ഇന്‍സ്റ്റഗ്രാം എന്ന ഫോട്ടോഷെയറിങ് ആപ്പ്‌സ് കമ്പനിയെ നൂറുകോടി ഡോളര്‍ നല്‍കി സ്വന്തമാക്കുന്നതായി ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തി. മൊബൈല്‍ രംഗത്തെ ജനപ്രിയ ഫോട്ടോഷെയറിങ് ആപ്ലിക്കേഷനാണ് ഇന്‍സ്റ്റഗ്രാം.
രണ്ടുവര്‍ഷം തികഞ്ഞിട്ടില്ല ഇന്‍സ്റ്റഗ്രാം ആപ്പ് രംഗത്തെത്തിയിട്ട്. ഇതിനകം നൂറുകോടി ഫോട്ടോകള്‍ തങ്ങളുടെ സര്‍വീസില്‍ അപ്‌ലോഡ് ചെയ്തുകഴിഞ്ഞതായി ഇന്‍സ്റ്റഗ്രാം പറയുന്നു. എന്നാല്‍, കാര്യമായ വരുമാനമൊന്നുമില്ലാത്ത വെറുമൊരു ആപ്പ് നിര്‍മാതാവിനെ ഇത്രവലിയ തുക നല്‍കി ഫെയ്‌സ്ബുക്ക് സ്വന്തമാക്കുന്നത് പലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
മൈക്ക് ക്രീഗര്‍, കെവിന്‍ സിസ്‌ട്രോം എന്നീ യുവാക്കള്‍ ചേര്‍ന്ന് 2010 ഒക്ടോബറിലാണ് ഇന്‍സ്റ്റഗ്രാം ആപ്പ് (Instagram App) പുറത്തിറക്കിയത്. ഐഫോണ്‍ ആപ്പ് ആണ് ആദ്യം രൂപപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച ഇന്‍സ്റ്റഗ്രാമിന്റെ ആന്‍ഡ്രോയിഡ് ആപ്പ് പുറത്തിറക്കി.
ഇന്‍സ്റ്റഗ്രാമിനെ ഒരു പ്രത്യേക ബ്രാന്‍ഡ് ആയി വികസിപ്പിക്കുന്നത് തുടരുമെന്ന് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. എന്നുവെച്ചാല്‍, ഫെയ്‌സ്ബുക്കിന്റെ പ്രതിയോഗികളായ നെറ്റ്‌വര്‍ക്കുകളിലും ഈ ആപ്പ് ഉപയോഗിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനാകും.
സൗജന്യ ആപ്പ് ആണ് ഇന്‍സ്റ്റിഗ്രാം. അപ്‌ലോഡ് ചെയ്യുന്നതിനുമുമ്പ് ചിത്രങ്ങളുടെ കളര്‍ ബാലന്‍സ്, ദൃശ്യ സവിശേഷതകള്‍ തുടങ്ങിയവ ക്രമീകരിക്കാന്‍ സഹായിക്കുന്ന 17 ഫില്‍റ്ററുകള്‍ പ്രയോഗിക്കാന്‍ ഈ ആപ്പ് അവസരമൊരുക്കുന്നു.
30 മില്യണ്‍ യൂസര്‍മാര്‍ ഈ ആപ്പ് ഉപയോഗിച്ച് ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുന്നതായി ഇന്‍സ്റ്റഗ്രാം പറയുന്നു. ഒരോ ദിവസവും അഞ്ച് മില്യണ്‍ ചിത്രങ്ങള്‍ വീതം ഈ ആപ്പ് വഴി അപ്‌ലോഡ് ചെയ്യപ്പെടുന്നു.
| മൈക്ക് ക്രീഗര്‍, കെവിന്‍ സിസ്‌ട്രോം -ഇന്‍സ്റ്റഗ്രാം സ്ഥാപകര്‍ |
'ഇന്‍സ്റ്റിഗ്രാം നല്‍കുന്ന അനുഭവത്തില്‍ പ്രധാനപ്പെട്ടതാണ് അത് ഫെയ്‌സ്ബുക്കിനപ്പുറം മറ്റ് സര്‍വീസുകളുമായും കണക്ട് ചെയ്യപ്പെട്ടിരിക്കുന്നു എന്നത്'-തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മാര്‍ക് സുക്കര്‍ബര്‍ഗ് എഴുതി.
മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും പോസ്റ്റ് ചെയ്യാമെന്ന ഇന്‍സ്റ്റിഗ്രാമിന്റെ ഫീച്ചര്‍ നിലനിര്‍ത്താനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് സുക്കര്‍ബര്‍ഗ് പറയുന്നു. 'ഇത്രയധികം യൂസര്‍മാരുള്ള ഒരു ഉത്പന്നത്തെയും കമ്പനിയെയും ഞങ്ങള്‍ ഏറ്റെടുക്കുന്നത് ആദ്യമായാണ്. അതിനാല്‍, ഫെയ്‌സ്ബുക്കിനെ സംബന്ധിച്ചിടത്തോളം ഇതൊരു നാഴിക്കക്കല്ലാണ്'.
ഓണ്‍ലൈന്‍ ലോകത്ത് ആപ്പ്‌സ് വിപണി നേടിക്കൊണ്ടിരിക്കുന്ന വളര്‍ച്ചയുടെയും സ്വീകാര്യതയുടെയും തെളിവായി, ഫെയ്‌സ്ബുക്കിന്റെ പുതിയ നീക്കത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് മൊബൈല്‍ ഉപകരണങ്ങളിലാണ് യഥാര്‍ഥ ഭാവി എന്നതിന്റെ സൂചനകൂടിയാകുന്നു ഇത്.
No comments:
Post a Comment