നെ ഐ ടിവി വിപണിയിലെത്തുമെന്ന് കരുതുന്നുണ്ടെങ്കിലും ആപ്പിള്‍ ടിവി വിപണിയിലെത്താന്‍ 2014 വരെ കാത്തിരിക്കേണ്ടി വരുമെന്നും അഭ്യൂഹമുണ്ട്. ടാബ്ലറ്റ് കംപ്യൂട്ടിംഗിലും സ്മാര്‍ട്ഫോണ്‍ വിപണിയിലുമെല്ലാം ആപ്പിളുമായി കടുത്ത മത്സരം നടത്തുന്ന ദക്ഷിണകൊറിയന്‍ കമ്പനിയായ സാസംങ് അടുത്തിടെ ഒരു ഇലക്ട്രോണിക്സ് ഷോയില്‍ ശബ്ദം കൊണ്ടും ആംഗ്യം കൊണ്ടും നിയന്ത്രിക്കാവുന്ന 'ഇന്റര്‍നെറ്റ് ടെലിവിഷന്‍' അവതരിപ്പിച്ചിരുന്നു. മറ്റു ടിവി കമ്പനികളും ഇതേപാതയിലായതിനാല്‍ ഐ ടിവി ഏറെ വൈകാനിടയില്ല.

Tuesday, May 15, 2012

കാസ്‌പെര്‍സ്‌കൈയ്യോട് നിലവാരം മെച്ചപ്പെടുത്താന്‍ ആപ്പിള്‍ ആവശ്യപ്പെട്ടു


കമ്പ്യൂട്ടര്‍ നിര്‍മ്മാണ രംഗത്തെ രാജാക്കന്‍മാരായ ആപ്പിള്‍ ആന്റി വയറസ് സ്‌പെഷ്യലിസ്റ്റുകളായ കാസ്‌പെര്‍സ്‌കൈയോട് നിലവാരം കുറഞ്ഞ മാക്ക് ഒഎസ് ഓപറേറ്റിംങ് സിസ്റ്റം മെച്ചപ്പെടുത്താന്‍ ആവശ്യപ്പെട്ടു.കമ്പ്യൂട്ടര്‍ ഹാക്കേഴ്‌സ് രൂക്ഷമായതിനെ തുടര്‍ന്നാണ് ഒഎസ് എക്‌സ് സെക്യൂരിറ്റിയുടെ സാനിധ്യം കമ്പ്യൂട്ടറുകളില്‍ അത്യാവിശ ഘടകമായി മാറിയത്. എന്നാല്‍ ഈ സെക്യൂരിറ്റി സംവിധാനത്തെയും ഹാക്കേഴ്‌സ് എളുപ്പത്തില്‍ ഭേതിക്കുന്നതിനാലാണ് കാസ്‌പെര്‍സ്‌കൈയോട് അവരുടെ സംവിധാനത്തെ മെച്ചപ്പെടുത്താന്‍ ആവശ്യപ്പെട്ടത്.

അടുത്ത കാലത്തായി ആപ്പിള്‍ കമ്പ്യൂട്ടറുകളില്‍ മൈക്രൊസോഫ്റ്റ് വിന്റോസ് പ്രവര്‍ത്തിക്കുന്നതിലും അധികമായി വയറസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതിനാലാണ് ഇത്തരം ആവശ്യം ആപ്പിള്‍ ഉന്നയിച്ചത്.  ആപ്പിളിന്റെ ആവശ്യപ്രകാരം തങ്ങള്‍ ആന്റി വയറസ് സോഫ്റ്റ് വെയര്‍ മെച്ചപ്പെടുത്താനുള്ള പണികള്‍ തുടങ്ങിയതായി കാസ്‌പെര്‍സ്‌കൈ ചീഫ് ടെക്കണോളജി ഓഫീസര്‍ നിക്കോളായി ഗ്രെബെനിക്കോവ് അറിയിച്ചു.
നൂറിലധികം രാജ്യങ്ങളില്‍ ലാബുള്ള അന്താരാഷ്ട്ര ഗ്രൂപ്പാണ് കാസ്‌പെര്‍സ്‌കൈ. കമ്പനിയുടെ ഹെഡ്ക്വാട്ടേഴ്‌സ് മോസ്‌കൊയിലാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ സെക്യൂരിറ്റി കമ്പനിയാണ് തങ്ങളെന്ന അവകാശ വാദവും കാസ്‌പെര്‍സ്‌കൈയുടെ വെബിസൈറ്റിലുണ്ട്.

Saturday, May 12, 2012

ഗൂഗിള്‍ പ്ലേ ഹോംപേജിലെത്തി



ഗൂഗിള്‍ വെബ് സ്‌റ്റോറായ ഗൂഗിള്‍ പ്ലേ ഇപ്പോള്‍ എളുപ്പം ആക്‌സസ് ചെയ്യാം. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്റെ ഹോംപേജിലുള്ള നാവിഗേഷന്‍ ബാറിലാണ് ഗൂഗിള്‍ പ്ലേ സ്ഥാനം പിടിച്ചത്.  ജിമെയില്‍, ഓര്‍ക്കുട്ട്, ഗൂഗിള്‍ പ്ലസ്, ഡോക്‌സ് തുടങ്ങി ഗൂഗിള്‍ സേവനങ്ങളെല്ലാം ലഭിക്കുന്ന നാവിഗേഷന്‍ ബാറില്‍ ഗൂഗിള്‍ പ്ലേയും ലഭിക്കും.
ഡെസ്‌ക്ടോപില്‍ നിന്നും ആന്‍ഡ്രോയിഡ് ഉത്പന്നങ്ങളില്‍ നിന്നും ഇത് ആക്‌സസ് ചെയ്യാനാകും. മുമ്പ് ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ്‌പ്ലേസ്  എന്നറിയപ്പെട്ട ഗൂഗിള്‍ പ്ലേ ഈ പേര് സ്വീകരിച്ചത് ഈ മാസം ആദ്യവാരത്തിലാണ്. ആപ്ലിക്കേഷന്‍, ഗെയിം, വീഡിയോ, ഇബുക്ക് എന്നിവയെല്ലാം സ്‌റ്റോറിലൂടെ വാങ്ങാന്‍ സാധിക്കും.
ഗൂഗിള്‍ ഹോം പേജില്‍ തന്നെ സ്ഥാനം നേടിയതോടെ ജിമെയില്‍, ഡോക്‌സ്, ഇമേജ് എന്നിവ പോലെ ഗൂഗിളിലെ ഏറ്റവും സുപ്രധാനമായ ഒരു ഭാഗമായി ഗൂഗിള്‍ പ്ലേ ഉടന്‍ തന്നെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാവിഗേഷന്‍ ബാറിലെ പുതിയ മാറ്റം സന്ദര്‍ശകരുടെ ശ്രദ്ധയില്‍ പെടുന്നതിന് വേണ്ടി ന്യൂ എന്ന് ഇതിനടുത്തായി ചുവപ്പ് നിറത്തില്‍ ഹൈ ലൈറ്റ്  ചെയ്തിട്ടുണ്ട്. ഗൂഗിള്‍ ഇന്ത്യയുടെ ഹോംപേജില്‍ ഗൂഗിള്‍ പ്ലേ ഇപ്പോള്‍ കാണാം. ഏതെല്ലാം രാജ്യങ്ങളില്‍ ഈ സൗകര്യം കമ്പനി അവതരിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല.

ടുടന്‍ഖാമുന്റെ ശവകുടീരത്തിലെത്തിയ ഹൊവാര്‍ഡിന് ഗൂഗിള്‍ അഭിവാദ്യം!


ചരിത്രം പഠിച്ചവര്‍ കേട്ടിട്ടുണ്ടാകും ഈജിപ്തിലെ മമ്മികളെ കുറിച്ചും ടുടന്‍ഖാമുന്‍ ശവകുടീരത്തെക്കുറിച്ചുമെല്ലാം. ഫറവോ ആയിരുന്ന ബാലനായ ടുടന്‍ഖാമുന്റെ ശവകുടീരം കണ്ടെത്തിയ ബ്രിട്ടീഷ് പുരാവസ്തുഗവേഷകനായ ഹൊവാര്‍ഡ് കാര്‍ട്ടറിന്റെ 138മത്തെ പിറന്നാള്‍ ദിനത്തില്‍ ഈ ഓര്‍മ്മയാണ് ഗൂഗിള്‍ ഡൂഡില്‍ പങ്കുവെക്കുന്നത്.
കൗമാരത്തിലേ മരണമടഞ്ഞ ടുടന്‍ഖാമുന്റെ ജീവിതം 3300 വര്‍ഷത്തോളം വെളിച്ചത്തുവന്നിരുന്നില്ല. പിന്നീട് അതിന് കാരണമായതോ 1922ല്‍ ഹൊവാര്‍ഡും ജോര്‍ജ്ജ് ഹെര്‍ബര്‍ട്ടും ചേര്‍ന്ന് കണ്ടെത്തിയ ശവകുടീരമായിരുന്നു.
1874 മെയ് 9ന് ലണ്ടനിലാണ് ഹൊവാര്‍ഡ് കാര്‍ട്ടര്‍ ജനിച്ചത്. കാര്‍ട്ടറിന്റെ സാഹസിക ജീവിതത്തെക്കുറിച്ച് ധാരാളം സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. 1939 മാര്‍ച്ച് 2ന് തന്റെ 64മത്തെ വയസ്സില്‍ ലണ്ടനില്‍ വെച്ച് കാര്‍ട്ടര്‍ അന്തരിച്ചു. കാന്‍സറായിരുന്നു മരണകാരണം.

അറിയൂ ഈ ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനുകളെ



ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമിനെക്കുറിച്ച് അറിയുമല്ലോ? ഇന്‍സ്റ്റാഗ്രാമിനെ പോലെ വ്യത്യസ്ത ഫോട്ടോ എഡിറ്റിംഗ് കഴിവുകളുള്ള ധാരാളം ആപ്ലിക്കേഷനുകളുണ്ട് ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍. ഇതില്‍ പേരുകേട്ട ചില ആപ്ലിക്കഷനുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇവയില്‍ ചിലത് സൗജന്യവും മറ്റ് ചിലത് പെയ്ഡ് ആപ്ലിക്കേഷനുകളുമാണ്.
സ്‌നാപ് സ്പീഡ് : ഏകദേശം 262 രൂപ
ഐഒഎസ് അധിഷ്ഠിത ഉത്പന്നങ്ങളായ ഐഫോണ്‍, ഐപാഡ് എന്നിവയില്‍ ലഭിക്കുന്ന ആപ്ലിക്കേഷനാണ് സ്‌നാപ് സ്പീഡ്. മികച്ച പിക്ചര്‍ ക്വാളിറ്റി നല്‍കാനാകുന്ന ഓട്ടോമാറ്റിക്ക് അഡ്ജസ്റ്റ് സൗകര്യമുള്ള ഇതില്‍ ബ്രൈറ്റ്‌നസ്, കോണ്ട്രാസ്റ്റ്, വെറ്റ് ബാലന്‍സ് എന്നീ വിവിധ ഇമേജ് സെറ്റിംഗ്‌സുകള്‍ ഉണ്ട്.
ഫ്രെയിം മാജിക് : ഏകദേശം 52 രൂപ
ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് വ്യത്യസ്തമായ വിവിധ ഫ്രെയിമുകളെ പരിചയപ്പെടുത്തുന്ന ആപ്ലിക്കേഷനാണ് ഫ്രെയിം മാജിക്. ഒരൊറ്റ ഫ്രെയിം ഫോട്ടോഗ്രാഫില്‍ തന്നെ ഒന്നിലേറെ ചിത്രങ്ങള്‍ സംയോജിപ്പിക്കാനും ഇതില്‍ സാധിക്കും. ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയിലേക്ക് ചിത്രങ്ങള്‍ ഈ ആപ്ലിക്കേഷനില്‍ നിന്ന് നേരിട്ട് അപ്‌ലോഡ് ചെയ്യാനും സാധിക്കും. ഐഒഎസ് പ്ലാറ്റ്‌ഫോമിലാണ് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകുക.
പിക്‌സ്ആര്‍ട്-ഫോട്ടോ സ്റ്റുഡിയോ – സൗജന്യം
എല്ലാതരം ഫോട്ടോഎഡിറ്റിംഗ് ആവശ്യങ്ങള്‍ക്കുമിണങ്ങുന്ന ഈ ആപ്ലിക്കേഷന്റെ മറ്റൊരു പ്രധാന സവിശേഷത വിവിധ ഇമേജ് ഇഫക്റ്റുകളാണ്. എച്ച്ഡിആര്‍, ഫാറ്റല്‍, പെന്‍സില്‍, ഹോള്‍ഗാര്‍ട്, വാട്ടര്‍കളര്‍, സ്‌കെച്ചര്‍, കോണ്ടോര്‍സ്, കോമിക് തുടങ്ങി വ്യത്യസ്തമായ ഇഫക്റ്റുകളാണ് ആപ്ലിക്കേഷന്‍ നല്‍കുന്നത്. ഫെയ്‌സ്ബുക്ക്, ഫഌക്കര്‍, പിക്കാസ മറ്റ് ചില സൈറ്റുകളിലേക്കും ഈ ആപ്ലിക്കേഷനിലൂടെ ഫോട്ടോ അപ്‌ലോഡ് ചെയ്യാനാകും. ആന്‍ഡ്രോയിഡില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാം.
കളര്‍ സ്പ്ലാഷ് ഫോട്ടോ- ഏകദേശം 52 രൂപ (ആന്‍ഡ്രോയിഡില്‍ സൗജന്യം)
ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ കാണുന്ന ആപ്ലിക്കേഷനാണ് കളര്‍ സ്പ്ലാഷ് ഫോട്ടോ. എന്നാല്‍ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ പെയ്ഡ് ആപ്ലിക്കേഷനാണിത്. അതേ സമയം ആന്‍ഡ്രോയിഡില്‍ ഇത് സൗജന്യമാണ്.
ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിന് ഇടയിലെവിടെയെങ്കിലും ഒരു ചുവപ്പോ, മഞ്ഞയോ അങ്ങനെ എന്തെങ്കിലും നിറം വരുന്ന ചിത്രങ്ങളെ നിങ്ങള്‍ക്കെത്രമാത്രം ഇഷ്ടമാണ്. എല്ലാത്തില്‍ നിന്നും വ്യത്യസ്തമല്ലേ ആ ചിത്രങ്ങള്‍. കളര്‍ സ്പ്ലാഷ് ഫോട്ടോ ആപ്ലിക്കേഷനിലൂടെ ഈ വ്യത്യസ്തത നിങ്ങള്‍ക്കും ആസ്വദിക്കാം.
അഡോബി ഫോട്ടോഷോപ്പ് എക്‌സ്പ്രസ്- സൗജന്യം
ഫോട്ടോ എഡിറ്റിംഗില്‍ അഡോബിയുടെ ഫോട്ടോഷോപ്പ് സോഫ്റ്റ്‌വെയറിനത്ര പ്രശസ്തി ഇത് വരെ മറ്റൊരു ആപ്ലിക്കേഷനും കൊണ്ടുപോയിട്ടില്ല എന്ന് നിസ്സംശയം പറയാം. ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ഈ ആപ്ലിക്കേഷന്‍ സൗജന്യമാണ്. ഫോട്ടോ എഡിറ്റിംഗില്‍ ആവശ്യമായ കോണ്ട്രാസ്റ്റ്, ബ്രൈറ്റ്‌നസ് ഉള്‍പ്പടെയുള്ള വിവിധ ലെവലുകളും ഇമേജ് ഇഫക്റ്റുകളും മൊബൈല്‍ പ്ലാറ്റ്‌ഫോമിലും അഡോബി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡിപ്റ്റിക്- ഏകദേശം 52 രൂപ
ഈ ആപ്ലിക്കേഷനുപയോഗിച്ച് ഒരൊറ്റ ലേഔട്ടില്‍ അഞ്ച് ചിത്രങ്ങള്‍ വരെ ചേര്‍ക്കാനാകും. 52 വ്യത്യസ്തമായ ലേ ഔട്ടുകളാണ് ഈ ആപ്ലിക്കേഷന്‍ നല്‍കുന്നത്. ബോര്‍ഡര്‍ കളര്‍ ക്രമീകരിക്കാനും ഫ്രെയിമിന്റെ അകലം ക്രമീകരിക്കാനും ഈ ആപ്ലിക്കേഷനില്‍ എളുപ്പമാണ്. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഈ ആപ്ലിക്കേഷന്‍ ലഭിക്കും.
ബീഫങ്കി ഫോട്ടോ എഡിറ്റര്‍ – ഏകദേശം 210 രൂപ
ലോമോആര്‍ട്, ക്രോസ് പ്രോസസ്, റെട്രോ, വ്യൂഫൈന്‍ഡര്‍, പോപ് ആര്‍ട്, വൈബ്രന്‍സ് ഇഫക്റ്റുകള്‍ ഈ ആപ്ലിക്കേഷനില്‍ കാണാനാകും. ആന്‍ഡ്രോയിഡിലാണ് ഈ ആപ്ലിക്കേഷനുള്ളത്. ഫോട്ടോകളെ ക്രോപ്, റൊട്ടേറ്റ് എന്നിവ ചെയ്യാനുള്ള ടൂളുകളും ആപ്ലിക്കേഷനിലുണ്ട്. ഫെയ്‌സ്ബുക്ക്, ഫഌക്കര്‍ എന്നിവയില്‍ ഫോട്ടോസ് അപ്‌ലോഡ് ചെയ്യാനും ഇതില്‍ സാധിക്കും.
പിക്‌സലര്‍-ഒ-മാറ്റിക്- സൗജന്യം
ഫില്‍റ്ററുകള്‍, ഇഫക്റ്റുകള്‍, ഫ്രെയിമുകള്‍ തുടങ്ങിയവയെ സംയോജിപ്പിച്ച് ചിത്രത്തെ ആകര്‍ഷകമാക്കുകയാണ് ഈ ആപ്ലിക്കേഷന്‍. ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ സൗജന്യമാണ് പിക്‌സലര്‍-ഒ-മാറ്റിക്. പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യാനും ഇതില്‍ കഴിയും.
സ്ലോ ഷട്ടര്‍ ക്യാം- ഏകദേശം 104 രൂപ
ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ ലഭിക്കുന്ന ആപ്ലിക്കേഷനില്‍ ഓട്ടോമാറ്റിക്, മാന്വല്‍, ലൈറ്റ് ട്രയല്‍ എന്നീ മൂന്ന് ഷൂട്ടിംഗ് മോഡുകള്‍ ഇതിലുണ്ട്. ഓട്ടോമാറ്റിക്ക് മോഡ് ഉപയോഗിച്ച് പ്രേത ചിത്രങ്ങള്‍ രൂപപ്പെടുത്തിയെടുക്കാം അല്ലെങ്കില്‍ ചിത്രം ബ്ലര്‍ ആക്കിയെടുക്കാം അങ്ങനെ ക്യാമറ സൂത്രങ്ങളെല്ലാം സ്ലോ ഷട്ടര്‍ ക്യാം ആപ്ലിക്കേഷനില്‍ എടുക്കാനാകും. ഐഒഎസ് പ്ലാറ്റ്‌ഫോമിലാണ് ഇത് ഡൗണ്‍ലോഡ് ചെയ്യാനാകുക.

Friday, May 11, 2012

‘ഐഷ’ പാവങ്ങളുടെ സിരി


‘ഐഷ’  പാവങ്ങളുടെ  സിരി
ഐ ഫോണ്‍ 4എസ് ഉപഭോക്താക്കളുടെ നല്ല കൂട്ടുകാരനാണ് ‘സിരി’( സ്പീച്ച് ഇന്‍റര്‍പ്രെറ്റേഷന്‍ ആന്‍ഡ് റെകഗ്നിഷന്‍ ഇന്‍റര്‍ഫേസ്). ഇന്‍റലിജന്‍റ് പേഴ്സനല്‍ അസിസ്റ്റന്‍റ് എന്ന ഗണത്തില്‍പെടുന്ന ഈ ആപ്ളിക്കേഷന്‍െറ ചില ഉപയോഗങ്ങളിതാ. ഭാര്യയെ വിളിക്കാന്‍ പറഞ്ഞാല്‍മതി കോണ്‍ടാക്ട് ലിസ്റ്റ് അരിച്ചുപെറുക്കി ‘വൈഫ്’ എന്ന പേരിലുള്ളയാളെ വിളിച്ചുകൊള്ളും. കുത്തിയിരുന്ന് മെസേജ് അയക്കാന്‍ മടിയാണെങ്കില്‍ സിരി ഓണ്‍ചെയ്ത് മെസേജ് പറഞ്ഞാല്‍ മതി ഫോണ്‍ അത് ടെക്സ്റ്റ് ആക്കിക്കൊള്ളും. ചുറ്റുവട്ടത്തുള്ള കടകള്‍, കാലാവസ്ഥ എന്നിങ്ങനെ രസകരവും ഉപയോഗപ്രദവുമായ നിരവധി ഗുണങ്ങളാണ് സിരിയെക്കൊണ്ടുള്ളത്. എന്നാല്‍, പറയുന്നത് വാക്കുകളിലേക്ക് മാറ്റി പ്രവര്‍ത്തിക്കുന്ന ‘സിരി’ ഉള്ള ഫോണ്‍ സ്വന്തമാക്കാന്‍ രൂപ 30,000ത്തിലധികമാണ് മുടക്കേണ്ടത്.
വില കുറവുള്ള ഫീച്ചര്‍ ഫോണുകളുമായി ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധേയ സാന്നിധ്യമായ മൈക്രോമാക്സ് ഇവിടെ ഒരു വിപണിസാധ്യത കണ്ടെത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സ്പീച്ച് ഹെഡ്സെറ്റ് അസിസ്റ്റന്‍റ് (ഐഷ) എന്ന, ‘സിരി’യുടെ ഗണത്തില്‍പെടുന്ന ആപ്ളിക്കേഷനാണ് കമ്പനി വികസിപ്പിച്ചെടുത്തത്. ഈ സോഫ്റ്റ്വെയര്‍ ഉള്‍ക്കൊള്ളിച്ച മൈക്രോമാക്സിന്‍െറ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍ എ 50 നിഞ്ജ അധികം വൈകാതെ ഇന്ത്യന്‍ വിപണിയിലെത്തും.
ഇന്ത്യന്‍ വിപണിയില്‍ ‘സിരി’ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാകും ‘ഐഷ’യെന്ന് മൈക്രോമാക്സ് അവകാശപ്പെടുന്നു. ഇന്‍റര്‍നെറ്റ് സൗകര്യത്തിനൊപ്പം ഗൂഗ്ള്‍ അക്കൗണ്ടും ഇതുപയോഗിക്കാന്‍ വേണം. കണക്ട്ചെയ്ത ശേഷം ഇന്‍ററാക്ടിവ് സ്ക്രീന്‍ ഉപയോഗിച്ച് കാലാവസ്ഥയെക്കുറിച്ച് അന്വേഷിക്കാം,ഗൂഗ്ളില്‍ സെര്‍ച് നടത്താം, ഫേസ്ബുക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ അപ്ഡേറ്റ് ചെയ്യാം...ഉപയോഗങ്ങളുടെ നിര നീളുകയാണ്. ഫോണ്‍വിളിക്കാനും മെസേജേ് അയക്കാനും ‘സിരിയെ’പോലെ ‘ഐഷക്കും’ കഴിയും.
650 മെഗാഹെര്‍ട്സ് പ്രൊസസര്‍ ആണ് നിഞ്ജയുടെ ആത്മാവ്. ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് ആണ് ഓപറേറ്റിങ് സിസ്റ്റം. നിഞ്ജയുടെ മറ്റു സവിശേഷതകള്‍: 3.1 ഇഞ്ച് കപാസിറ്റിവ് ടച് സ്ക്രീന്‍, 3ജി, വൈഫൈ, ജി.പി.ആര്‍.എസ്, ബ്ളൂടൂത്ത്, രണ്ട് മെഗാ പിക്സല്‍ കാമറ, ഗ്രാവിറ്റി സെന്‍സര്‍, 32 ജി.ബി വരെ എക്സ്പാന്‍ഡ്ചെയ്യാവുന്ന മെമ്മറി. 4,999 രൂപയാകും വില.

Thursday, May 10, 2012

ഗൂഗിള്‍ പ്ലേ



'ഇന്നു മുതല്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റും ഗൂഗിള്‍ മ്യൂസിക്കും ഗൂഗിള്‍ ഈബുക്ക്‌സ്‌റ്റോറും 'ഗൂഗിള്‍ പ്ലേ'യുടെ ഭാഗമായിരിക്കും'-ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗ് ചൊവ്വാഴ്ച്ച പ്രസ്താവിച്ചു. എന്നുവെച്ചാല്‍, ആന്‍ഡ്രോയിഡ് മാര്‍ക്കറ്റോ ഗൂഗിള്‍ മ്യൂസിക്കോ ഈബുക്ക്‌സ്‌റ്റോറോ ഉണ്ടാകില്ല. അവ ചരിത്രമാകുന്നു. പകരം പുതിയ ചരിത്രം രചിക്കാന്‍ ഗൂഗിള്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍ പ്ലേ.

വ്യത്യസ്തമായ മൂന്ന് ഓണ്‍ലൈന്‍് വിപണന സര്‍വീസുകളെ ഏകോപിപ്പിച്ച് പുതിയൊരു സര്‍വീസ് ആരംഭിക്കുകയാണ് ഗൂഗിള്‍. ഒരര്‍ഥത്തില്‍ ഇത് ആപ്പിളിന്റെ ഐട്യൂണ്‍സ് സ്റ്റോറിനുള്ള ഗൂഗിന്റെ മറുപടി എന്ന് വിശേഷിപ്പിക്കാം. ആപ്പിള്‍ ഐപാഡ് 3 അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതിന്റെ തലേന്നാണ്, ഗൂഗിള്‍ പുതിയ ഡിജിറ്റല്‍ സര്‍വീസ് രംഗത്തെത്തിച്ചിരിക്കുന്നത്.

ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കുമുള്ള ആപ്പ്‌സ് കണ്ടെത്താനും വാങ്ങാനും ഡൗണ്‍ലോഡ് ചെയ്യാനും ഇനി ഗൂഗിള്‍ പ്ലേ മതി. ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് ആപ്പ് ഇനി ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ആപ്പ് എന്നാകും അറിയപ്പെടുക. പുതിയ സര്‍വീസിന്റെ ഭാഗമായെങ്കിലും, മ്യൂസിക് സര്‍വീസ് യു.എസിന് മാത്രമുള്ളതായി തുടരും.

ഈബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും, ഹൈഡെഫിനിഷന്‍ വീഡോയോകളും സിനിമകളും കണ്ടെത്താനും ഒക്കെ ഗൂഗിള്‍ പ്ലേ സര്‍വീസ് തുണയ്‌ക്കെത്തും. ഒപ്പം ഗൂഗിളിന്റെ ക്ലൗഡ് സര്‍വീസിന്റെ ആനുകൂല്യം കൂടിയാകുമ്പോള്‍ ഉപയോക്താക്കളെ ഈ സര്‍വീസ് നിരാശപ്പെടുത്തില്ല, തീര്‍ച്ച.

ഒറ്റനോട്ടത്തില്‍ ഗൂഗിള്‍ പ്ലേ കൊണ്ട് സാധിക്കുന്നത് എന്തൊക്കെയെന്ന് ഗൂഗിള്‍ബ്ലോഗ് പറയുന്നത് ഇങ്ങനെ-

1. 20,000 ഗാനങ്ങള്‍ തികച്ചും സൗജന്യമായി നിങ്ങള്‍ക്ക് സൂക്ഷിച്ചുവെയ്ക്കാം, ഒപ്പം ലക്ഷക്കണക്കിന് പുതിയ ഗാനങ്ങള്‍ വാങ്ങാം.
2. നാലര ലക്ഷത്തിലേറെ ആന്‍ഡ്രോയിഡ് ആപ്പ്‌സും ഗെയിമുകളും ഡൗണ്‍ലോഡ് ചെയ്യാം.
3. ലോകത്തെ ഏറ്റവും വലിയ ഈബുക്ക് സെലക്ഷനിലൂടെ ബ്രൗസ് ചെയ്യാം.
4. നിങ്ങളുടെ ആയിരക്കണക്കിന് ഇഷ്ടസിനിമകള്‍ കാണാന്‍ അവസരം.


ചെറിയ പ്രലോഭനമല്ല ഗൂഗിള്‍ പ്ലേ മുന്നോട്ടു വെയ്ക്കുന്നത്, ഡിജിറ്റല്‍വിനോദത്തിനുള്ള നിങ്ങളുടെ തീര്‍ഥാടനകേന്ദ്രമായി മാറാനാണ് ഗൂഗിള്‍ പ്ലേ ലക്ഷ്യമിടുന്നതെന്ന് സാരം.

ഇതുവരെയും ആപ്പ് സ്റ്റോറുകളുടെ കാര്യത്തില്‍ ആപ്പിളിനെ കടത്തിവെട്ടാന്‍ ഗൂഗിളിന് സാധിച്ചിട്ടില്ല. ആപ്പിളിന്റെ സ്റ്റോറില്‍നിന്ന് 25 ബില്യണ്‍ ഡൗണ്‍ലോഡ് തികഞ്ഞത്കഴിഞ്ഞ ദിവസമാണ്. എന്നാല്‍, ഗൂഗിളിന്റെ സ്‌റ്റോറില്‍നിന്ന് 13 ബില്യണ്‍ ഡൗണ്‍ലോഡുകളാണ് ഇതുവരെ നടന്നതെന്ന് ഗൂഗിള്‍ പറയുന്നു.

ആപ്പ്‌സും മ്യൂസിക്കും വീഡിയോയും ഒക്കെയുള്ള പുതിയ സര്‍വീസ് ഉപയോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് ഗൂഗിളിന്റെ കണക്കുകൂട്ടല്‍.

ഫെയ്‌സ്ബുക്കിന്റെ ആപ് സെന്റര്‍ വരുന്നു



ആപ്പിളിന്റെ ആപ് സ്റ്റോറിന്റെയും ഗൂഗിള്‍ പ്ലേയുടെയും മാതൃകയില്‍ ഫെയ്‌സ്ബുക്കും ആപ്ലിക്കേഷന്‍ കേന്ദ്രം തുടങ്ങുന്നു. ഉപയോക്താക്കള്‍ക്ക് ഉന്നത നിലവാരമുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന 'ആപ് സെന്റര്‍' (App Center) തുടങ്ങുന്ന കാര്യം ബുധനാഴ്ച്ചയാണ് ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തിയത്. 

ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം (ഐഒഎസ്), ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് എന്നിവയിലും, വെബ്ബിലും പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളാകും ആപ് സെന്ററിലുണ്ടാവുക. വര്‍ധിച്ചു വരുന്ന മൊബൈല്‍ ഉപയോഗം, പരസ്യങ്ങള്‍ വഴിയുള്ള വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്ന തിരിച്ചറിവില്‍നിന്നാണ് ഫെയ്‌സ്ബുക്കിന്റെ ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. 

ഉള്ളടക്കത്തെയും പരസ്യങ്ങളെയും വ്യക്തമായി വേര്‍തിരിക്കത്തക്ക വിധമുള്ളതാകും ആപ്ലിക്കേഷനുകളെന്ന് ഫെയ്‌സ്ബുക്ക് പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റ് പറയുന്നു. ആപ് സെന്റര്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കകം രംഗത്തെത്തും.

'ഇനിഷ്യല്‍ പബ്ലിക്ക് ഓഫറിങി' (IPO) ലൂടെ 77 ബില്യണും 96 ബില്യണ്‍ ഡോളറിനും മധ്യേ മൂല്യമുള്ള കമ്പനിയായി മാറാന്‍ ഫെയ്‌സ്ബുക്ക് തയ്യാറെടുക്കുന്നതിനിടെയാണ്, പുതിയ വരുമാനം തേടി ആപ് സെന്റര്‍ കമ്പനി ആരംഭിക്കുന്നത്. 

സ്മാര്‍ട്ട്‌ഫോണ്‍ വഴിയുള്ള ഫെയ്‌സ്ബുക്ക് ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍, കമ്പനിയുടെ വരുമാനവളര്‍ച്ച മെല്ലെയാകുന്നത് നിക്ഷേപകര്‍ക്ക് ഉത്ക്കണ്ഠയുണ്ടാക്കുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണിലൂടെ ഫെയ്‌സ്ബുക്ക് വിളിക്കുമ്പോള്‍, പരിമിതമായ തോതിലേ പരസ്യങ്ങള്‍ കാട്ടാന്‍ ഫെയ്‌സ്ബുക്കിന് സാധിക്കുന്നുള്ളൂ. ആ പ്രശ്‌നം മറികടക്കാനുള്ള ശ്രമമാണ് ആപ് സെന്ററെന്ന് വിലയിരുത്തപ്പെടുന്നു. 

ഫെയ്‌സ്ബുക്കില്‍ ഉപയോക്താക്കള്‍ക്ക് നേരിട്ട് ആപ്ലിക്കേഷനുകള്‍ വില്‍ക്കാന്‍ സോഫ്ട്‌വേര്‍ ഡെവലപ്പര്‍മാര്‍ക്ക് ആദ്യമായി ആപ് സെന്റര്‍ അവസരമൊരുക്കും. കമ്പനിയുടെ പേമെന്റ് സംവിധാനമായ 'ഫെയ്‌സ്ബുക്ക് ക്രെഡിറ്റ്' (Facebook Credits) ഉപയോഗിച്ചാണ് ഉപഭോക്താക്കള്‍ക്ക് ആപ്ലിക്കേഷനുകള്‍ വാങ്ങാനാവുക. ആപ് വില്‍ക്കുമ്പോള്‍ അതിന്റെ 30 ശതമാനം ഫെയ്‌സ്ബുക്ക് ഈടാക്കുമെന്ന് കമ്പനി വക്താവ് മലോറീ ലൂസിച്ച് റോയിട്ടേഴ്‌സിനോട് പറഞ്ഞു. 

സോഷ്യല്‍ ഗെയിമുകള്‍ മുതല്‍ മ്യൂസിക് സര്‍വീസുകള്‍ വരെ നീളുന്ന ആപ്ലിക്കേഷനുകള്‍ ഫെയ്‌സ്ബുക്കില്‍ വളരെ ജനപ്രിയമാണ്. 90 കോടി അംഗങ്ങളുള്ള സൗഹൃദക്കൂട്ടായ്മയായി വളരാന്‍ ഫെയ്‌സ്ബുക്കിനായത് ഇത്തരം സോഷ്യല്‍ ആപ്ലിക്കേഷനുകളുകളുടെ സഹായത്തോടെയാണ്. 

കമ്പ്യൂട്ടറുകളിലും മൊബൈല്‍ ഫോണുകളിലും ഉപയോഗിക്കാന്‍ പറ്റുന്ന ആപ്ലിക്കേഷനുകള്‍ ആപ് സെന്ററിലുണ്ടാകുമെങ്കിലും, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ എന്നിവ വഴിയേ ഡൗണ്‍ലോഡ് ചെയ്യാനാകൂ. 

Wednesday, May 9, 2012

ഫോട്ടോഷെയറിങ് ആപ്ലിക്കേഷന്‍ ഫെയ്‌സ്ബുക്ക് സ്വന്തമാക്കുന്നു-വില നൂറുകോടി ഡോളര്‍




ഇന്‍സ്റ്റഗ്രാം എന്ന ഫോട്ടോഷെയറിങ് ആപ്പ്‌സ് കമ്പനിയെ നൂറുകോടി ഡോളര്‍ നല്‍കി സ്വന്തമാക്കുന്നതായി ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തി. മൊബൈല്‍ രംഗത്തെ ജനപ്രിയ ഫോട്ടോഷെയറിങ് ആപ്ലിക്കേഷനാണ് ഇന്‍സ്റ്റഗ്രാം.

രണ്ടുവര്‍ഷം തികഞ്ഞിട്ടില്ല ഇന്‍സ്റ്റഗ്രാം ആപ്പ് രംഗത്തെത്തിയിട്ട്. ഇതിനകം നൂറുകോടി ഫോട്ടോകള്‍ തങ്ങളുടെ സര്‍വീസില്‍ അപ്‌ലോഡ് ചെയ്തുകഴിഞ്ഞതായി ഇന്‍സ്റ്റഗ്രാം പറയുന്നു. എന്നാല്‍, കാര്യമായ വരുമാനമൊന്നുമില്ലാത്ത വെറുമൊരു ആപ്പ് നിര്‍മാതാവിനെ ഇത്രവലിയ തുക നല്‍കി ഫെയ്‌സ്ബുക്ക് സ്വന്തമാക്കുന്നത് പലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

മൈക്ക് ക്രീഗര്‍, കെവിന്‍ സിസ്‌ട്രോം എന്നീ യുവാക്കള്‍ ചേര്‍ന്ന് 2010 ഒക്ടോബറിലാണ് ഇന്‍സ്റ്റഗ്രാം ആപ്പ് (Instagram App) പുറത്തിറക്കിയത്. ഐഫോണ്‍ ആപ്പ് ആണ് ആദ്യം രൂപപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച ഇന്‍സ്റ്റഗ്രാമിന്റെ ആന്‍ഡ്രോയിഡ് ആപ്പ് പുറത്തിറക്കി. 

ഇന്‍സ്റ്റഗ്രാമിനെ ഒരു പ്രത്യേക ബ്രാന്‍ഡ് ആയി വികസിപ്പിക്കുന്നത് തുടരുമെന്ന് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. എന്നുവെച്ചാല്‍, ഫെയ്‌സ്ബുക്കിന്റെ പ്രതിയോഗികളായ നെറ്റ്‌വര്‍ക്കുകളിലും ഈ ആപ്പ് ഉപയോഗിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനാകും.

സൗജന്യ ആപ്പ് ആണ് ഇന്‍സ്റ്റിഗ്രാം. അപ്‌ലോഡ് ചെയ്യുന്നതിനുമുമ്പ് ചിത്രങ്ങളുടെ കളര്‍ ബാലന്‍സ്, ദൃശ്യ സവിശേഷതകള്‍ തുടങ്ങിയവ ക്രമീകരിക്കാന്‍ സഹായിക്കുന്ന 17 ഫില്‍റ്ററുകള്‍ പ്രയോഗിക്കാന്‍ ഈ ആപ്പ് അവസരമൊരുക്കുന്നു.


30 മില്യണ്‍ യൂസര്‍മാര്‍ ഈ ആപ്പ് ഉപയോഗിച്ച് ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുന്നതായി ഇന്‍സ്റ്റഗ്രാം പറയുന്നു. ഒരോ ദിവസവും അഞ്ച് മില്യണ്‍ ചിത്രങ്ങള്‍ വീതം ഈ ആപ്പ് വഴി അപ്‌ലോഡ് ചെയ്യപ്പെടുന്നു.

മൈക്ക് ക്രീഗര്‍, കെവിന്‍ സിസ്‌ട്രോം -ഇന്‍സ്റ്റഗ്രാം സ്ഥാപകര്‍


'ഇന്‍സ്റ്റിഗ്രാം നല്‍കുന്ന അനുഭവത്തില്‍ പ്രധാനപ്പെട്ടതാണ് അത് ഫെയ്‌സ്ബുക്കിനപ്പുറം മറ്റ് സര്‍വീസുകളുമായും കണക്ട് ചെയ്യപ്പെട്ടിരിക്കുന്നു എന്നത്'-തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മാര്‍ക് സുക്കര്‍ബര്‍ഗ് എഴുതി.

മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും പോസ്റ്റ് ചെയ്യാമെന്ന ഇന്‍സ്റ്റിഗ്രാമിന്റെ ഫീച്ചര്‍ നിലനിര്‍ത്താനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് സുക്കര്‍ബര്‍ഗ് പറയുന്നു. 'ഇത്രയധികം യൂസര്‍മാരുള്ള ഒരു ഉത്പന്നത്തെയും കമ്പനിയെയും ഞങ്ങള്‍ ഏറ്റെടുക്കുന്നത് ആദ്യമായാണ്. അതിനാല്‍, ഫെയ്‌സ്ബുക്കിനെ സംബന്ധിച്ചിടത്തോളം ഇതൊരു നാഴിക്കക്കല്ലാണ്'.

ഓണ്‍ലൈന്‍ ലോകത്ത് ആപ്പ്‌സ് വിപണി നേടിക്കൊണ്ടിരിക്കുന്ന വളര്‍ച്ചയുടെയും സ്വീകാര്യതയുടെയും തെളിവായി, ഫെയ്‌സ്ബുക്കിന്റെ പുതിയ നീക്കത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് മൊബൈല്‍ ഉപകരണങ്ങളിലാണ് യഥാര്‍ഥ ഭാവി എന്നതിന്റെ സൂചനകൂടിയാകുന്നു ഇത്. 

മൂന്ന് വ്യത്യസ്ത പതിപ്പുകളോടെ വിന്‍ഡോസ് 8




വിന്‍ഡോസ് 7 ന് ആറ് പതിപ്പുകള്‍ ഉണ്ടായിരുന്നെങ്കില്‍, അതിന്റെ പിന്‍ഗാമിയായ വിന്‍ഡോസ് 8 ന് മൂന്ന് പതിപ്പാകും ഉണ്ടാവുകയെന്ന് മൈക്രോസോഫ്ട് വെളിപ്പെടുത്തി. പരമ്പരാഗത ഡെസ്‌ക്‌ടോപ്പിനും ടച്ച്‌സ്‌ക്രീനിനും പാകത്തില്‍ ഇരട്ടമുഖത്തോടെ പുറത്തിറങ്ങുന്ന പുതിയ ഒഎസിന്, മൂന്ന് പതിപ്പാകും പ്രധാനമായും ഉണ്ടാവുകയെന്ന്വിന്‍ഡോസ് ബ്ലോഗിലാണ് മൈക്രോസോഫ്ട് പ്രസ്താവിച്ചത്.

ഹോം പിസികള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കുമായി 'വിന്‍ഡോസ് 8' (Windows 8), പ്രൊഫഷണലുകളെയും മറ്റ് സാങ്കേതിക വിദഗ്ധരെയും ലാക്കാക്കി 'വിന്‍ഡോസ് 8 പ്രോ'(Windows 8 Pro), കുറഞ്ഞ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന, ആം പ്രൊസസറുകള്‍ ഉപയോഗിക്കുന്ന ടാബ്‌ലറ്റുകള്‍ക്കും ഭാരംകുറഞ്ഞ അള്‍ട്രോബുക്കുമായി 'വിന്‍ഡോസ് ആര്‍ടി' (Windows RT). വിന്‍ഡോസ് കുടുംബത്തിലെ നവാഗത അംഗമാണ് 'വിന്‍ഡോസ് ആര്‍ടി'.

വിന്‍ഡോസ് 95 ഒഎസിന് ശേഷം, ഏറ്റവും നിര്‍ണായക മാറ്റമാണ് വിന്‍ഡോസ് 8 ഓടെ വരുത്തിയിരിക്കുന്നതെന്ന് മൈക്രോസോഫ്ട് പറയുന്നു. ടാബ്‌ലറ്റുകള്‍ പോലുള്ള മൊബൈല്‍ ഉപകരണങ്ങൡലേക്കുകൂടി വിന്‍ഡോസ് എത്തുന്നു എന്നതാണത്. ക്വാല്‍കോം, മോട്ടറോള, എന്‍വിഡിയ തുടങ്ങിയവ നിര്‍മിക്കുന്ന ടാബ്‌ലറ്റ് ചിപ്പുകളിലും വിന്‍ഡോസ് പ്രവര്‍ത്തിക്കും.

ടച്ച് സ്‌ക്രീനുകളെ ഉദ്ദേശിച്ചുള്ളതാണ് വിന്‍ഡോസ് ആര്‍ടി എന്നതിനാല്‍, അതിനൊപ്പം ടച്ച്‌സ്‌ക്രീനിനായി പാകപ്പെടുത്തിയ മൈക്രോസോഫ്ട് വേഡ്, എക്‌സല്‍, പവര്‍പോയന്റ്, വന്‍നോട്ട് (OneNote) എന്നിവയുമുണ്ടാകും.

ആപ്ലിക്കേഷനുകളുടെ (Apps) കാര്യത്തില്‍ വിന്‍ഡോസ് ആര്‍ടി ശ്രദ്ധകേന്ദ്രീകരിക്കുക പുതിയ'വിന്‍ഡോസ് റണ്‍ടൈമില്‍' (WinRT) ആയിരിക്കുമെന്ന് മൈക്രോസോഫ്ട് പറയുന്നു. ക്ലൗഡ് അധിഷ്ഠിതമായ, ടച്ച്‌സ്‌ക്രീനിന് ചേര്‍ന്ന, വെബ്ബ് കണക്ട് ചെയ്തിട്ടുള്ള, പുതിയ തലമുറയില്‍പെട്ട ആപ്ലിക്കേഷനുകള്‍ക്കുള്ള അടിത്തറയായി കഴിഞ്ഞ സപ്തംബറിലാണ് ണശിഞഠ നിലവില്‍ വരുന്നകാര്യം കമ്പനി പ്രഖ്യാപിച്ചത്.

ഇതോടെ, ആപ്പിളിന്റെ 'ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റ'(iOS)ത്തിനോടും, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഒഎസിനോടും മത്സരിക്കാന്‍ വിന്‍ഡോസിന് കഴയും - കുറഞ്ഞപക്ഷം ടാബ്‌ലറ്റുകളുടെ രംഗത്തെങ്കിലും.

സ്റ്റാര്‍ട്ടര്‍, ഹോം ബേസിക്, ഹോം പ്രീമിയം, പ്രൊഫഷണല്‍, അള്‍ട്ടിമേറ്റ്, എന്റര്‍പ്രൈസ് -എന്നിങ്ങനെ ആറ് വ്യത്യസ്ത പതിപ്പുകളാണ് വിന്‍ഡോസ് 7 നുണ്ടായിരുന്നത്. വിന്‍ഡോസ് 8 ന് പതിപ്പുകള്‍ കുറവാണെങ്കിലും, ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റാന്‍ കൂടുതല്‍ സാധ്യത അതിനുണ്ടെന്ന് മൈക്രോസോഫ്ട് പറഞ്ഞു. 'പല ഉപഭോക്താക്കള്‍ക്കും വിന്‍ഡോസ് 8 ആയിരിക്കും അനുയോജ്യം'-ബ്ലോഗ് പോസ്റ്റില്‍ മൈക്രോസോഫ്ടിലെ ബ്രാന്‍ഡന്‍ ലിബ്ലാന്‍ക് എഴുതി.

മറ്റ് ഒട്ടേറെ സവിശേഷതകള്‍ക്കൊപ്പം, 'വിന്‍ഡോസ് എക്‌സ്‌പ്ലോററിന്റെ പരിഷ്‌ക്കരിച്ച വകഭേദം, ടാസ്‌ക് മാനേജര്‍, കൂടുതല്‍ മികച്ച മള്‍ട്ടി-മോണിറ്റര്‍ പിന്തുണ, ഒരു ഭാഷയില്‍നിന്ന് മറ്റൊരു ഭാഷയിലേക്ക് അനായാസം മാറാനുള്ള അവസരം' എന്നിവയൊക്കെ വിന്‍ഡോസ് 8 ന്റെ ഭാഗമാണ്.

ബിസിനസ് രംഗത്തുള്ളവര്‍ക്കായി 'വിന്‍ഡോസ് 8 എന്റര്‍പ്രൈസ്' (Windows 8 Enterprise) എന്നൊരു വകഭേദം കൂടിയുണ്ടാകുമെന്ന് വിന്‍ഡോസ് ബ്ലോഗിന്റെ അവസാനം ചേര്‍ത്തിരിക്കുന്ന കുറിപ്പില്‍ പറയുന്നു.

വിന്‍ഡോസ് 8 ന്റെ പ്രിവ്യൂ (ബീറ്റ) പതിപ്പ് മാര്‍ച്ച് ഒന്നിനാണ് ഇറങ്ങിയത്. പുറത്തിറങ്ങി ഒറ്റ ദിവസംകൊണ്ട് പത്തുലക്ഷം തവണയാണ് അത് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്.