മൂവായിരം രൂപയില്‍ താഴെ വിലയില്‍ മ്യൂസിക്കും എഫ്.എം, ഇന്റര്‍നെറ്റ് തുടങ്ങിയ സൗകര്യങ്ങളുള്ള ടച്ച് സ്ക്രീന്‍ മൊബൈല്‍ മുതല്‍ ഏറ്റവും മികച്ച സ്മാര്‍ട്ട് ഫോണായ ഗ്യാലക്സി S II, ടാബ്ലറ്റ് ആയ ഗ്യാലക്സി ടാബ് എന്നിവ വരെ എല്ലാ ശ്രേണിയിലും, എല്ലാ വിലയിലും മികച്ച ഫോണുകള്‍ വിറ്റുകൊണ്ട് വിപ്ലവം സൃഷ്ടിക്കുന്നു അവര്‍. കുറഞ്ഞ വിലയിലും ടച്ച് സ്ക്രീന്‍, ആന്‍ഡ്രോയിഡ് സൗകര്യങ്ങള്‍ നല്‍കാന്‍ സാധിച്ചത് സാധാരണക്കാരുടെ ഇടയില്‍ അവയുടെ പ്രിയം വര്‍ധിപ്പിച്ചു. ആന്‍ഡ്രോയിഡ് ലളിതമായി അവതരിപ്പിച്ച് ജനപ്രിയമാക്കുന്നതില്‍ സാംസങ് വലിയ പങ്ക് വഹിച്ചു. കുറഞ്ഞ മോഡലുകളില്‍ മാത്രം ലഭ്യമായിരുന്ന ഡ്യുവല്‍ സിം സൗകര്യം ഉയര്‍ന്ന മോഡലുകളിലും പരീക്ഷിച്ചു വിജയം കണ്ടു.
ഗ്യാലക്സി, വേവ്, ചാംപ് എന്നിവ ഇപ്പോള്‍ സാംസങിന്റെ ജനപ്രിയ ശ്രേണികളാണ്. ആന്‍ഡ്രോയിഡ് സാധാരണക്കാരുടെ ഇടയിലെത്തിച്ചതിനു പുറമേ ഓരോ ബ്രാന്‍ഡുകള്‍ ഉണ്ടാക്കിയതും സാംസങിന്റെ വിജയമാണ്. മറ്റു കമ്പനികള്‍ ഓരോ മോഡലുമായി എത്തുമ്പോള്‍ സാംസങിന്റെ ഫോണുകള്‍ ഓരോ ബ്രാന്റിനു കീഴില്‍ എത്തുന്നു. നോക്കിയയുടെ ലുമിയ ഉള്‍പ്പടെ ചില കമ്പനികളുടെ ഏതാനും മോഡലുകള്‍ മാത്രം ബ്രാന്‍ഡില്‍ എത്തിയപ്പോള്‍ ഇവിടെ സാംസങിന്റെ ഗ്യലക്സി ഒരു മികച്ച ലോകോത്തര ബ്രാന്റായി മാറി.
ആപ്പിള്‍ ഐ ഫോണിനു ഘടകങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന ഇവര്‍ ഗ്യാലക്സി S II അവതരിപ്പിച്ചപ്പോള്‍ ആപ്പിളിനെ കടത്തി വെട്ടി മികച്ച സ്മാര്‍ട്ട് ഫോണായി തിരഞ്ഞെടുക്കപ്പെട്ടു. എന്നിട്ടും അടങ്ങിയിരിക്കാതെ ഇപ്പോള്‍ ഗ്യാലക്സി സീരീസില്‍ S III എന്ന അവതാരവുമായെത്തുന്നു.
[blurb:1:right]ആഗോള മാര്‍ക്കറ്റില്‍ ലോഞ്ച് ചെയ്തു കഴിഞ ഇവന്‍ ഇന്ത്യയില്‍ എതുന്നതും കാത്ത് കണ്ണുകള്‍ അനവധിയുണ്ട്. 4.8 ഇഞ്ച് super AMOLED display ആണിവന്റെ മുഖം. 1.4 ജിഗാഹേട്ട്സ് എക്സൈനോസ് ക്വാഡ് കോര്‍ പ്രോസസ്സറിനൊപ്പം ആന്‍ഡ്രോയിഡ് 4 ഐസ്ക്രീം സാന്‍ഡ്വിച്ച് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇവ രണ്ടും ആദ്യമായാണ് സാംസങ് ഉപയോഗിക്കുന്നത്. 16GB, 32GB മെമ്മറി വേരിയന്റുകള്‍ക്കൊപ്പം തന്നെ തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ 4ജി യിലും ലഭിക്കും. ഇന്ത്യയില്‍ ഭാരതി എയര്‍ടെല്‍4ജി സേവനങ്ങള്‍ നല്‍കിത്തുടങ്ങിയ സ്ഥിതിക്ക് ഇരുകമ്പനികളും ചേര്‍ന്ന് ഗ്യാലക്സി S III - എയര്‍ടെല്‍ 4G ഇന്ത്യന്‍ വിപണിയിലെത്തിക്കാനും സാധ്യതയുണ്ട്. 35000 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ഇവനു നല്‍കുമെന്ന് കരുതുന്ന ഏകദേശ വില.
വിശേഷഗുണങ്ങള്‍ ഒറ്റനോട്ടത്തില്‍: ഗ്യാലക്സി S III യുടെ വലുപ്പം 136.6x70.6x8.6 mm ഉം, തൂക്കം 133 ഗ്രാമും ആണ്. ടച്ച് സ്ക്രീന്‍ സ്മാര്‍ട്ട് ഫോണുകളുടെ സാധാരണ ഡിസൈന്‍ ആയ 'ബാര്‍' ഷേപ്പ് ആണ് ഈ മോഡലിനും സാംസങ് നല്‍കിയിരിക്കുന്നതു. കോണിങ്ങ് ഗൊറില്ല ഗ്ലാസ്സിനൊപ്പം മള്‍ട്ടി ടച്ച് സൗകര്യവും ഉണ്ട്. എല്‍.ഇ.ഡി ഫ്ലാഷോടു കൂടിയുള്ള ക്യാമറ 8.1 മെഗാപിക്സലാണ്. വീഡിയോ ഔട്ടും സെക്കന്ററി ക്യാമറയും ഉണ്ടെന്നത് എടുത്ത്പറയേണ്ട കാര്യമില്ലല്ലോ. സെക്കന്ററി ക്യാമറ 1.9 മെഗാപിക്സല്‍ ആണ്. ഹൈ ഡെഫനിഷന്‍ വീഡിയോ/ഇമേജ് റെക്കോഡിങ്ങ്, ടച്ച് ഫോക്കസ് എന്നിങ്ങനെ പ്രൈമറി ക്യാമറ മികച്ച സൗകര്യങ്ങള്‍ നല്‍കുന്നു. അതേപോലെ തന്നെ ഇന്റര്‍നെറ്റിനെ സംബന്ധിച്ചിടത്തോളം ഈ ശ്രേണിയിലെ സ്വാഭാവിക ഫീച്ചേഴ്സ് ആയ എഡ്ജ്, ജി.പി.ആര്‍.എസ് എന്നിവയും, 3ജി യും ഇവനുമുണ്ട്. കണക്ടിവിറ്റി നോക്കിയാല്‍ ബ്ലൂടൂത്ത്, വൈ-ഫൈ, യു.എസ്.ബി എന്നിവ ലഭ്യമാണ്. ബ്ലൂടൂത്ത് വേര്‍ഷന്‍ 4 ആണ് ലഭ്യമാക്കിയിരിക്കുന്നത്. അതോടൊപ്പം വൈ-ഫൈ ഹോട്ട് സ്പോട്ട് സൗകര്യവുമുണ്ട്. സ്വയം വൈ-ഫൈ സ്പോട്ടായി പ്രവര്‍ത്തിച്ച് സ്വന്തം ഇന്റര്‍നെറ്റ് സൗകര്യം വൈ-ഫൈയിലൂടെ മറ്റു ഫോണുകള്‍ക്കും നല്‍കാന്‍ ഇവനു കഴിയും. 1.4 ജിഗാഹേര്‍ട്ട്സ് പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന S III യില്‍ ഒരു പറ്റം സെന്‍സറുകള്‍ ഉണ്ട്; ആക്സിലറോമീറ്റര്‍, RGB സെന്‍സര്‍, പ്രോക്സിമിറ്റി, കോമ്പസ്സ്, ബാരോമീറ്റര്‍. ജി.പി.എസ്, റേഡിയോ, ജാവാ സേവനങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. നീല, വെള്ള നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാവും.
[blurb:2:left]മറ്റു വിശേഷങ്ങളിലേക്ക് കടന്നാല്‍ ആദ്യം ശ്രദ്ധിക്കുക വോയിസ് നാച്ചുറല്‍ ലാംഗ്വേജ് കമാന്റ് ആണ്. 'ഫോണിലൂടെ' മാത്രമല്ല, ഇനി 'ഫോണിനോടും' സംസാരിക്കാം. ക്യാമറ ഉപയോഗിക്കണമെങ്കില്‍ മൈക്ക് ആക്ടിവേറ്റ് ചെയ്ത് ഇംഗ്ലീഷില്‍ പറഞ്ഞുകൊടുത്താല്‍ ക്യാമറ റെഡി. ഇനി ഫോട്ടോ എടുക്കണമെങ്കിലോ, എവിടെയും ക്ലിക്ക് ചെയ്യണ്ട. 'ചീസ്' എന്ന് ഒന്നു പറഞ്ഞാല്‍ മാത്രം മതി ! ഇനി ഇന്നു കുട വേണോ എന്നു ചോദിച്ചാല്‍ കാലാവസ്ഥ പ്രവചനം മുന്നിലെത്തും! ക്വാഡ് കോര്‍ ഗ്രാഫിക്സ് പ്രോസസ്സറിന്റെ സാന്നിധ്യം ഗ്രാഫിക്സിന്റെ ധാരാളിത്തത്തിലേക്കെത്തിക്കുന്നു. മറ്റെന്ത് ജോലികള്‍ ചെയ്യുമ്പോഴും ഒരു ചെറിയ പോപ്പ് ബോക്സില്‍ നമ്മുടെ ആവശ്യാനുസരണം പോലെ വീഡിയോ കാണാമെന്നതും, അത് ഡ്രാഗ് ചെയ്ത് എവിടെ വേണമെങ്കില്‍ പ്ലേസ് ചെയ്യാമെന്നതും പോപ്പ് അപ്പ് പ്ലേ എന്ന ഫീച്ചര്‍ നല്‍കുന്ന സൗകര്യമാണ്. ക്യാമറ എത്തുന്നത് ബേസ്റ്റ് ഷോട്ട് ഫീച്ചറോടു കൂടിയാണ്. ഇരുപത് ഫോട്ടോകള്‍ ഒന്നിച്ചെടുക്കുവാനും, അതിലെ മികച്ചത് തിരഞ്ഞെടുത്ത് സേവ് ചെയ്യാനും ഇതു സഹായിക്കും. സെക്കന്ററി ക്യാമറയിലൂടെ സെറ്റ് ചെയ്തിരിക്കുന്ന സ്മാര്‍ട്ട് സ്റ്റേ ഐ ട്രാക്കിങ്ങ് സിസ്റ്റവും പുതിയതു തന്നെ. സ്ക്രീന്‍ ഓഫ് ആയ അവസ്ഥയില്‍ സ്ക്രീനിലേക്ക് അല്പനേരം നോക്കിയിരുന്നാല്‍ മതി, സ്ക്രീന്‍ ഓണ്‍ ആവും. അതുപോലെ ശ്രദ്ധ തിരിച്ചാല്‍ ഓഫ് ആവുകയും ചെയ്യും. ക്യാമറയില്‍ ഫോട്ടോ ക്ലിക്ക് ചെയ്താല്‍ അല്പനിമിഷം പോലും കാലതാമസമില്ലാതെ ഷട്ടര്‍ പ്രവര്‍ത്തിക്കുമെന്നത് ഒരു മികച്ച് ഗുണം തന്നെ. സ്മാര്‍ട്ട്ഫോണുകളിലെ ഏറ്റവും മികച്ച ക്യാമറ എന്ന വിശേഷണവും S III യുടെ ക്യാമറയ്ക്ക് സ്വന്തമായിക്കഴിഞ്ഞു. അതു പക്ഷേ എത്രത്തോളം വസ്തുനിഷ്ഠമാണെന്ന് അറിയുവാന്‍ കുറച്ചു കാലം കാത്തിരുന്നേ മതിയാകൂ. ഒരു മെസേജ് ടൈപ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മെസേജ് വേണ്ട, കോള്‍ തന്നെയാവാം എന്നു കരുതിയാല്‍ ഫോണ്‍ നേരേ മുഖത്തോടടുപ്പിക്കുക, കോള്‍ കണക്ട് ആവും. അതാണ് ഡയറ്ക്ട് കോള്‍. ടിവി ഔട്ടിനൊപ്പം ഇനി ഗെയിം കളിയും ടിവിയില്‍ കാണാനവും. മെമ്മറിയെ കുറിച്ചു പറയുമ്പോള്‍, 16 GB, 32 GB ഇന്‍ബില്‍റ്റ് മെമ്മറികളില്‍ ഫോണ്‍ ലഭ്യമാണ്. അതു കൂടാതെ 64 GB വരെ മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ധിപ്പിക്കാം. ഇന്‍ഫ്രാറെഡിനോട് സാമ്യമുള്ള മറ്റൊരു ഫീച്ചറാണ് എസ്.ബീം. രണ്ട് ഫോണുകള്‍ ചേര്‍ത്തു വയ്ക്കുമ്പോള്‍ ഓട്ടോമാറ്റിക് ആയി ഒരു വൈ-ഫൈ കണക്ഷന്‍ രൂപപ്പെട്ട്, ഒരു ടച്ച് കൊണ്ട് ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാനാവും.
ഡിസൈനിനെ കുറിച്ച് പറഞ്ഞാല്‍ ഗ്യാലക്സി ഏയ്സിനും ആപ്പിള്‍ ഐ ഫോണ്‍ 3 ക്കും ഒപ്പം നില്‍ക്കുന്നു. പിന്‍ഭാഗവും സിംപിളാക്കി മാറ്റിയപ്പോള്‍ ഇത്ര വിലയുള്ള ഒരു ഫോണ്‍ എന്ന അഹങ്കാരം ഒന്നും കാണിക്കാത്ത് അവസ്ഥ. 2100m ബാറ്ററി മികച്ച് ബാക്ക് അപ്പ് നല്‍കുന്നു. ഗ്യാലക്സി S II ബാറ്ററിയില്‍ അത്ര നല്ല പ്രകടനമല്ല നടത്തിയതെന്നിരിക്കെ, S III യില്‍ എത്തിയപ്പോള്‍ ആ കുറവ് സാംസങ് മറികടന്നു എന്നു വിശ്വസിക്കാം. 1.4 ജിഗാഹേട്ട്സ് പ്രോസസ്സസര്‍ എന്നുള്ളത് പോരയെന്നും 2 ജിഗാഹേട്ട്സ് പ്രോസസ്സസര്‍ വേണ്ടിയിരുന്നുവെന്നും പലര്‍ക്കും അഭിപ്രായമുണ്ടായി, എന്നാല്‍ ബുധനാഴ്ച്ച ജപ്പാനില്‍ ഡോകോമോയുടെയൊപ്പം S III ലോഞ്ച് ചെയ്തപ്പോള്‍ 2 ജിഗാഹേട്ട്സ് പ്രോസസ്സസര്‍ ആണത്രേ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ S III യില്‍ ഉപയോഗിച്ചിരിക്കുന്ന 1.4 ജിഗാഹേട്ട്സ് എക്സൈനോസ് ക്വാഡ് കോര്‍ പ്രോസസ്സര്‍ ഏറ്റവും വേഗതയേറിയതും, വളരെ കുറച്ചു മാത്രം പവര്‍ ഉപയോഗിക്കുകയും ചെയ്യുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്. ഇതിലുപയോഗിച്ചിരിക്കുന്ന ഗ്ലോനസ്സ്, ജി.പി.എസ്സിനെക്കാളും കൃത്യതയേറിയതാണ്.
ചുരുക്കം പറഞ്ഞാല്‍ ഗ്യാലക്സി S II വിന്റെ ചേട്ടനായി സാംസങ് അവതരിപ്പിക്കുന്ന ഗ്യാലക്സി S III, വിലയിലുള്ള മാറ്റം സൗകര്യങ്ങളിലും നല്‍കുന്നു. എച്ച്.റ്റി.സി വണ്‍ എക്സ്, ഐ ഫോണ്‍ 4 എന്നിവയുടെ എതിരാളിയായി എത്തുന്ന ഇവന്‍ ഇരുവരെയും പിടിച്ചിരുത്തി മാര്‍ക്കറ്റ് വാഴുമെന്നു തന്നെ പ്രതീക്ഷിക്കാം. സാംസങ് അവരുടെ തേരോട്ടം തുടരുകയും ചെയ്യുന്നു.
സാംസങ് ഗ്യാലക്സി S III റേറ്റിങ്: 8/10
അനന്തു വാസുദേവ്
No comments:
Post a Comment