'ഇന്നു മുതല്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റും ഗൂഗിള്‍ മ്യൂസിക്കും ഗൂഗിള്‍ ഈബുക്ക്‌സ്‌റ്റോറും 'ഗൂഗിള്‍ പ്ലേ'യുടെ ഭാഗമായിരിക്കും'-ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗ് ചൊവ്വാഴ്ച്ച പ്രസ്താവിച്ചു. എന്നുവെച്ചാല്‍, ആന്‍ഡ്രോയിഡ് മാര്‍ക്കറ്റോ ഗൂഗിള്‍ മ്യൂസിക്കോ ഈബുക്ക്‌സ്‌റ്റോറോ ഉണ്ടാകില്ല. അവ ചരിത്രമാകുന്നു. പകരം പുതിയ ചരിത്രം രചിക്കാന്‍ ഗൂഗിള്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍ പ്ലേ.
വ്യത്യസ്തമായ മൂന്ന് ഓണ്‍ലൈന്‍് വിപണന സര്‍വീസുകളെ ഏകോപിപ്പിച്ച് പുതിയൊരു സര്‍വീസ് ആരംഭിക്കുകയാണ് ഗൂഗിള്‍. ഒരര്‍ഥത്തില്‍ ഇത് ആപ്പിളിന്റെ ഐട്യൂണ്‍സ് സ്റ്റോറിനുള്ള ഗൂഗിന്റെ മറുപടി എന്ന് വിശേഷിപ്പിക്കാം. ആപ്പിള്‍ ഐപാഡ് 3 അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതിന്റെ തലേന്നാണ്, ഗൂഗിള്‍ പുതിയ ഡിജിറ്റല്‍ സര്‍വീസ് രംഗത്തെത്തിച്ചിരിക്കുന്നത്.
ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കുമുള്ള ആപ്പ്‌സ് കണ്ടെത്താനും വാങ്ങാനും ഡൗണ്‍ലോഡ് ചെയ്യാനും ഇനി ഗൂഗിള്‍ പ്ലേ മതി. ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് ആപ്പ് ഇനി ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ആപ്പ് എന്നാകും അറിയപ്പെടുക. പുതിയ സര്‍വീസിന്റെ ഭാഗമായെങ്കിലും, മ്യൂസിക് സര്‍വീസ് യു.എസിന് മാത്രമുള്ളതായി തുടരും.
ഈബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും, ഹൈഡെഫിനിഷന്‍ വീഡോയോകളും സിനിമകളും കണ്ടെത്താനും ഒക്കെ ഗൂഗിള്‍ പ്ലേ സര്‍വീസ് തുണയ്‌ക്കെത്തും. ഒപ്പം ഗൂഗിളിന്റെ ക്ലൗഡ് സര്‍വീസിന്റെ ആനുകൂല്യം കൂടിയാകുമ്പോള്‍ ഉപയോക്താക്കളെ ഈ സര്‍വീസ് നിരാശപ്പെടുത്തില്ല, തീര്‍ച്ച.
ഒറ്റനോട്ടത്തില്‍ ഗൂഗിള്‍ പ്ലേ കൊണ്ട് സാധിക്കുന്നത് എന്തൊക്കെയെന്ന് ഗൂഗിള്‍ബ്ലോഗ് പറയുന്നത് ഇങ്ങനെ-
1. 20,000 ഗാനങ്ങള്‍ തികച്ചും സൗജന്യമായി നിങ്ങള്‍ക്ക് സൂക്ഷിച്ചുവെയ്ക്കാം, ഒപ്പം ലക്ഷക്കണക്കിന് പുതിയ ഗാനങ്ങള്‍ വാങ്ങാം.
2. നാലര ലക്ഷത്തിലേറെ ആന്‍ഡ്രോയിഡ് ആപ്പ്‌സും ഗെയിമുകളും ഡൗണ്‍ലോഡ് ചെയ്യാം.
3. ലോകത്തെ ഏറ്റവും വലിയ ഈബുക്ക് സെലക്ഷനിലൂടെ ബ്രൗസ് ചെയ്യാം.
4. നിങ്ങളുടെ ആയിരക്കണക്കിന് ഇഷ്ടസിനിമകള്‍ കാണാന്‍ അവസരം.
ചെറിയ പ്രലോഭനമല്ല ഗൂഗിള്‍ പ്ലേ മുന്നോട്ടു വെയ്ക്കുന്നത്, ഡിജിറ്റല്‍വിനോദത്തിനുള്ള നിങ്ങളുടെ തീര്‍ഥാടനകേന്ദ്രമായി മാറാനാണ് ഗൂഗിള്‍ പ്ലേ ലക്ഷ്യമിടുന്നതെന്ന് സാരം.
ഇതുവരെയും ആപ്പ് സ്റ്റോറുകളുടെ കാര്യത്തില്‍ ആപ്പിളിനെ കടത്തിവെട്ടാന്‍ ഗൂഗിളിന് സാധിച്ചിട്ടില്ല. ആപ്പിളിന്റെ സ്റ്റോറില്‍നിന്ന് 25 ബില്യണ്‍ ഡൗണ്‍ലോഡ് തികഞ്ഞത്കഴിഞ്ഞ ദിവസമാണ്. എന്നാല്‍, ഗൂഗിളിന്റെ സ്‌റ്റോറില്‍നിന്ന് 13 ബില്യണ്‍ ഡൗണ്‍ലോഡുകളാണ് ഇതുവരെ നടന്നതെന്ന് ഗൂഗിള്‍ പറയുന്നു.
ആപ്പ്‌സും മ്യൂസിക്കും വീഡിയോയും ഒക്കെയുള്ള പുതിയ സര്‍വീസ് ഉപയോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് ഗൂഗിളിന്റെ കണക്കുകൂട്ടല്‍.
No comments:
Post a Comment